Posted inബിസിനസ്സ്

ഇ-കൊമേഴ്സ് ആപ്പുകളില്‍ ഇന്ത്യക്കാര്‍ ചെലവിട്ടത് 8700 കോടി മണിക്കൂറുകള്‍!

ഇ-കൊമേഴ്സ് ആപ്പുകളില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ചെലവിട്ടത് 8700 കോടി മണിക്കൂറുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധന. 2021ല്‍ വെബ്സൈറ്റുകളില്‍ ചെലവാക്കിയത് 7500 കോടി മണിക്കൂറുകളായിരുന്നു. ഡാറ്റ.എഐ ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആഗോളതലത്തില്‍ ഇത്തരം ആപ്പുകളില്‍ ഉപഭോക്താക്കള്‍ 110 ശതകോടി മണിക്കൂറാണ് 2022ല്‍ ചെലവഴിച്ചത്. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ ഇന്ത്യ ലോകത്ത് രണ്ടാമതാണ്. കഴിഞ്ഞ വര്‍ഷം ആകെ 28 ശതകോടി ഡൗണ്‍ലോഡുകളാണ് ആപ്പുകള്‍ക്കുണ്ടായത്. അതില്‍ 5 ശതമാനം ഡൗണ്‍ലോഡിംഗും ഇന്ത്യയില്‍ നിന്നാണ്. ഇക്കാര്യത്തില്‍ […]

Posted inടെക്നോളജി

ഐഫോണ്‍ 13 ഓഫര്‍ വിലയില്‍ സ്വന്തമാക്കാം

ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ളവയാണ് ഐഫോണുകള്‍. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മോഡലായ ഐഫോണ്‍ 13 ഓഫര്‍ വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഫ്‌ലിപ്കാര്‍ട്ട് മുഖാന്തരമാണ് ഐഫോണ്‍ 13 കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നത്. ആപ്പിള്‍ സ്റ്റോറില്‍ 69,900 രൂപയ്ക്ക് വില്‍ക്കുന്ന ഐഫോണ്‍ 13 ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും ഓഫര്‍ വിലയില്‍ സ്വന്തമാക്കാം. ആപ്പിള്‍ സ്റ്റോറില്‍ ഉള്ളതിനേക്കാള്‍ 7,901 രൂപ വിലക്കുറവിലാണ് ഐഫോണ്‍ 13 ഫ്‌ലിപ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. നിലവില്‍, ഐഫോണ്‍ 13- […]

Posted inവിനോദം

‘അനുരാഗം’ ചിത്രത്തിലെ ഗാനം ‘എദുവോ ഒണ്‍ട്ര്’

ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ‘അനുരാഗം’ എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘എദുവോ ഒണ്‍ട്ര്’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മോഹന്‍ രാജന്‍ ആണ്. ജോയല്‍ ജോണ്‍സ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനാന്‍ ഷായും ജോയല്‍ ജോണ്‍സും ചേര്‍ന്നാണ്. ഗൗതം മേനോന്റെ കഥാപാത്രം ആലപിക്കുന്ന തരത്തിലാണ് ഈ ഗാനത്തിന്റെ ചിത്രീകരണം. സംഗീത പ്രാധാന്യമുള്ള ചിത്രമാണിത്. ഷീല, ഗൌരി കിഷന്‍, ദേവയാനി, ജോണി ആന്റണി, ഗൌതം മേനോന്‍, അശ്വിന്‍ ജോസ്, ലെന, മൂസി, ദുര്‍ഗ കൃഷ്ണ, […]

Posted inവിനോദം

ശ്രീ മുത്തപ്പന്‍ ചരിതം സിനിമയാകുന്നു

  സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ശ്രീ മുത്തപ്പന്‍’ കണ്ണൂരില്‍ ചിത്രീകരണം തുടങ്ങി. മലയാള സിനിമയില്‍ ആദ്യമായാണ് ശ്രീ മുത്തപ്പന്‍ ചരിതം സിനിമയാകുന്നത്. പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍ പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാള ജനതയുടെ പോരാട്ട നായകനും, കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ഇപ്പോള്‍ ചലച്ചിത്രമാവുന്നത്. ഓലച്ചേരി വീട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സച്ചു അനീഷ് നിര്‍മ്മിക്കുന്ന’ ശ്രീ മുത്തപ്പന്‍ ‘ സംവിധാനം ചെയ്യുന്നത് ചന്ദ്രന്‍ നരിക്കോടാണ്. […]

Posted inഓട്ടോമോട്ടീവ്

ഇലക്ട്രിക് കാറുമായി ഷവോമി എത്തുന്നു

ചൈനീസ് ടെക് ഭീമനായ ഷവോമി 2021 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച തങ്ങളുടെ ഇലക്ട്രിക് കാര്‍ ‘മൊഡേന പ്രോജക്ട്’ പുറത്തിറങ്ങാന്‍ തയ്യാറായിരിക്കുന്നു. കാറിന്റെ പരീക്ഷണ ഓട്ടം അവസാന ഘട്ടത്തിലെന്നാണ് ഏറ്റവും പുതിയ വിവരം. ഷവോമി കാറിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൊഡേന സെഡാന്‍ ഷവോമിയുടെ ആദ്യ കാര്‍ ഒരു സെഡാന്‍ ആണെന്നാണ് സൂചന. മൊഡേന എന്നാണ് വാഹനത്തിന്റെ പേര്. മംഗോളിയയിലെ മഞ്ഞ് താഴ്വരകളില്‍ വാഹനത്തിന്റെ വിന്റര്‍ ടെസ്റ്റിങ് നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോയുമാണ് പുറത്തുവന്നിരിക്കുന്നത്. കാറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഏറ്റവും പുതിയ […]

Posted inപുസ്തകങ്ങൾ

തേറമ്പില്‍ ആര്‍ഭാടങ്ങളില്ലാതെ ആരവങ്ങളില്ലാതെ

മികച്ച സംഘാടകനും ഉജ്ജ്വലമായ വ്യക്തിത്വത്തിന്റെ ഉടമയും കറകളഞ്ഞ രാഷ്ട്രീയപ്രവര്‍ത്തകനുമായ തേറമ്പില്‍ രാമകൃഷ്ണന്റെ ജീവിതശൈലിയും സംഘടനാവൈഭവവും എല്ലാവരെയും ആകര്‍ഷിക്കുന്നതാണ്. നിയമസഭാ സാമാജികന്‍ എന്ന നിലയ്ക്കും സ്പീക്കര്‍ എന്ന നിലയ്ക്കും ഉള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. ശാന്തവും ആത്മാര്‍ത്ഥവുമായ സാന്നിദ്ധ്യംകൊണ്ട് ക്ഷണിച്ചവരുടെ മനസ്സില്‍ സ്‌നേഹത്തിന്റെ പ്രകാശം ചൊരിഞ്ഞ് ഒച്ചപ്പാടില്ലാതെ സൗമ്യനായി യാത്ര പറഞ്ഞ് ഇറങ്ങിപ്പോകുന്ന വ്യക്തി. ‘തേറമ്പില്‍ ആര്‍ഭാടങ്ങളില്ലാതെ ആരവങ്ങളില്ലാതെ’. ഷജില്‍ കുമാര്‍. ഗ്രീന്‍ ബുക്‌സ്. വില 218 രൂപ.  

Posted inആരോഗ്യം

വായ്പ്പുണ്ണ് അകറ്റാന്‍ പരീക്ഷിക്കാം വീട്ടുമരുന്ന്

വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് വായ്പ്പുണ്ണ്. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് തടസ്സം സൃഷ്ടിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത് അസഹ്യമായ നീറ്റലും വായ്പ്പുണ്ണുള്ള ഭാഗത്ത് അനുഭവപ്പെടും. ഇരുമ്പിന്റെ കുറവ്, വിറ്റാമിന്‍ ബി, സി എന്നിവയുടെ കുറവ് വായ്പ്പുണ്ണ് വരുന്നതിന് മറ്റ് പല കാരണങ്ങളാണ്. വായ്പ്പുണ്ണ് അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. തേനിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വായ്പ്പുണ്ണിന് മികച്ചൊരു പ്രതിവിധിയാണ്. ഇത് ഈര്‍പ്പം നല്‍കുകയും വായ വരണ്ടതാക്കുന്നത് […]

Posted inലേറ്റസ്റ്റ്

പിടി സെവനെ പിടികൂടി ധോണിയിൽ ക്യാമ്പിലാക്കി.

പിടി സെവൻ ദൗത്യം വിജയം. കൊമ്പൻ പിടി സെവനെ മയക്കുവെടി വച്ച് മയക്കി കുങ്കിയാനകളുടെ സഹായത്തോടെ കൂട്ടിലാക്കി. മയക്കുവെടി വച്ച് മൂന്നരമണിക്കൂറിന് ശേഷമാണ് ആനയെ ലോറിയിലേക്ക് കയറ്റാൻ സാധിച്ചത്. ലോറിയിൽ ക്യാമ്പിൽ എത്തിച്ച് പ്രത്യേക കൂട്ടിൽ ആക്കി. ഇന്ന് കൂട്ടില്‍ കയറിയ പി ടി സെവന്റെ ആരോഗ്യനില നിരന്തരം പരിശോധിക്കും. ഞായറാഴ്ച രാവിലെ 7.10 ന് അൻപത് മിറ്റർ ദൂരത്ത് നിന്നാണ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം പിടി സെവനെ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ജനജീവിതം ദുസഹമാക്കുന്ന വന്യജീവി ശല്യം തടയാന്‍ നിയമ ഭേദഗതി വേണമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ പറയുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. എന്നാല്‍ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. പ്രക്ഷോഭം നടത്തുന്ന മലയോര ജനത വസ്തുതകള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ധോണിയില്‍ മാസങ്ങളായി വന്‍ നാശമുണ്ടാക്കിയ ഒറ്റയാന്‍ പിടി സെവനെ (ടസ്‌കര്‍ ഏഴാമന്‍) മയക്കുവെടിവച്ചു. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ധോണിയിലെ കോര്‍മ എന്ന സ്ഥലത്ത് ആനയെ […]

Posted inലേറ്റസ്റ്റ്

അറിയില്ലെന്ന് പറഞ്ഞ അസം മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ഷാരൂഖ് ഖാൻ

അസമില്‍ പത്താൻ സിനിമ റിലീസ് ചെയ്യാനിരിക്കുന്ന തിയറ്ററില്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നു അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയെ ഫോണിൽ വിളിച്ച് നടൻ ഷാരൂഖ് ഖാൻ. പത്താന്‍ സിനിമയുടെ പ്രദര്‍ശന സമയത്ത് സംസ്ഥാനത്ത് ഒരനിഷ്ട സംഭവങ്ങളും ഉണ്ടാകില്ലെന്ന് ഷാരൂഖിന് ഉറപ്പുനല്‍കിയതായി ആസാം മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ആരാണ് ഷാരൂഖ് ഖാന്‍ എന്ന ചോദ്യവുമായി ആസാം മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ആരാണ് ഈ ഷാരൂഖ് ഖാന്‍ എന്നും അയാളെയോ അയാളുടെ ചിത്രം പത്താനെയോ കുറിച്ച് തനിക്കറിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. വിവാദങ്ങളുണ്ടായിട്ടും ഷാരൂഖ് […]