സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാക്കനാട് മജിസ്ട്രേട്ട് കോടതിയിൽ ഹർജി. ജോഷി വർഗീസ് ആണ് ഹർജി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ആലഞ്ചേരി ജാമ്യം എടുത്തത്. അതിരൂപതയുടെ 1.60 ഏക്കർ ഭൂമി വിവിധ ആളുകൾക്ക് വിൽപ്പന നടത്തിയതിൽ ക്രമക്കേടുണ്ടെന്ന ജോഷി വർഗീസിന്റെ പരാതിയിൽ പ്രഥമദൃഷ്ടിയാൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് കർദ്ദിനാൾ അടക്കം 3 പേരെ പ്രതിയാക്കി 6 കേസുകളെടുത്തത്. ഗൂഢാലോചന, വിശ്വാസവഞ്ചന, അടക്കമുള്ളവകുപ്പുകൾ ചുമത്തിയാണ് കേസുകൾ.സിറോ മലബാർ സഭ ഭൂമിയിടപാട് സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഉത്തരവിൽ ഹൈക്കോടതി സ്വീകരിക്കുന്ന തുടർ നടപടികളിൽ വാക്കാൽ അതൃപ്തി രേഖപ്പെടുത്തിയ ശേഷമാണ് സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്.
കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി
