കാജല്‍ അഗര്‍വാള്‍ നായികയായി പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ‘കരുണഗാപിയം’. കാജല്‍ അഗര്‍വാളിനൊപ്പം റെജിന കാസന്‍ഡ്ര, ജനനി, റെയ്സ വില്‍സണ്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഡി കാര്ത്തികേയന് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പല കാരണങ്ങളാല്‍ നീണ്ടു പോയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കരുണാകരന്, കലൈരശന്‍, ജോണ്‍ വിജയ്, ഷാ റാ തുടങ്ങിയവരും ‘കരുണഗാപിയാമി’ലുണ്ട്. ഒരു കോമഡി ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് ഡി കാര്ത്തികേയന് അറിയിച്ചിരിക്കുന്നത്. വിഘ്നേശ് വാസുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പ്രസാദ് എന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.’കരുണഗാപിയം’ മികച്ച ഒരു ചിത്രമായിരിക്കും എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. കാജല്‍ അഗര്‍വാള്‍ വിവാഹ ശേഷവും സിനിമയില്‍ സജീവമാണ്. ദുല്‍ഖര്‍ നായകനായ ചിത്രം ‘ഹേയ് സിനാമിക’യാണ് കാജല്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ‘മലര്‍വിഴി’ എന്ന കഥാപാത്രത്തെ ആയിരുന്നു ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ അവതരിപ്പിച്ചത്.
കാജല്‍ അഗര്‍വാളിന്റെ ‘കരുണഗാപിയം’ ട്രെയിലര്‍
