തൃശൂർ വടക്കാഞ്ചേരി കുമ്പളങ്ങാട് വെടിക്കെട്ടുപുരയിൽ സ്ഫോടനം. ചേലക്കര സ്വദേശി മണിക്ക് ഗുരുതര പരിക്ക്. കിലോമീറ്ററുകൾക്കപ്പുറം വരെ പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ. അപകട സമയത്ത് ഒരു തൊഴിലാളി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ബാക്കി തൊഴിലാളികൾ പുറത്തേക്ക് പോയ സമയത്താണ് ഇത് സംഭവിച്ചതെന്നും പ്രാഥമിക നിഗമനം. ഓട്ടുപാറ , അത്താണി മേഖലകൾ വരെ പ്രകമ്പനം ഉണ്ടായി.സെക്കൻറുകൾ നീണ്ടു നിന്ന കുലുക്കമാണ് അനുഭവപ്പെട്ടതെന്നും നാട്ടുകാർ.അപകട കാരണം വ്യക്തമല്ല. ഓട്ടുപാറയിൽ കടകളുടെ വാതിലുകൾ ശക്തമായി അടഞ്ഞു എന്നും പ്രദേശവാസികൾ പറഞ്ഞു.
വെടിക്കെട്ടു പുരയിൽ സ്ഫോടനം
