Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതീക്ഷകളുമായി കേന്ദ്ര ബജറ്റ്

കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ 11 മണിയോടെ ലോക്സഭയിൽ അവതരിപ്പിക്കും. ബജറ്റ് അവതരണം കഴിഞ്ഞയുടൻ ബജററിന്റെ കോപ്പി രാജ്യസഭയുടെ മേശപ്പുറത്ത് വെയ്ക്കും.സാധാരണക്കാരുടെ പ്രതീക്ഷകൾക്കൊപ്പം നിൽക്കുന്ന ബജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിക്കുന്നതന്നും, ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ ലോക രാജ്യങ്ങൾ ഇന്ത്യയുടെ ബജറ്റ് പ്രതീക്ഷാപൂർവ്വം ഉററു നോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റിനു മുന്നോടിയായി ഇന്നലെ 2022 – 23 സാമ്പത്തിക സർവ്വെ റിപ്പോർട്ട് പാർലമെൻറിൽ വെച്ചു. ഈ വർഷം സാമ്പത്തിക വളർച്ച നിരക്ക് 7% ആയിരിക്കും. പേപ്പർലെസ് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 1

◾രാജ്യത്ത് സാമ്പത്തിക, വ്യവസായിക വളര്‍ച്ചാ നിരക്കു കുറയുമെന്നു സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ജിഡിപി വളര്‍ച്ച ആറു മുതല്‍ 6.8 വരെ ശതമാനം വരെയാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പു വര്‍ഷം എട്ടര വരെ ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചതെങ്കിലും ഏഴു ശതമാനം വളര്‍ച്ചയേ ഉണ്ടാകൂ. ധനകമ്മി 6.4 ശതമാനമാണ്. വ്യവസായ വളര്‍ച്ച 10.3 ശതമാനത്തില്‍നിന്നു 4.2 ശതമാനമായി കുറഞ്ഞു. കാര്‍ഷിക രംഗത്തു നേരിയ പുരോഗതി. സേവന മേഖലയില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുൻ കേന്ദ്ര നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു

മുൻ കേന്ദ്ര നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു.  97 വയസായിരുന്നു. വാർധ്യകസഹജമായ അസുഖത്തെ തുടർന്ന് ഡൽഹിയിൽ ആയിരുന്നു  അന്ത്യം. 1977 മുതൽ 1979 വരെ മൊറാർജി ദേശായി മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്നു ശാന്തി ഭൂഷൺ.  പൗരാവകാശങ്ങൾക്ക് വേണ്ടി ശക്തമായി വാദിക്കുകയും അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ് ശാന്തി ഭൂഷൺ. പൊതുതാൽപര്യം മുൻനിർത്തി നിരവധി കേസുകളിൽ ഹാജരായിട്ടുണ്ട്. 1980 ൽ പ്രമുഖ എൻ ജി ഒയായ ‘സെന്‍റർ ഫോർ പബ്ലിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷൻ’ സ്ഥാപിച്ചു. […]

Posted inബിസിനസ്സ്

അതിജീവിച്ച് അദാനി, ലക്ഷ്യം മറികടന്ന് എഫ് പി ഒ!

ഹിന്‍ഡന്‍ബെര്‍ഗിന്റെ വെല്ലുവിളിയെ അതിജീവിച്ച് അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ വിജയകരമായി പൂര്‍ത്തിയാക്കി. ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ അദാനി എന്റര്‍പ്രൈസസിന്റെ 4.55 ഓഹരികള്‍ വില്‍ക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 4.62 കോടി ഓഹരികളാണ് നിക്ഷേപകര്‍ വാങ്ങിയത്. നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരാണ് കൂടുതലായി നിക്ഷേിച്ചത്. 96.18 ലക്ഷം ഓഹരികളാണ് ഇവര്‍ക്ക് മുന്നില്‍ വച്ചിരുന്നത്. എന്നാല്‍ ഇതിനേക്കാള്‍ മൂന്ന് മടങ്ങ് ഓഹരികള്‍ക്കാണ് ആവശ്യക്കാര്‍ വന്നത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായി 1.28 കോടി ഓഹരികളാണ് മാറ്റിവെച്ചിരുന്നത്. ഇത് പൂര്‍ണമായും […]

Posted inവിനോദം

ഹൊറര്‍ കോമഡി ചിത്രം ‘രോമാഞ്ചം’ ട്രെയ്‌ലര്‍

സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും ‘രോമാഞ്ചം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം പറയുന്നത് 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ്. ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന സൌബിന്‍ ഷാഹിറിനെ ട്രെയ്‌ലറില്‍ കാണാം. ഫെബ്രുവരി 3 ആണ് റിലീസ് തീയതി. സൌബിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍ പി എച്ച്, […]

Posted inവിനോദം

അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം ‘ധരണി’ റിലീസ് ഫെബ്രുവരി 17 ന്

ഉള്ളടക്കത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം ‘ധരണി’ ഫെബ്രുവരി 17 ന് റിലീസ് ചെയ്യും. പാരാലക്‌സ് ഫിലിം ഹൗസിന്റെ ബാനറില്‍ ശ്രീവല്ലഭന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കൂടിയാണ് ധരണി. പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ആന്തരിക മുറിവുകള്‍ പില്‍ക്കാലത്ത് വ്യക്തികളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളും സ്വാധീനവുമാണ് ധരണി ചര്‍ച്ച ചെയ്യുന്നത്. അവഗണനകളും ഒറ്റപ്പെടുത്തലുകളും ഒരു വ്യക്തിയുടെ ജീവിതത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കാട്ടിത്തരുന്ന ചിത്രം കൂടിയാണ് […]

Posted inഓട്ടോമോട്ടീവ്

രണ്ടു മോഡലുകളില്‍ ടൊയോട്ട ഹൈറൈഡര്‍ സിഎന്‍ജി

ടൊയോട്ട എസ്‌യുവി ഹൈറൈഡറുടെ സിഎന്‍ജി പതിപ്പ് വിപണിയില്‍. രണ്ടു മോഡലുകളില്‍ മാത്രം ലഭിക്കുന്ന വാഹനത്തിന്റെ എസ് പതിപ്പിന്റെ എക്‌സ്‌ഷോറൂം വില 13.23 ലക്ഷം രൂപയും ജി പതിപ്പിന് 15.29 ലക്ഷം രൂപയുമാണ് വില. ഹൈറൈഡറുടെ പെട്രോള്‍ പതിപ്പിനെക്കാള്‍ ഏകദേശം 95000 രൂപ അധികം നല്‍കണം സിഎന്‍ജി പതിപ്പിന്. മാരുതിയുടെ എര്‍ട്ടിഗ, എക്‌സ്എല്‍6 എന്നീ മോഡലുകളിലെ 1.5 ലീറ്റര്‍ കെ15സി 4 സിലിന്‍ഡര്‍ എന്‍ജിനാണ് ഹൈറൈഡറിലും. 88 എച്ച്പി കരുത്തും 121.5 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. […]

Posted inപുസ്തകങ്ങൾ

ഇന്ത്യന്‍ റെയിന്‍ബോ

ഒരുപക്ഷേ, മലയാളത്തിലാദ്യമായാണ് ഒരു വനിതയുടെ പട്ടാളസ്മരണകള്‍ പ്രത്യക്ഷപ്പെടുന്നത്. ലഫ്. കേണല്‍ സോണിയാ ചെറിയാന്‍ എന്ന പട്ടാള ഡോക്ടറുടെ സേനാജീവിതസ്മരണകള്‍ ഒരേസമയം ഒരു സാഹസികകഥ പോലെയും ഒരു ഭാവഗീതം പോലെയും നമ്മെ ആനന്ദിപ്പിക്കുന്നു. ഭാഷാസൗന്ദര്യസമൃദ്ധവും ആഖ്യാനപാടവം തിളങ്ങുന്നതുമാണ് സോണിയയുടെ എഴുത്ത്. ഈ യുവ എഴുത്തുകാരിയുടെ സംഭവബഹുലമായ ഓര്‍മ്മകളില്‍ ഒത്തുചേരുന്നത് പട്ടാളജീവിതത്തിന്റെ മനുഷ്യകഥകള്‍ മാത്രമല്ല, അതിലേക്ക് ഒഴുകിവരുന്ന പരജീവിതങ്ങളുടെ ആര്‍ദ്രസ്മരണകള്‍ കൂടിയാണ്. ഈ പുസ്തകത്തില്‍ മലയാള സാഹിത്യത്തിന് സമ്മാനിക്കുന്നത് മനുഷ്യത്വത്തിന്റെയും കരുണയുടെയും സ്‌നേഹത്തിന്റെയും ചെറിയ മനുഷ്യരുടെ കോരിത്തരിപ്പിക്കുന്ന അതിജീവനങ്ങളുടെയും മാന്ത്രികകഥകളാണ്. […]

Posted inആരോഗ്യം

ചായയ്‌ക്കൊപ്പം നട്‌സ് കഴിക്കരുത്!

ചായയ്‌ക്കൊപ്പം കഴിക്കുന്ന ഭക്ഷണങ്ങള്‍ ചിലപ്പോള്‍ ആരോഗ്യത്തിന് ദോഷം ചെയ്‌തേക്കാം. ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍, അതായത് ഇലക്കറികള്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, സെറീയല്‍സ് ഇവ ചൂടു ചായയ്‌ക്കൊപ്പം കഴിക്കാന്‍ പാടില്ലാത്തവയാണ്. ചായയില്‍ ടാനിനുകളും ഓക്‌സലേറ്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഈ ഭക്ഷണങ്ങളില്‍ നിന്ന് ഇരുമ്പിനെ ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു. നാരങ്ങയില്‍ വിറ്റമിന്‍ സി ധാരാളമുണ്ട്. എന്നാല്‍ പാല്‍ച്ചായയോടൊപ്പം നാരങ്ങ ചേരുന്നത് അത്ര നല്ലതല്ല. ശരീരഭാരം കുറയ്ക്കാന്‍ മികച്ചതാണ് ലെമണ്‍ ടീ. എന്നാല്‍ തേയില നാരങ്ങയുടെ ഒപ്പം നേരിട്ട് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ശക്തമായ പരിശോധന തുടരും

ഭക്ഷ്യ സുരക്ഷാ മാനദണ്ഡമനുസരിച്ച് സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകൾക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് സാവകാശം അനുവദിക്കുന്നത്. എല്ലാ രജിസ്റ്റേർഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി.ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷ്യ […]