Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലന് ജാമ്യം. ഉപാധികളോടെ  തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആറുമാസത്തേക്ക് പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നാണ് പ്രധാന ഉപാധി.ഗ്രീഷ്മ കൊലപാതികയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലിസ് കുറ്റപത്രത്തിലുണ്ട്. കൊലപാതകം തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.വിഷം നൽകിയ കുപ്പി പ്രതികള്‍ വീടിന് ദൂരയുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികള്‍ സമ്മതിക്കുകയും ഇത് തെളിവെടുപ്പിൽ കണ്ടെടുക്കുകയും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പെറ്റ് ഷോപ്പിൽ നിന്നും നായക്കുട്ടിയുമായി കടന്നവർ പിടിയിൽ.

പെറ്റ് ഷോപ്പിൽ നിന്നും നായക്കുട്ടിയുമായി കടന്ന എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികൾ പിടിയിൽ. പിടിയിലായത് കർണാടകയിലെ കർക്കലയിൽ നിന്ന്. നാൽപത്തിയഞ്ച് ദിവസം പ്രായമായ നായക്കുട്ടിയേയും കണ്ടെടുത്തു.കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഭവം. നെട്ടൂരിലെ പെററ് ഷോപ്പിലെ കൂട്ടിൽ നിന്നും നായക്കുട്ടിയെ എടുത്ത് ഹെൽമറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. ബൈക്കിലെത്തിയ ഇരുവരും കടക്കാരന്റെ ശ്രദ്ധ മാറിയ സമയത്ത് നായക്കുട്ടിയെ തട്ടിയെടുക്കുകയായിരുന്നു. നായക്കുട്ടിയെ കാണാതായതോടെ കടയുടമ സി.സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് നടന്ന സംഭവം മനസിലായത്. മോഷ്ട്ടിക്കപ്പെട്ട നായക്കുട്ടിക്ക് 20000 രൂപ വില വരും. കൊച്ചി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വർണ വില ഉയർന്നു.

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് കുറച്ച് സമയത്തിനുള്ളിൽ തന്നെ സ്വർണ വില ഉയർന്നു. 2023- 24 വർഷത്തിൽ സ്വർന്നം ,വെള്ളി, ഡയമണ്ട് എന്നിവയുടെ വിലവർദ്ധിക്കുമെന്ന പ്രഖ്യാപനം വന്നതിനു ശേഷമാണ് വിലവർധന. ഇറക്കുമതി ചെയ്യുന്ന സ്വർണാഭരണങ്ങളുടെ നികുതി 22% ത്തിൽ നിന്നും 25% മായി ഉയർന്നിട്ടുണ്ടെന്നും,3% നികുതി ഉയർന്നതും രൂപയുടെ വിനിമയത്തിലുള്ള വ്യത്യാസവുമാണ് വില ഉയരാൻ കാരണമെന്ന് കരുതുന്നു. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 42200 രൂപയായിരുന്നെങ്കിൽ ബജറ്റിന് ശേഷം 200 രൂപ കൂടി 42400 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ധനമന്ത്രിക്ക് അഭിനന്ദനങ്ങൾ നേർന്ന് പ്രധാനമന്ത്രി.

വികസന പാതയ്ക്ക് പുതിയ ഊർജം പകരുന്നതും, എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്ന ബജററാണിതെന്നുo പ്രധാനമന്ത്രി നരേന്ദ്രമോദി. അടിസ്ഥാന സൗകര്യവികസനത്തിന് അധിക തുക വിലയിരുത്തിയിട്ടുണ്ടെന്നും വ്യവസായ മേഖലക്ക് വായ്പാ സഹായം ലഭ്യമാകുമെന്നും ഗ്രാമങ്ങളുടെയും, പാവപ്പെട്ടവരുടെയും ,കർഷകരുടേയും ബജററാണിതെന്നും അദ്ധേഹം പറഞ്ഞു. അഭിവു ദ്ധിയുള്ള രാജ്യം കെട്ടിപ്പടുക്കാൻ എല്ലാവരും അണി ചേരണമെന്നും അദ്ധേഹം ആഹ്വാനം ചെയ്തു

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദുരൂഹ സാഹചര്യത്തിൽ കാണാതായ ദീപക്കിനെ ഇന്നു രാത്രിയോടെ നാട്ടിലെത്തിക്കും

കോഴിക്കോട് നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ദീപക്കിനെ ഇന്നു രാത്രിയോടെ നാട്ടിലെത്തിക്കും. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇർഷാദിന്റെ മൃതദേഹം ദീപക്കിന്റതാണെന്ന് കരുതി സംസ്ക്കരിച്ചിരുന്നു. കഴിഞ്ഞ ജൂൺ7 നാണ് ദീപക്കിനെ കാണാതാവുന്നത്. മേപ്പയ്യൂർ പോലീസ് അന്വേഷണം നടത്തിയെങ്കിലും വിവരoകിട്ടിയില്ല. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാന്ന് ദീപക്ക് ഗോവയിൽ ഉണ്ടെന്നറിഞ്ഞത്. ദീപക്കിന്റെ കൈയ്യിൽ നിന്നും തിരിച്ചറിയൽ കാർഡ് ലഭിച്ചതായും മഡ്ഗാവ് പോലീസ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 1

◾ഇലക്ഷന്‍ ബജറ്റ്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ജനപ്രിയ വാഗ്ദാനങ്ങള്‍. ആദായനികുതി വരുമാന പരിധി അഞ്ചു ലക്ഷം രൂപയില്‍നിന്ന് ഏഴു ലക്ഷം രൂപയാക്കി ഉയര്‍ത്തി. അന്ത്യോദയ ഗുണഭോക്താക്കള്‍ക്കു പിഎം ഗരീബ് കല്യാണ്‍ യോജന ഒരു വര്‍ഷം കൂടി തുടരും. ഇതിനായി രണ്ടു ലക്ഷം കോടി രൂപ ചെലവിട്ട് 81 കോടി ജനങ്ങള്‍ക്ക് അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം മാസംതോറും നല്‍കും. ◾ആദായ നികുതി സ്ലാബുകള്‍ അഞ്ചായി കുറച്ചു. പഴയ നികുതി ഘടനയില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഓപ്പറേഷൻ ഷവർമ്മ- പിഴയായി കിട്ടിയത് 36 ലക്ഷം രൂപ.

ഭക്ഷ്യ വിഷബാധയെ തുടർന്ന് ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലൂടെ പിഴയായി ലഭിച്ചത് 36,42500 രൂപ. പരിശോധനയിൽ കുററക്കാരെന്ന് കണ്ടെത്തിയ 317 സ്ഥാപനങ്ങൾ പൂട്ടിച്ചതായും ,834 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഷവർമ്മയിൽ നിന്നും ഭക്ഷ്യ വിഷ ബാധ കൂടുതലായി റിപ്പോർട്ട് ചെയ്ത സമയത്ത് തന്നെ ഷവർമ നിർമ്മാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടു വരുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ച് […]

Posted inടെക്നോളജി

ഐഫോണിനേക്കാള്‍ വിലയുള്ള സോണിയുടെ വാക്മാന്‍!

സോണിയുടെ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന വാക്മാന്‍ എന്‍ഡബ്ല്യു-സെഡെക്സ്707 ഇന്ത്യയിലെത്തി. 69,990 രൂപയാണ് വില. ഐഫോണ്‍ 13നേക്കാള്‍ വില വരുന്ന വാക്മാനാണിത്. ഹെഡ്ഫോണ്‍ സോണ്‍ വഴി മാത്രമായിരിക്കും ഇത് വില്‍ക്കുക എന്നാണ് കേള്‍ക്കുന്നത്. വക്രീകരണമില്ലാത്ത ശബ്ദവും മറ്റനവധി ഓഡിയോ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ച ഈ പ്രീമിയം ഉപകരണത്തിന് 25 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്ന് കമ്പനി പറയുന്നു. ഈ വാക്ക്മാന്‍ ചിലര്‍ക്കെങ്കിലും കുട്ടിക്കാലത്തെ ഓര്‍മകള്‍ തിരികെ നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാക്മാന്‍ എന്‍ഡബ്ല്യു-സെഡെക്സ്707 ഉപയോഗിച്ച് ആധുനിക സാങ്കേതിക വിദ്യകള്‍ക്കൊപ്പം ഒരു പരമ്പരാഗത […]

Posted inബിസിനസ്സ്

അറ്റാദായം ഇടിഞ്ഞ് ഗെയിലും ബിപിസിഎല്ലും

പൊതുമേഖലാ സ്ഥാപനങ്ങളായ ഗെയില്‍, ബിപിസിഎല്‍ എന്നിവയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. രണ്ടാം പാദത്തില്‍ നഷ്ടം രേഖപ്പെടുത്തിയ ബിപിസിഎല്‍ ലാഭത്തിലേക്ക് തിരിച്ചെത്തി. അതേ സമയം ഇരുകമ്പനികളുടെയും അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇടിയുകയാണ് ചെയ്തത്. നടപ്പ് സാമ്പത്തിക വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഗെയിലിന്റെ അറ്റാദായം 245.73 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 92 ശതമാനം ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഗെയിലിന്റെ അറ്റാദായം 3287.99 കോടി രൂപയായിരുന്നു. 2022-23ലെ രണ്ടാംപാദവുമായി താരതമ്യം […]

Posted inവിനോദം

നാനിയുടെ ‘ദസറ’യില്‍ ഷൈന്‍ ടോം ചാക്കോയും സായ് കുമാറും

നാച്ചുറല്‍ സ്റ്റാര്‍ നാനി നായകനാകുന്ന ‘ദസറ’ എന്ന ബിഗ് ബജറ്റ് സിനിമയുടെ ടീസര്‍ എത്തി. അമ്പരപ്പിക്കുന്ന മേക്കോവറിലാണ് നാനി ചിത്രത്തില്‍ എത്തുന്നത്. തെലങ്കാനയിലെ ഗോദാവരിക്കാനി അയല്‍പക്കത്ത് സ്ഥിതി ചെയ്യുന്ന വീര്‍ലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതമാണ് ടീസറില്‍ കാണിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ മാര്‍ച്ച് 30 ന് ഒരേ സമയം റിലീസ് ചെയ്യും. ഷൈന്‍ ടോം ചാക്കോയും സായ് കുമാറും നെഗറ്റീവ് ഷേഡുള്ള വേഷങ്ങളില്‍ […]