ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ‘അനുരാഗം’ എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘എദുവോ ഒണ്ട്ര്’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മോഹന്‍ രാജന് ആണ്. ജോയല്‍ ജോണ്‍സ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനാന് ഷായും ജോയല്‍ ജോണ്‍സും ചേര്‍ന്നാണ്. ഗൗതം മേനോന്റെ കഥാപാത്രം ആലപിക്കുന്ന തരത്തിലാണ് ഈ ഗാനത്തിന്റെ ചിത്രീകരണം. സംഗീത പ്രാധാന്യമുള്ള ചിത്രമാണിത്. ഷീല, ഗൌരി കിഷന്, ദേവയാനി, ജോണി ആന്റണി, ഗൌതം മേനോന്, അശ്വിന് ജോസ്, ലെന, മൂസി, ദുര്‍ഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠന് പട്ടാമ്പി തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രകാശന് പറക്കട്ടെ എന്ന ചിത്രത്തിനു ശേഷം ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വിന് ജോസ് തന്നെയാണ്.
‘അനുരാഗം’ ചിത്രത്തിലെ ഗാനം ‘എദുവോ ഒണ്ട്ര്’
