Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗവേഷണ പ്രബന്ധ വിവാദത്തിൽ വിശദീകരണവുമായി യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം

ഗവേഷണ പ്രബന്ധ വിവാദത്തിൽ വിശദീകരണവുമായി യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന തന്റെ പ്രബന്ധത്തിലെ പരാമർശം സാന്ദർഭികമായ പിഴവാണെന്നും ഒരു വരിപോലും  കോപ്പിയടിച്ചിട്ടില്ലെന്നും ചിന്ത ഇടുക്കിയിൽ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. സാന്ദർഭിക പിഴവാണുണ്ടായത്. മനുഷ്യ സഹജമായ തെറ്റ്. പക്ഷേ ചെറിയൊരു പിഴവിനെ പർവതീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായി. അതിന്റെ പേരിൽ സ്ത്രീ വിരുദ്ധമായ പരാമർശം വരെ തനിക്കെതിരെ ഉണ്ടായി. വർഷങ്ങൾ കഷ്ടപ്പെട്ട് ചെയ്തത് കോപ്പിയടിയെന്ന് പ്രചരിപ്പിക്കേണ്ടിയിരുന്നോയെന്ന് എല്ലാവരും ആലോചിക്കണം. ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. പക്ഷേ ഒരു വരി പോലും കോപ്പി അടിച്ചിട്ടില്ലെന്നും ചിന്താ ജെറോം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാക്കനാട് മജിസ്ട്രേട്ട് കോടതിയിൽ ഹർജി. ജോഷി വർഗീസ് ആണ് ഹർജി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി ആലഞ്ചേരി ജാമ്യം എടുത്തത്. അതിരൂപതയുടെ 1.60 ഏക്കർ ഭൂമി  വിവിധ ആളുകൾക്ക്  വിൽപ്പന നടത്തിയതിൽ ക്രമക്കേടുണ്ടെന്ന ജോഷി വർഗീസിന്‍റെ പരാതിയിൽ  പ്രഥമദൃഷ്ടിയാൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് കർദ്ദിനാൾ അടക്കം 3 പേരെ പ്രതിയാക്കി 6  കേസുകളെടുത്തത്. ഗൂഢാലോചന, വിശ്വാസവഞ്ചന, അടക്കമുള്ളവകുപ്പുകൾ ചുമത്തിയാണ് കേസുകൾ.സിറോ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വെച്ചത്. ശങ്കർ മോഹന് പൂർണ പിന്തുണ പ്രഖ്യാപിച്ച അടൂർ, വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചു. ശങ്കർ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്നും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചുവെന്നും അടൂർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സാമാന്യ ബുദ്ധിക്ക് ചേരാത്ത ആരോപണങ്ങളാണ് ഡയറക്ടർക്കെതിരെ ഉയർന്നത്. ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിപ്പിച്ചിരുന്നില്ലെന്നും, ശങ്കർ മോഹനെതിരായ ആരോപങ്ങങ്ങളെല്ലാം തള്ളി അടൂർ വിശദീകരിച്ചു. […]

Posted inബിസിനസ്സ്

ആഗോള വളര്‍ച്ച നിര്‍ണയിക്കുക ഇന്ത്യയും ചൈനയും

ഇന്ത്യയും ചൈനയും ചേര്‍ന്നാവും ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച നിര്‍ണയിക്കുകയെന്ന് അന്താരാഷ്ട്ര നാണയ നിധി. ആഗോള വളര്‍ച്ചയുടെ പകുതിയും സംഭാവന ചെയ്യുക ഈ രണ്ട് രാജ്യങ്ങള്‍ ചേര്‍ന്നാവും എന്നാണ് വിലയിരുത്തല്‍. അതേ സമയും യുഎസ്, യൂറോ മേഖലകള്‍ ചേര്‍ന്നുള്ള വിഹിതം പത്തില്‍ ഒന്ന് മാത്രമായിരിക്കുമെന്നും ഏറ്റവും പുതിയ വേള്‍ഡ് ഔട്ട്ലുക്ക് റിപ്പോര്‍ട്ടില്‍ ഐഎംഎഫ് പറയുന്നു. ഇന്ത്യയുടെ വളര്‍ച്ച 6.8ല്‍ നിന്നും (2022-23) 6.1 ശതമാനമായി കുറയും. അതേ സമയം അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം വീണ്ടും 6.8 […]

Posted inടെക്നോളജി

ഗ്രൂപ്പ് ചാറ്റുകളില്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍

ഗ്രൂപ്പ് ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. ഗൂഗിളിന്റെ മെസേജിംഗ് ആപ്പുകള്‍ മുഖാന്തരമുള്ള ഗ്രൂപ്പ് ചാറ്റുകളില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു മാസത്തിനുള്ളില്‍ ഗൂഗിള്‍ മെസേജ് ആപ്പ് ബീറ്റ പ്രോഗ്രാമിലെ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കുന്നതാണ്. ചാറ്റുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനായി ഗൂഗിള്‍ റിച്ച് കമ്മ്യൂണിക്കേഷന്‍ സര്‍വീസ് ചാറ്റ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ വണ്‍-ടു-വണ്‍ മെസേജുകള്‍ക്ക് മാത്രമായിരുന്നു ഈ ഫീച്ചര്‍ ലഭിച്ചിരുന്നത്. എന്നാല്‍, ഗ്രൂപ്പ് ചാറ്റുകള്‍ക്കും ഇപ്പോള്‍ […]

Posted inവിനോദം

‘ഇരട്ട’യിലെ ഷഹബാസ് അമന്‍ ഗാനം ‘ഉം.. പുതുതായൊരിത്..’

ജോജു ജോര്‍ജ് നായകനായി എത്തുന്ന ‘ഇരട്ട’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ഉം.. പുതുതായൊരിത്..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമന്‍ ആണ്. ജേക്‌സ് ബിജോയ് സം?ഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുഹ്‌സിന്‍ പരാരി ആണ്. നേരത്തെ പുറത്തിറങ്ങിയ ഇരട്ടയിലെ പ്രൊമോ സോംങ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോജു ജോര്‍ജ് ആദ്യമായി ഡബിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് ഇരട്ട. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തില്‍ എത്തുന്നത്. പൊലീസ് […]

Posted inവിനോദം

കാജല്‍ അഗര്‍വാളിന്റെ ‘കരുണഗാപിയം’ ട്രെയിലര്‍

കാജല്‍ അഗര്‍വാള്‍ നായികയായി പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ‘കരുണഗാപിയം’. കാജല്‍ അഗര്‍വാളിനൊപ്പം റെജിന കാസന്‍ഡ്ര, ജനനി, റെയ്‌സ വില്‍സണ്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഡി കാര്‍ത്തികേയന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പല കാരണങ്ങളാല്‍ നീണ്ടു പോയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കരുണാകരന്‍, കലൈരശന്‍, ജോണ് വിജയ്, ഷാ റാ തുടങ്ങിയവരും ‘കരുണഗാപിയാമി’ലുണ്ട്. ഒരു കോമഡി ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് ഡി കാര്‍ത്തികേയന്‍ അറിയിച്ചിരിക്കുന്നത്. വിഘ്‌നേശ് വാസുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പ്രസാദ് എന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. […]

Posted inഓട്ടോമോട്ടീവ്

ജാവയെത്തി, പുത്തന്‍ നിറങ്ങളില്‍!

ബൈക്ക് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍. ഇത്തവണ കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ട് മോഡലുകളായ ജാവ 42 സ്‌പോര്‍ട്‌സ് സ്‌ട്രൈപ്പ്, യെസ്ഡി റോഡ്സ്റ്റര്‍ എന്നിവയുടെ ഏറ്റവും പുതിയ കളര്‍ വേരിയന്റുകളിലുള്ള ബൈക്കുകളാണ് വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ നിറങ്ങളില്‍ അവതരിപ്പിച്ചതോടെ, രണ്ട് ബൈക്കുകളെയും കൂടുതല്‍ ജനപ്രിയമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ജാവ 42 സ്‌പോര്‍ട്‌സ് സ്‌ട്രൈപ്പിന് കോസ്മിക് കാര്‍ബണ്‍ ഷേഡ് ആണ് നല്‍കിയിട്ടുള്ളത്. ഈ മോഡല്‍ ബൈക്കുകളുടെ എക്‌സ് ഷോറൂം വില 1,95,142 രൂപയാണ്. […]

Posted inപുസ്തകങ്ങൾ

മിനിക്കഥകള്‍

കാച്ചിക്കുറുക്കിയ വാക്കുകളില്‍ കഥകള്‍ മെനയുന്ന സൃഷ്ടിവൈഭവത്തിന്റെ മികച്ച ഉദാഹരണങ്ങളാണ് ഈ മിനിക്കഥകള്‍. ചെറിയ കഥകളാണെങ്കിലും ചിന്തോദ്ദീപകവും ദാര്‍ശനികവുമായ തലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചനകള്‍. നര്‍മ്മത്തിന്റെ മേമ്പൊടികള്‍. സത്യസ്ഥിതികളുടെ വെളിപ്പെടുത്തലുകള്‍. ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഈ കഥകള്‍ അനുവാചകര്‍ക്ക് ഒരു പുതുഅനുഭവമായിരിക്കും. ‘മിനിക്കഥകള്‍’. സി രാധാകൃഷ്ണന്‍. ഗ്രീന്‍ ബുക്‌സ്. വില 123 രൂപ.  

Posted inആരോഗ്യം

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍!

ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കും. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ നിത്യവും വ്യായാമം ചെയ്യുന്നത് തന്നെയാണ് പ്രധാനം. ഏറ്റവും ചുരുങ്ങിയത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും. കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. റെഡ് മീറ്റ്, പാലുല്‍പന്നങ്ങള്‍ എന്നിവയില്‍ സാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍, കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. പരമാവധി ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ […]