Posted inവിനോദം

മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫര്‍’ ഫെബ്രുവരി 9ന്

ബി ഉണ്ണിക്കൃഷ്ണന്‍ മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറി’ന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഫെബ്രുവരി 9ന് ആകും ചിത്രം തിയറ്ററുകളില്‍ എത്തുക. റിലീസ് വിവരത്തോടൊപ്പം സെന്‍സറിംഗ് കഴിഞ്ഞ വിവരവും മമ്മൂട്ടി അറിയിച്ചു. ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ക്രിസ്റ്റഫറിന് ഉണ്ട്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയില്‍ മമ്മൂട്ടി […]

Posted inഓട്ടോമോട്ടീവ്

പ്യുവര്‍ ഇവിയുടെ പുതിയ ഇക്കോഡ്രൈഫ്റ്റ്

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും വിലകുറഞ്ഞ കമ്മ്യൂട്ടര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളില്‍ ഒന്നായ പ്യുവര്‍ ഇവി പുതിയ ഇക്കോഡ്രൈഫ്റ്റ് പുറത്തിറക്കി. സംസ്ഥാന സബ്സിഡി ഉള്‍പ്പെടെ 99,999 രൂപ പ്രാരംഭ വിലയിലാണ് (എക്‌സ്-ഷോറൂം ഡല്‍ഹി) ബൈക്ക് എത്തിയത്. അതേസമയം 99,999 രൂപയുടെ ലോഞ്ച് വില ദില്ലി സംസ്ഥാനത്തിന് മാത്രമുള്ളതാണ്. ഇക്കോഡ്രൈഫ്റ്റിന് പാന്‍ ഇന്ത്യ എക്‌സ്-ഷോറൂം ലോഞ്ച് വില 1,14,999 രൂപയാണ്. യഥാക്രമം സംസ്ഥാനതല സബ്സിഡികളും ആര്‍ടിഒ ഫീസും അനുസരിച്ച് ഓണ്‍-റോഡ് വില വ്യത്യാസപ്പെടും. പ്യുവര്‍ ഇവി ഇക്കോഡ്രൈഫ്റ്റ് കറുപ്പ്, ഗ്രേ, […]

Posted inപുസ്തകങ്ങൾ

ഉള്‍ക്കണ്ണിലേക്കൊരു കണ്ണ്

ധ്യാനം നിങ്ങള്‍ക്ക് തികച്ചും പുതിയൊരു വിഷയമാകാം, അല്ലെങ്കില്‍ നിങ്ങള്‍ വര്‍ഷങ്ങളായി ചിട്ടയായോ അല്ലാതേയോ ധ്യാനിക്കുന്നവരാകാം. ഞാനാവശ്യപ്പെടുന്നത് ഒന്നു മാത്രം. ഈ മോഹിപ്പിക്കുന്ന യാത്രയില്‍ നിങ്ങള്‍ തുറന്ന മനസ്സോടെയിരിക്കണം. ഇത് നിങ്ങള്‍ക്ക് സാധിച്ചാല്‍ ഞാനുറപ്പു നല്‍കുന്നു, നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യും. അവയാകട്ടെ, നിങ്ങളുടെ ധ്യാനക്രമത്തിന്റെ ആഴം കൂട്ടാനും അതുവഴി ജീവിതത്തെ മൂല്യവത്താക്കുവാനും നിങ്ങളെ സഹായിക്കും. ഇന്നത്തെ ലോകത്ത് ധ്യാനം ഒരു ആര്‍ഭാടമല്ല, ആവശ്യമാണ്. എത്ര നേരത്തെ ഇക്കാര്യം മനസ്സിലാക്കുന്നുവോ അത്രയും നല്ലത്. ‘ഉള്‍ക്കണ്ണിലേക്കൊരു കണ്ണ്’. […]

Posted inആരോഗ്യം

ഉറക്കമുണര്‍ന്നാലുടന്‍ ഫോണ്‍, ഉത്പാദനക്ഷമത കുറയ്ക്കും

അലാറം ഓഫ് ആക്കാനും മെസേജ് എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് നോക്കാനുമൊക്കെയായി കണ്ണ് തുറന്നാലുടന്‍ പലരും ആദ്യം കൈയിലെടുക്കുന്നത് മൊബൈല്‍ ഫോണാണ്. പിന്നെ ഇ-മെയില്‍ നോക്കിയും ഇന്‍സ്റ്റഗ്രാം സ്‌ക്രോള്‍ ചെയ്തുമൊക്കെ കുറച്ചുസമയമിരിക്കും. ഈ ശീലം നല്ലതല്ലെന്ന് അറിയാമെങ്കിലും ഇതിപ്പോള്‍ പലരുടെയും പതിവായി മാറിക്കഴിഞ്ഞു. സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ 80 ശതമാനം ആളുകളും ഉറക്കമുണര്‍ന്ന് 15 മിനിറ്റിനുള്ളില്‍ ഫോണ്‍ നോക്കുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ഉറക്കമുണര്‍ന്ന ഉടന്‍ ഫോണില്‍ സമയം ചിലവിടുമ്പോള്‍ ഇത് നിങ്ങളുടെ സമയവും ശ്രദ്ധയും കവര്‍ന്നെടുക്കുമെന്ന് മാത്രമല്ല ഉത്പാദനക്ഷമതയും കുറയ്ക്കും. […]

Posted inലേറ്റസ്റ്റ്

പാട്ടിലാക്കുന്ന ബജറ്റ്

വോട്ടര്‍മാരെ പെട്ടിയിലാക്കാന്‍ ശ്രമിക്കുന്ന ബജറ്റ്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ജനപ്രിയ വാഗ്ദാനങ്ങള്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും ഈ മാസവും അടുത്ത മാസങ്ങളിലുമായി നടക്കാനിരിക്കുന്ന ഒമ്പതു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണിത്. വോട്ടര്‍മാരെ പാട്ടിലാക്കുന്ന ബജറ്റ്. ആദായ നികുതി ഒഴിവു പരിധിയില്‍ നല്‍കിയ ഇളവാണ് ബജറ്റിലെ മുഖ്യ ആകര്‍ഷണം. ആദായനികുതി വരുമാന പരിധി അഞ്ചു ലക്ഷം രൂപയില്‍നിന്ന് ഏഴു ലക്ഷം രൂപയാക്കി ഉയര്‍ത്തി. പഴയ നികുതി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അഡ്വ. സൈബി ജോസിനെതിരെ കേസെടുത്തു

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. സൈബി ജോസിനെതിരെ കേസെടുത്തു. എജിയുടെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് നീക്കം. ആരോപണങ്ങളിൽ വിശദീകരണം നൽകാൻ സൈബിയോട് ബാർ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാർ കൗൺസിൽ ഓഫ് കേരള കേൾക്കും.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  കേന്ദ്ര ബജറ്റില്‍ ആദായ നികുതി ഒഴിവിനുള്ള വരുമാന പരിധി അഞ്ചു ലക്ഷം രൂപയില്‍നിന്ന് ഏഴു ലക്ഷം രൂപയാക്കി. ഇനി പുതിയ നികുതി സമ്പ്രദായമായിരിക്കും നടപ്പാക്കുക. പഴയ നികുതി ഘടനയില്‍ തുടരേണ്ടവര്‍ പ്രത്യേക ഓപ്ഷന്‍ നല്‍കണം. ഏഴു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് നികുതി ആനുകൂല്യത്തിനായി ഏതെങ്കിലും നിക്ഷേപ പദ്ധതികളില്‍ അംഗമാകേണ്ടതില്ല. പതിനഞ്ചര ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 52,500 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ലഭിക്കും. പെന്‍ഷന്‍കാര്‍ക്കും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ലഭിക്കും. ആദായ നികുതി റിട്ടേണ്‍ നടപടികളുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചിന്ത ജെറോം ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി കണ്ടു

ഗവേഷണ പ്രബന്ധത്തിലെ പിഴവിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി കണ്ടു. ചങ്ങമ്പുഴയുടെ മകൾ ലളിതയെയാണ് ചിന്ത ജെറോം എറണാകുളത്ത് എത്തി കണ്ടത്. മനഃപൂർവ്വം സംഭവിച്ച തെറ്റല്ലെന്നും സാന്ദർഭികമായി സംഭവിച്ച പിഴവാണെന്നുമാണ് ചിന്ത കുടുംബാംഗങ്ങളെ അറിയിച്ചത്.വിഖ്യാതമായ വാഴക്കുല എന്ന കവിത എഴുതിയത് വൈലോപ്പിള്ളി ആണെന്നായിരുന്നു ചിന്ത ജെറോം തന്‍റെ ഗവേഷണ പ്രബന്ധത്തിൽ എഴുതിയത്. പ്രബന്ധത്തിലെ ഈ ഗുരുതര പിഴവ് വിവാദമായതോടെ സാന്ദർഭികമായി സംഭവിച്ച തെറ്റാണെന്ന് ഇന്നലെ ചിന്ത വ്യക്തമാക്കിയിരുന്നു. വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്ര ബജറ്റിനോട് പ്രതികരിച്ച് യൂസഫലി

ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ  അവതരിപ്പിച്ച ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതികരിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി രംഗത്ത്. സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റ് ആണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്നാണ് യൂസഫലി അഭിപ്രായപ്പെട്ടത്. രണ്ട് കാര്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റിൽ ഭക്ഷ്യസുരക്ഷാ, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെ പ്രഖ്യാപനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നാണ് എം എ യൂസഫലിയുടെ അഭിപ്രായം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്ര ബജറ്റിൽ കേരളം ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

കേന്ദ്ര ബജറ്റിൽ കേരളം ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.ബജറ്റ് താഴേത്തട്ടിൽ ഗുണമുണ്ടാക്കുന്നതല്ല. തൊഴിലുറപ്പ് പദ്ധതിക്കും ഭക്ഷ്യ സുരക്ഷാ പദ്ധതിക്കും ഉൾപ്പെടെ വിഹിതം കുറച്ചു. സഹകരണ മേഖലയിലേക്ക് കേന്ദ്രസർക്കാർ കടന്നുകയറുന്നു. എയിംസിനെ കുറിച്ച് ബജറ്റിൽ പരാമർശമില്ല. എയിംസ് കേരളത്തിന് കിട്ടാൻ ഏറ്റവും അർഹതയുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ മേഖലയിലും കേരളത്തിന് പരിഗണന കിട്ടിയില്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.പ്ലാന്റേഷൻ […]