ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ എന്ന നാടകത്തിലെ അഭിനേത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ എ മുഹമ്മദ് ഹാഷിം. കോൺഗ്രസിനെതിരെ എല്ലാ രാഷ്ട്രീയ എതിരാളികളുടെയും ഏക്കാലത്തെയും വലിയ ആയുധം നമ്മുടെ സമുന്നതരായ വനിതാ നേതാക്കൾക്കെതിരെ നുണകളാൽ സദാചാര ആക്രമണം അഴിച്ചു വിടുക എന്നതായിരുന്നു. ആ വൈകാരികത ഉൾക്കൊള്ളുന്ന ഓരോ കോൺഗ്രസുകാരനും സദാചാര ഭീരുക്കളാൽ ആക്രമിക്കപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് വെക്കാനാകില്ല. അവരോടുള്ള എല്ലാ രാഷ്ട്രീയ വിയോജിപ്പുകളും നിലനിൽക്കേ തന്നെ ചിന്നൂസ് ചിലങ്ക എന്ന നാടക പ്രവർത്തകയോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നുവെന്നാണ് എ എ ഹാഷിം ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.
മിസ എന്ന നാടകത്തിലെ അഭിനേത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ എ മുഹമ്മദ് ഹാഷിം
