സോണിയുടെ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന വാക്മാന് എന്‍ഡബ്ല്യു-സെഡെക്സ്707 ഇന്ത്യയിലെത്തി. 69,990 രൂപയാണ് വില. ഐഫോണ്‍ 13നേക്കാള്‍ വില വരുന്ന വാക്മാനാണിത്. ഹെഡ്ഫോണ് സോണ്‍ വഴി മാത്രമായിരിക്കും ഇത് വില്‍ക്കുക എന്നാണ് കേള്‍ക്കുന്നത്. വക്രീകരണമില്ലാത്ത ശബ്ദവും മറ്റനവധി ഓഡിയോ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ച ഈ പ്രീമിയം ഉപകരണത്തിന് 25 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്ന് കമ്പനി പറയുന്നു. ഈ വാക്ക്മാന് ചിലര്‍ക്കെങ്കിലും കുട്ടിക്കാലത്തെ ഓര്‍മകള്‍ തിരികെ നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാക്മാന് എന്‍ഡബ്ല്യു-സെഡെക്സ്707 ഉപയോഗിച്ച് ആധുനിക സാങ്കേതിക വിദ്യകള്‍ക്കൊപ്പം ഒരു പരമ്പരാഗത വാക്മാന്റെ നിലവാരം നിലനിര്‍ത്താന്‍ സോണിക്ക് കഴിഞ്ഞു. 5 ഇഞ്ച് ഡിസ്പ്ലേ, ഹൈ-റെസ് ഓഡിയോ വയര്‍ലെസ് ഉള്ള ശബ്ദ പ്രോസസ്സിങ്, 25 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ക്ലാസിക് ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് വേരിയന്റിലാണ് വാക്മാന് പുറത്തിറക്കിയിരിക്കുന്നത്. വാക്മാന് എന്‍ഡബ്ല്യു-സെഡെക്സ്707 ഉപകരണം 5 ഇഞ്ച് ഡിസ്പ്ലേയുള്ള പ്രീമിയം ഡിസൈനാണ് അവതരിപ്പിക്കുന്നത്. ഡിവൈസില്‍ ഒരു ഡിഎസ്ഡി റീമാസ്റ്ററിങ് എന്‍ജിനും ഉണ്ട്. ഈ എന്ജിന് പിസിഎം ഓഡിയോ എടുക്കുന്നു. ഇത് ഡിഎസ്ഡി ഫോര്‍മാറ്റിലേക്ക് പുനഃസംവിധാനം ചെയ്യുന്നു.
ഐഫോണിനേക്കാള്‍ വിലയുള്ള സോണിയുടെ വാക്മാന്!
