Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാളെ ഹാജരാകാൻ കഴിയില്ലെന്ന് എം.ശിവശങ്കർ

സർവീസിൽ നിന്നും വിരമിക്കുന്നതിനാൽ ലൈഫ് മിഷൻ കോഴ ഇടപാടിൽ നാളെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ കഴിയില്ലെന്നും, ഇതിനായി മറ്റൊരു ദിവസം നൽകണമെന്നും എം.ശിവശങ്കർ എൻഫോഴ്സ്മെൻറ് ഡയറക്റ്ററെ അറിയിച്ചു. ഇഡി കണക്കാക്കുന്നതെന്തെന്നാൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതാണ്ട് ആറ് കോടിയോളം രൂപയുടെ കള്ളപണമിടപാട് നടന്നിട്ടുണ്ടെന്നാണ്. സന്തോഷ് ഈപ്പൻ ,സ്വപ്ന സുരേഷ് , സരിത്ത് എന്നിവരെ ഇ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിനെ ചോദ്യം ചെയ്തു കഴിയുമ്പോൾ കൂടുതൽ തെളിവുകൾ ലഭിക്കാനാണ് സാദ്ധ്യതയെന്നും ഇഡി അടുത്ത ഘട്ടത്തിലേക്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വധശ്രമക്കേസിൽ നിലവിലെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് അനുകൂലമായി കേരള ഹൈക്കോടതി വിധി പറഞ്ഞതിനെ തുടർന്നാണ് കമ്മീഷന്റെ നടപടി. വധശ്രമക്കേസിൽ കവരത്തി കോടതി മുഹമ്മദ് ഫൈസലിന് ശിക്ഷ വിധിച്ചതിനെ തുടർന്നായിരുന്നു ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ തീരുമാനിച്ചിരുന്നത്. അടുത്ത മാസം 27 നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിക്കുന്ന വേളയിൽ ഈ കേസിലെ ഹൈക്കോടതി വിധിയിൽ മുന്നോട്ട് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിവാഹ വാഗ്ദാനം പാലിച്ചില്ലെന്ന പേരിൽ ഒരാളെ ബലാത്സംഗ കുറ്റം ചുമത്തി ശിക്ഷിക്കുന്നത് മണ്ടത്തരമെന്ന് സുപ്രീംകോടതി

വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം വാഗ്ദാനം പാലിച്ചില്ലെന്ന പേരിൽ ഒരാളെ ബലാത്സംഗ കുറ്റം ചുമത്തി ശിക്ഷിക്കുന്നത് മണ്ടത്തരമെന്ന് സുപ്രീംകോടതി. ചില അപ്രതീക്ഷ സാഹചര്യത്തിൽ ഒരു വ്യക്തിക്ക് വാഗ്ദാനം പാലിക്കാനാകാതെ വരാമെന്നാണ് കോടതി നിരീക്ഷണം. ബലാത്സംഗക്കേസിൽ പത്ത് വർഷം വിചാരണ കോടതി ശിക്ഷിച്ച വ്യക്തിയെ വെറുതെ വിട്ടാണ് കോടതിയുടെ നിരീക്ഷണം. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായിരുന്നു കേസിലെ പരാതിക്കാരി.പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയാൽ പുരുഷനെതിരെ ബലാത്സംഗ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി എ എൻ ഷംസീർ

ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി സ്പീക്കർ എ എൻ ഷംസീർ. ഇപ്പോൾ രാജ്യത്ത് നടക്കുന്നത് പേരുമാറ്റൽ മഹാമാരിയാണെന്നും അതിന് ഉദാഹരണമാണ് മുഗൾ ഗാർഡൻ്റെ പേര് മാറ്റിയതെന്നും എ എൻ ഷംസീർ വിമര്‍ശിച്ചു. പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന കൈയ്യെഴുത്ത് മാസിക പ്രദര്‍ശന പരിപാടിയുടെ വേദിയില്‍ സംസാരിക്കുകയായിരുന്നു എ എൻ ഷംസീർ.രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ ഇനി അമൃത് ഉദ്യാൻ എന്ന ഒറ്റപ്പേരിൽ അറിയപ്പെടുമെന്ന് രാഷ്ട്രപതി ഭവൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75 ആം വാർഷികാഘോഷത്തിൻ്റെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി. വൈകീട്ട് അഞ്ചുമണിയോടെ ഡല്‍ഹിയിലേക്കു പോകുന്നതിനായി വിജയവാഡ ഗന്നാവരം വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഉടനെയാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗിന് പൈലറ്റ് അനുമതി തേടുകയായിരുന്നു. തുടര്‍ന്നു യാത്ര നാളത്തേക്കു മാറ്റി.

Posted inബിസിനസ്സ്

റിലയന്‍സ് പവറിന്റെ നഷ്ടം 291.54 കോടിയായി

ഡിസംബര്‍ പാദത്തില്‍ റിലയന്‍സ് പവറിന്റെ ഏകീകൃത അറ്റ നഷ്ടം 291.54 കോടി രൂപയായാതായി കമ്പനി അറിയിച്ചു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 97.22 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1900.05 കോടി രൂപയില്‍ നിന്ന് 2126.33 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ മൊത്ത വരുമാനം കഴിഞ്ഞ പാദത്തിലെ 1858.93 കോടി രൂപയില്‍ നിന്ന് 1936.29 കോടി രൂപയായി. ഈ പാദത്തില്‍ കമ്പനി 178 കോടി രൂപയുടെ വായ്പാ തിരിച്ചടവ് […]

Posted inവിനോദം

‘ചാണ’യിലൂടെ പിന്നണിഗായകനായി ഭീമന്‍ രഘു

പിന്നണിഗായകനായി ഭീമന്‍ രഘു. ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ചാണ’ യിലൂടെയാണ് പിന്നണിഗാന രംഗത്തേക്ക് ചുവടു വെയ്ക്കുന്നത്. ഏറെ ഹൃദയഹാരിയായ ഒരു തമിഴ് ഗാനം ആലപിച്ചുകൊണ്ടാണ് ഭീമന്‍ രഘു വരുന്നത്. ചിത്രത്തില്‍ ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ പങ്കുവെയ്ക്കുന്ന ഗാനം കൂടിയാണിത്. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമന്‍ രഘുവാണ്. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. രണ്ട് […]

Posted inവിനോദം

പ്രണയ വിലാസം’ റിലീസ് ഫെബ്രുവരി 17 ന്

‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം അര്‍ജുന്‍ അശോകനും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്ന ‘പ്രണയ വിലാസ’ത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഫെബ്രുവരി 17 മുതല്‍ ചിത്രം തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ‘സൂപ്പര്‍ ശരണ്യ’യിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച മമിതയും ചിത്രത്തിലുണ്ട്. മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് […]

Posted inഓട്ടോമോട്ടീവ്

മാരുതി യുടെ ഇലക്ട്രിക് കാര്‍ ഈ വര്‍ഷം തന്നെ

2023-24 സാമ്പത്തിക വര്‍ഷം തന്നെ മാരുതി സുസുക്കിയുടെ ഇലക്ട്രിക് കാര്‍ എത്തും. നേരത്തെ 2024-25 പകുതിയോടെ ഇവി പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. രാജ്യത്തെ ഇവി വിപണിയുടെ വളര്‍ച്ചാ വേഗം കണക്കിലെടുത്താണ് മാരുതിയുടെ പുതിയ നീക്കം. കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ ഇവിഎക്‌സ് എന്ന പേരില്‍ ഒരു ഇലക്ട്രിക് കാര്‍ മാരുതി അവതരിപ്പിച്ചിരുന്നു. ഇതുകൂടാതെ ആറ് പുതിയ മോഡലുകള്‍ കൂടി കമ്പനി പുറത്തിറക്കും. തുടര്‍ച്ചയായി 2030വരെ എല്ലാവര്‍ഷവും ഓരോ മോഡലുകളാണ് വില്‍പ്പനയ്ക്കെത്തിക്കുക. ഇവി വിഭാഗത്തില്‍ ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒന്നായി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിക്കൊമ്പൻ, ചക്ക കൊമ്പൻ , മൊട്ടവാലൻ

ഇടുക്കിയിലെ ജനങ്ങളെ കുറേ നാളുകളായി ബുദ്ധിമുട്ടിപ്പിക്കുകയാണ് ഈ മൂന്ന് കൊമ്പൻമാർ. പേടിച്ചു വിറച്ച് നാട്ടുകാർ. ചക്ക സീസണാകുമ്പോൾ നാട്ടിലിറങ്ങുന്ന ചക്ക കൊമ്പനും, ഇടുക്കി പന്നിയാർ എസ്റേറററിലെ റേഷൻ കടയിൽ നിന്നും അരി മോഷ്ട്ടിക്കുന്ന അരി ക്കൊമ്പനും , വാലിൽ രോമമില്ലാത്തവനായ മൊട്ടവാലനും നാട്ടുകാർക്ക് പേടിസ്വപ്നമാണ്. വേനൽക്കാലത്തിനു മുൻപ് ഫയൽ ലൈൻ ഒരുക്കണമെന്നും,പുൽത്തകിടി നിർമിക്കണമെന്നും, മലമുകളിൽ ടാങ്കുകൾ പണിത് അതിൽ വെള്ളം എത്തിച്ചു കൊടുക്കുകയും ചെയ്താൽ ഒരു പരിധി വരെ തങ്ങൾക്ക് സുരക്ഷിതരായി ജീവിക്കാൻ സാധിക്കുമെന്നും , രാവെന്നോ […]