7 31

ആര്‍ത്തവ സമയത്തെ ക്ഷീണമകറ്റാന്‍ ചായയും കാപ്പിയും അമിതമായി കുടിക്കാറുണ്ട്. എന്നാല്‍ കഫീന്റെ അമിത ഉപയോഗം ഗര്‍ഭാശയത്തിലെ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും വയറുവേദന വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആര്‍ത്തവസമയത്ത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍ തലച്ചോറിലെ ഫീല്‍ ഗുഡ് രാസവസ്തുക്കളുടെ അളവ് കുറയും. ഈ സമയത്ത് കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കുന്നത് മാനസിക അസ്വസ്ഥതകള്‍ക്കും ഊര്‍ജ്ജക്കുറവിനും കാരണമാകുന്നു. ആര്‍ത്തവ സമയത്ത് അമിതമായി മധുരം കഴിക്കാന്‍ തോന്നുന്നത് ശരീരത്തില്‍ മഗ്‌നീഷ്യത്തിന്റെ കുറവുള്ളതുകൊണ്ടാണ്. എന്നാല്‍ മധുരം ഒരുപാട് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ചൂടുള്ള ഭക്ഷണങ്ങള്‍ എളുപ്പം ദഹിക്കുന്നവയാണ്. അതിനാല്‍ ആര്‍ത്തവ സമയത്ത് തണുത്തതും വേവിക്കാത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ആര്‍ത്തവ സമയത്തുണ്ടാകുന്ന അമിതമായ തളര്‍ച്ചയും ക്ഷീണവും അയണിന്റെ കുറവുമൂലം വരുന്നതാണ്. അതിനാല്‍ അയണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *