ഇടുക്കിയിലെ ജനങ്ങളെ കുറേ നാളുകളായി ബുദ്ധിമുട്ടിപ്പിക്കുകയാണ് ഈ മൂന്ന് കൊമ്പൻമാർ. പേടിച്ചു വിറച്ച് നാട്ടുകാർ. ചക്ക സീസണാകുമ്പോൾ നാട്ടിലിറങ്ങുന്ന ചക്ക കൊമ്പനും, ഇടുക്കി പന്നിയാർ എസ്റേറററിലെ റേഷൻ കടയിൽ നിന്നും അരി മോഷ്ട്ടിക്കുന്ന അരി ക്കൊമ്പനും , വാലിൽ രോമമില്ലാത്തവനായ മൊട്ടവാലനും നാട്ടുകാർക്ക് പേടിസ്വപ്നമാണ്. വേനൽക്കാലത്തിനു മുൻപ് ഫയൽ ലൈൻ ഒരുക്കണമെന്നും,പുൽത്തകിടി നിർമിക്കണമെന്നും, മലമുകളിൽ ടാങ്കുകൾ പണിത് അതിൽ വെള്ളം എത്തിച്ചു കൊടുക്കുകയും ചെയ്താൽ ഒരു പരിധി വരെ തങ്ങൾക്ക് സുരക്ഷിതരായി ജീവിക്കാൻ സാധിക്കുമെന്നും , രാവെന്നോ […]
മൃതസാന്ദ്രമീ മൗനം
കോവിഡ്കാലത്തെ മലയാളികളുടെ ജീവിതാവസ്ഥകളെ അടയാളപ്പെടുത്തുന്ന നോവല്‍. ഭീതിദമായ കോവിഡുകാലത്തെ ആതുരാലയത്തിനുള്ളില്‍ നിന്നുള്ള അനുഭവങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ സാധാരണക്കാര്‍ക്ക് അത് നവ്യാനുഭവമാകുന്നുണ്ട്. കോവിഡ് ലോക്ഡൗണും കണ്ടെയ്ന്‍മെന്റ് സോണുകളും നമുക്ക് ചിരപരിചിതമാക്കിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ കോഡ് വൈറ്റിനും കോഡ് ബ്ലൂവിനും ഇടയില്‍ കോവിഡ് കോവിഡേതര രോഗികള്‍ക്കിടയില്‍ ജീവനുകള്‍ക്കുവേണ്ടി അലഞ്ഞു. ജനമനസ്സുകളില്‍ ആതുരാലയങ്ങള്‍ ദേവാലയങ്ങളായി മാറിയ കാലം. മരണം തണുത്ത വിരല്‍കൊണ്ട് തൊടാന്‍ മുന്നിലുള്ളപ്പോഴും ധര്‍മ്മപരിപാലനവുമായി ജീവിതത്തെ കര്‍മ്മനിരതമാക്കിയ ഡോ. ചിന്മയിയുടെ കഥാകാഴ്ച മനോഹരമായ വായനാനുഭവം നല്‍കും. ദുഃഖച്ഛായ പടര്‍ന്ന ആതുരാലയ കോവിഡ് ദിനങ്ങളെ […]
ഗതാഗത മലിനീകരണം തലച്ചോറിനെയും ബാധിക്കും!
ഗതാഗത മലിനീകരണം ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനെയും ബാധിക്കാമെന്ന് പഠനം. ബൈക്കില്‍ പോകുന്നവരെ മാത്രമല്ല കാറിനുള്ളില്‍ യാത്ര ചെയ്യുന്നവരെയും ഈ മലിനീകരണം ബാധിക്കും പഠനം മുന്നോട്ടുവയ്ക്കുന്നത്. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പഠനം നടക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയും വിക്ടോറിയ യൂണിവേഴ്സിറ്റിയും സംയുക്തമായാണ് പഠനം നടത്തിയത്. സാധാരണ ഗതാഗത മലിനീകരണം പോലും മനുഷ്യമനസ്സിനെ ദോഷകരമായി ബാധിക്കുമെന്നും ഇതിന് ഏതാനും മണിക്കൂറുകള്‍ മാത്രം മതിയെന്നുമാണ് പഠനത്തില്‍ പറയുന്നത്. റിപ്പോര്‍ട്ടനുസരിച്ച്, ഡീസലിന്റെ പുകയില്‍ രണ്ട് മണിക്കൂര്‍ സമ്പര്‍ക്കം പുലര്‍ത്തുന്നത് […]
രാത്രി വാര്‍ത്തകള്‍
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നാളെ മുതല്‍. ബജറ്റ് ബുധനാഴ്ച. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ നിരവധി വിഷയങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ഗവര്‍ണര്‍- സര്‍ക്കാര്‍ പോര്, ബിബിസി വിവാദം, ചൈനീസ് കടന്നു കയറ്റം, അദാനി ഓഹരി ഇടപാട് തുടങ്ങിയവ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, […]
ഹിൻഡൻബെർഗ് റിപ്പോർട്ട്: അദാനിയുടെ വിവിധ കമ്പനികളിൽ നിക്ഷേപം നടത്തിയ എൽഐസിക്ക് വൻ നഷ്ടം
ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബെർഗ് റിസർച്ചിന്റെ റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ് നൽകിയ വിശദീകരണം എൽഐസി പരിശോധിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കൂടുതൽ വിവരങ്ങൾ ആരായുമെന്ന് മാനേജിംഗ് ഡയറക്ടർ രാജ്കുമാർ വിശദീകരിച്ചു. അദാനിയുടെ വിവിധ കമ്പനികളിൽ വൻ നിക്ഷേപം നടത്തിയ എൽഐസിക്ക് ഹിൻഡൻബെർഗ് റിപ്പോർട്ടിന് പിന്നാലെ നഷ്ടം സംഭവിച്ചിരുന്നു.ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയിൽ ഇതുവരെ അഞ്ചര ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് കമ്പനിക്കുണ്ടായത്. ഇന്ത്യയ്ക്കെതിരായ ആക്രമണമാണ് ഹിൻഡൻബർഗ് നടത്തുന്നതെന്ന അദാനി ഗ്രൂപ്പിന്റെ 413 […]
വെടിക്കെട്ടു പുരയിൽ സ്ഫോടനം
തൃശൂർ വടക്കാഞ്ചേരി കുമ്പളങ്ങാട് വെടിക്കെട്ടുപുരയിൽ സ്ഫോടനം. ചേലക്കര സ്വദേശി മണിക്ക് ഗുരുതര പരിക്ക്. കിലോമീറ്ററുകൾക്കപ്പുറം വരെ പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ. അപകട സമയത്ത് ഒരു തൊഴിലാളി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ബാക്കി തൊഴിലാളികൾ പുറത്തേക്ക് പോയ സമയത്താണ് ഇത് സംഭവിച്ചതെന്നും പ്രാഥമിക നിഗമനം. ഓട്ടുപാറ , അത്താണി മേഖലകൾ വരെ പ്രകമ്പനം ഉണ്ടായി.സെക്കൻറുകൾ നീണ്ടു നിന്ന കുലുക്കമാണ് അനുഭവപ്പെട്ടതെന്നും നാട്ടുകാർ.അപകട കാരണം വ്യക്തമല്ല. ഓട്ടുപാറയിൽ കടകളുടെ വാതിലുകൾ ശക്തമായി അടഞ്ഞു എന്നും പ്രദേശവാസികൾ പറഞ്ഞു.
രണ്ടു രാജ്യങ്ങളിലായി ഒരു ഹോട്ടല്‍
രണ്ടു സംസ്ഥാനങ്ങളിലായി നിലകൊള്ളുന്ന വീട് മൂന്നാഴ്ച മുമ്പു നാം കണ്ടതാണ്. ഇപ്പോഴിതാ, രണ്ടു രാജ്യങ്ങളിലായി ഒരു ഹോട്ടല്‍. ‘ദ അര്‍ബെസ് ഹോട്ടല്‍’ ആണു രണ്ടു രാജ്യങ്ങളിലായി നിലകൊള്ളുന്നത്. ഫ്രാന്‍സിലും സ്വിറ്റ്സര്‍ലന്‍ഡിലുമായാണ് ഈ ഹോട്ടലുള്ളത്. 1862 ലാണ് മൂന്നുനിലകളുള്ള കെട്ടിടം പണിതത്. വ്യവസായി മോനിസ്വേര്‍ പോന്തൂസ് ഹോട്ടല്‍ പണിയുമ്പോള്‍തന്നെ പില്‍ക്കാലത്ത് അതു രണ്ടു രാജ്യങ്ങളിലായിത്തീരുമെന്നു മുന്‍കൂട്ടി കണ്ടിരുന്നെന്നാണ് പറയുന്നത്. കെട്ടിടത്തിന്റെ ബാര്‍ ഫ്രാന്‍സിലാണ്. കെട്ടിടത്തിലെ കടയും ഏതാനും മുറികളും സ്വിസ് ഭാഗത്തും. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹോട്ടലിന്റെ രണ്ടാം […]
ത്രിപുരയിലെ പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി
ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിലെ പോരാട്ട ചിത്രം പൂര്‍ണമായി. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് കഴിയാനിരിക്കെ പ്രമുഖ പാര്‍ട്ടികളുടെയെല്ലാം സ്ഥാനാർത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി.ഗോത്ര വിഭാഗ പാര്‍ട്ടിയായ തിപ്ര മോത 12 സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ശക്തികേന്ദ്രമായ 20 എസ്ടി സീറ്റുകളിലും 6എസ്‍സി സീറ്റുകളിലും 16 ജനറല്‍ സീറ്റുകളിലുമാണ് പാര്‍ട്ടി മത്സരിക്കുന്നത്. കഴിഞ്ഞ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിച്ചായിരുന്നു തിപുരയിലെ ഏറ്റവും പുതിയ പാർട്ടിയായ തിപ്ര മോതയുടെ മുന്നേറ്റം. തിപ്രമോതയുമായി ബിജെപി സഖ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും ഗ്രേറ്റർ […]
ചിന്താ ജെറോമിൻ്റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും കേരള സർവ്വകലാശാല വിസിക്കും പരാതി നൽകി
ചിന്താ ജെറോമിൻ്റെ ഡോക്ടറേറ്റ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഗവർണർക്കും കേരള സർവ്വകലാശാല വിസിക്കും പരാതി നൽകി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയിരിക്കുന്നത്. ഗവേഷണത്തിൽ ചിന്തയുടെ ഗൈഡായി പ്രവർത്തിച്ച മുൻ പ്രോ വൈസ് ചാൻസലർ ഡോ.അജയകുമാറിൻ്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള […]
ബജറ്റ് സമ്മേളനം നാളെ തുടങ്ങും
ഗവർണർ-സർക്കാർ പോരുകളും, ബിബിസി വിവാദവും ചൈനീസ് കടന്നു കയറ്റവും പാർലമെന്‍റ് ചർച്ച ചെയ്യണമെന്ന് സർവകക്ഷിയോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. തെലങ്കാനയിലെ ബിആർഎസ് പാർട്ടിയാണ് ഗവർണർ-സർക്കാർ പോര് പാർലമെൻറ് സമ്മേളനത്തിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടെങ്കിലും, രാജ്യ സുരക്ഷ സംബന്ധിച്ച ചർച്ച പാർലമെൻറിൽ സാധ്യമല്ലെന്ന് സർക്കാർ മറുപടി നൽകി. ബിബിസി വിവാദം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത് തൃണമൂൽ കോൺഗ്രസാണ്. കോൺഗ്രസ് , സമാജ്വാദി പാർട്ടികൾ യോഗത്തിൽ പങ്കെടുത്തില്ല. ഡിഎംകെ, തൃണമൂൽ […]
