Posted inലേറ്റസ്റ്റ്

തിരുവല്ലത്ത് അഞ്ച് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്.

തിരുവല്ലത്ത് മേനിലത്ത് പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഫൈനാൻസ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് തട്ടിപ്പിൽ ഉൾപ്പെട്ട മറ്റൊരു സ്ഥാപനം. നൂറോളം നിക്ഷേപകരിൽ നിന്ന് ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം ആയിരം രൂപ പലിശ നൽകിയാണ് 5 കോടിയോളം രൂപ സമാഹരിച്ചത്. അഞ്ച് സ്ത്രീകളുടെ പേരിൽ രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിൽ ഡിവൈഎസ്‍പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയുൾപ്പെടെ സഹോദരിമാരായ എ.ആര്‍.ചന്ദ്രിക, എ.ആര്‍.ജാനകി, ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ ആര്‍.മാലിനി, എം.എസ്.മിനി, പി.എസ്.മീനാകുമാരി എന്നിവരാണുള്ളത്. ഇവരുടെ എ.ആര്‍.ഫൈനാൻസ് എന്ന സ്ഥാപനത്തിനെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

15-ാം നിയമസഭയുടെ 8-ാം സമ്മേളനം ഇന്ന് മുതൽ

നിയമസഭാ സമ്മേളനം ഇന്നു മുതല്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു സമ്മേളനം ആരംഭിക്കുക. ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് മൂര്‍ധന്യത്തിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി അനുരഞ്ജനത്തിലാണ്. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ച. മൂന്നിനാണ് ബജറ്റ് അവതരണം. ഫെബ്രുവരി 6 മുതൽ 8 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച. 13 മുതൽ സബ്ജക്ട് കമ്മിറ്റികൾ ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധന രണ്ടാഴ്ചയിൽ. 2023-24 സാമ്പത്തിക വർഷത്തെ ധനാഭ്യർഥനകൾ ചർച്ച ചെയ്ത് പാസാക്കാൻ ഫെബ്രുവരി 28 മുതൽ 13 ദിവസം. സർക്കാർ കാര്യങ്ങൾക്കായി നീക്കിവച്ച […]

Posted inലേറ്റസ്റ്റ്

അമ്പലപ്പുഴയിൽ കാറപകടം , 5 മരണം

അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്. ഇവ‍ർ ഐഎസ്ആ‍ര്‍ഒ ക്യാന്റീനിലെ ജീവനക്കാരാണ്. നാലുപേ‍ർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. അമിത വേ​ഗതയിലായിരുന്ന കാറിന്റെ മുൻഭാ​ഗം പൂർണമായും തക‍ർന്നു. കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് നിഗമനം. ലോറിയില്‍ ഉണ്ടായിരുന്നവ‍ര്‍ക്ക് പരിക്കുകളൊന്നുമില്ല. പുലർച്ചെ ഒന്നരയോടെ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 23

◾ജഡ്ജിമാരെ നിയമിക്കാന്‍ ജനങ്ങളുടെ പിന്തുണയുള്ള സര്‍ക്കാരിനാണ് അധികാരം വേണ്ടതെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. ജനാധിപത്യത്തില്‍ ഭൂരിപക്ഷം നേടിയ സര്‍ക്കാരിന്റെ അധികാരമാണത്. ഭരണഘടനയെ സുപ്രീം കോടതി ജഡ്ജിമാര്‍ കൈയടക്കിവച്ചിരിക്കുകയാണെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജഡ്ജി ആര്‍.എസ്. സോധിയുടെ അഭിമുഖം ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് കിരണ്‍ റിജ്ജു ഇങ്ങനെ പ്രതികരിച്ചത്. (ജുഡീഷ്യറിയിലും താമരക്കുളം … https://youtu.be/YhKCbGDuIGU ) ◾സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളില്‍ കൂടി ലഭ്യമാക്കുമെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ തീരുമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യവാഹരങ്ങളിലെ വിധി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്

ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. ക്രോസ് ഓവറില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ സഡന്‍ ഡെത്തിലാണ് ഇന്ത്യ പുറത്താവുന്നത്. നിശ്ചിത സമയത്ത് ഇരുവരും മൂന്ന് ഗോളുകള്‍ വീതം നേടി. 3-1ന് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ രണ്ട് ഗോളുകള്‍ വഴങ്ങിയത്. ലളിത് കുമാര്‍ ഉപാധ്യയ്, സുഖ്ജീത് സിംഗ്, വരുണ്‍ കുമാര്‍ എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ലെയ്ന്‍ സാം, റസ്സല്‍ കെയ്ന്‍, ഫിന്‍ഡ്‌ലെ സീന്‍ എന്നിവരിലൂടെ ന്യൂസിലന്‍ഡിന്റെ മറുപടി. ന്യൂസിലന്‍ഡ് ഗോള്‍ കീപ്പര്‍ ലിയോണ്‍ ഹെയ്‌വാര്‍ഡിന്റെ പ്രകടനം ന്യൂസിലന്‍ഡിന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എറണാകുളം ലോ കോളേജ് സംഭവത്തിൽ ആദ്യ പ്രതികരണവുമായി നടി അപർണ ബാലമുരളി

എറണാകുളം ലോ കോളേജ് സംഭവത്തിൽ ആദ്യ പ്രതികരണവുമായി നടി അപർണ ബാലമുരളി. കോളേജ് അധികൃതരുടെ നടപടികളിൽ തൃപ്തിയെന്നും ലോ കോളേജിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അപർണ ബാലമുരളി പറഞ്ഞു. തങ്കം എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിൽ സംസാരിക്കുക ആയിരുന്നു അപർണ.ഒട്ടും പ്രതീക്ഷിക്കാത്തതാണ് അവിടെ നടന്നത്.എന്താണ് ചെയ്യേണ്ടത് എന്ന് കോളേജിന് അറിയാം, അതുപോലെ തന്നെ അവർ ചെയ്തിട്ടുമുണ്ട്. കോളേജിനെ താൻ ബഹുമാനിക്കുന്നുവെന്നും അപർണ ബാലമുരളി പറഞ്ഞു. എറണാകുളം ലോ കോളേജ് യൂണിയൻ പരിപാടിക്കിടെ അപർണ ബാലമുരളിയോട് രണ്ടാം […]

Posted inലേറ്റസ്റ്റ്

കെ ആർ  നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ സമരത്തിൽ നിലപാട് വ്യക്തമാക്കി നടൻ ഫഹദ് ഫാസിൽ

കെ ആർ  നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ,  താൻ സമരം ചെയ്ത കുട്ടികൾക്കൊപ്പമാണെന്ന് ഫഹദ് ഫാസിൽ.  എല്ലാവരും ചർച്ച ചെയ്ത് വിഷയത്തിൽ ഒരു തീരുമാനം ഉണ്ടായി തുടങ്ങിയതായി അറിഞ്ഞു.  പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് വിദ്യാർഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെ എന്നും ഫഹദ് പറഞ്ഞു.പുതിയ ഡയറക്ടര്‍ക്കായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വി കെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയിലുള്ളത്. അതേസമയം ജാതി വിവേചനത്തിന് എതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് വിദ്യഭ്യാസമന്ത്രി […]

Posted inബിസിനസ്സ്

15 ശതമാനത്തിന്റെ ഇടിവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദഫലങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ 15 ശതമാനത്തിന്റെ ഇടിവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കണക്കുകള്‍ പ്രകാരം, മൂന്നാം പാദത്തില്‍ 15,792 കോടി രൂപയുടെ അറ്റാദായം മാത്രമാണ് കൈവരിച്ചത്. മുന്‍ വര്‍ഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 15 ശതമാനത്തിന്റെ ഇടിവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 18,549 കോടി രൂപയായിരുന്നു അറ്റാദായം. അറ്റാദായം ഇടിഞ്ഞെങ്കിലും, വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തവണ 2.2 ലക്ഷം കോടി രൂപയായാണ് വരുമാനം ഉയര്‍ന്നത്. മൂന്നാം പാദത്തില്‍ റീട്ടെയില്‍, ടെലികോം ബിസിനസുകള്‍ […]

Posted inവിനോദം

‘പൂവന്‍’ ചിത്രത്തിലെ വീഡിയോ സോംഗ് ‘ശ്ലീഹായേ’

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ വിനീത് വാസുദേവന്‍ സംവിധാനം നിര്‍വ്വഹിച്ച ‘പൂവന്‍’ എന്ന ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തെത്തി. ‘ശ്ലീഹായേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം മിഥുന്‍ മുകുന്ദന്‍. ടൈറ്റില്‍ പോലെ തന്നെ ഒരു പൂവന്‍ കോഴിയാണ് ചിത്രത്തിലെ ആഖ്യാനത്തിന്റെ മുഖ്യ ഘടകം. ആന്റണി അവതരിപ്പിക്കുന്ന നായകന് ശല്യക്കാരനായി മാറുന്ന പൂവനെ ഗാനരംഗത്തില്‍ കാണാം. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്സ് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന […]

Posted inവിനോദം

സന്താനം നായകനായ ‘കിക്ക്’ ട്രെയ്‌ലര്‍ എത്തി

സന്താനത്തെ നായകനാക്കി പ്രശാന്ത് രാജ് സംവിധാനം ചെയ്ത ‘കിക്ക്’ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ പുറത്തെത്തിയ ട്രെയ്‌ലറിന് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുണ്ട്. സന്താനം നായകനായെത്തുന്ന 15- ാമത്തെ ചിത്രമാണിത്. ടാനിയ ഹോപ്പ് നായികയാവുന്ന ചിത്രത്തില്‍ രാഗിണി ദ്വിവേദി, സെന്തില്‍, മന്‍സൂര്‍ അലി ഖാന്‍, തമ്പി രാമയ്യ, ബ്രഹ്മാനന്ദം, കോവൈ സരള, മനോബാല, വൈ ജി മഹേന്ദ്രന്‍, രാജേന്ദ്രന്‍, വൈയാപുരി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ […]