Untitled design 20260814 152109 0000

കേരളത്തിലെ യു ഡി എഫ് സർക്കാരിന് വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആർ എസ് എസ് അജണ്ടയ്ക്ക് കോൺഗ്രസ് കീഴടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യപ്രതിജ്ഞാ വേളയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചത് ആർ എസ് എസ് അജണ്ടയുടെ ഭാഗമാണ്. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം മുഴുവൻ ചൊല്ലണമെന്ന് സർക്കുലർ ഇറക്കിയത് കേരളത്തിൽ മാത്രമാണ്. സംഭവം വിവാദമായതോടെ ഇത് ഒഴിവാക്കേണ്ടി വന്നു. ഇത്തരം നിലപാടുകളിലൂടെ കോൺഗ്രസ് അപകടകരമായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ വേഗത കുറഞ്ഞത് എൽ ഡി എഫിന്റെ നയം കാരണമാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ പ്രസ്താവനയ്ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *