സംസ്ഥാനത്തെ സ്വര്‍ണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് ഉയര്‍ന്ന് സ്വര്‍ണ വില. ഇന്ന് പവന് 480 രൂപ ഉയര്‍ന്ന് വിപണി വില 42,880 രൂപയായി. ഇന്നലെ നിരക്ക് 42,400 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ ഉയര്‍ന്ന് 5360 രൂപയായി. ജനുവരി 26 ന് രേഖപ്പെടുത്തിയ 42,480 രൂപയിലെ റെക്കോര്‍ഡാണ് വിപണി ഇന്ന് മറികടന്നത്. വെള്ളിയുടെ വിലയും ഇന്ന് ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 77 രൂപയാണ്. രണ്ട് […]
ഗ്യാലക്‌സി എസ് 23 സീരിസ് അവതരിപ്പിച്ച് സാംസങ്ങ്
സാംസങ്ങ് ഗ്യാലക്‌സി എസ് 23 സീരിസ് സ്മാര്‍ട്ട് ഫോണുകള്‍ അവതരിച്ചു. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്പിന്റെ കരുത്തിലാണ് ഈ സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ എത്തുന്നത്. മൂന്ന് പതിപ്പുകളാണ് ഈ ഫോണിന്റെതായി ഉള്ളത്. ഗ്യാലക്‌സി എസ് 23, എസ് 23 പ്ലസ്, ഗ്യാലക്‌സി എസ് 23 അള്‍ട്ര എന്നിവയാണ് അവ. സാംസങ്ങ്.കോം സൈറ്റില്‍ 1999 രൂപ നല്‍കി പ്രീ ഓഡര്‍ നല്‍കുന്നവര്‍ക്ക് ഇപ്പോള്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. സാംസങ് ഗാലക്സി എസ് 23 അള്‍ട്രാ […]
‘ശാകുന്തളം’ ലിറിക് വീഡിയോ ‘ഏലേലോ ഏലേലോ’
സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ശാകുന്തളം’ എന്ന ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തു. ‘ഏലേലോ ഏലേലോ’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് മണി ശര്‍മ്മയാണ്. കൈലാസ് ഋഷി വരികള്‍ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് അനുരാഗ് കുല്‍ക്കര്‍ണിയാണ്. ഇദ്ദേഹം തന്നെയാണ് മലയാളം വെര്‍ഷനും പാടിയിരിക്കുന്നത്. ശാകുന്തളത്തില്‍ മലയാളത്തിന്റെ യുവ താരം ദേവ് മോഹന്‍ ആണ് ‘ദുഷ്യന്തനാ’യി വേഷമിടുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹന്‍. ചിത്രം ഫെബ്രുവരി 17ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ […]
‘മാളികപ്പുറം’ 100 കോടി ക്ലബ്ബില്‍
തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകര്‍ത്താടിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഈ വര്‍ഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന ഖ്യാതിയും സ്വന്തമാക്കിയിരിക്കുകയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നാല്പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഇതോടെ ഉണ്ണി മുകുന്ദന്റെ സിനിമാ […]
റെക്കോര്‍ഡ് വില്‍പ്പനയുമായി മാരുതി സുസുക്കി
പുതുവര്‍ഷത്തില്‍ വന്‍ കുതിച്ചുചാട്ടവുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. കണക്കുകള്‍ പ്രകാരം, 2023 ജനുവരിയില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നിട്ടുള്ളത്. 1,47,348 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. 2022 ജനുവരിയില്‍ 1,28,924 യൂണിറ്റ് വാഹനങ്ങള്‍ മാത്രമണ് വില്‍ക്കാന്‍ സാധിച്ചത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 14.29 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. യാത്രാ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉള്‍പ്പെടെ എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് മാരുതി സുസുക്കി കാഴ്ചവെച്ചത്. ഇത്തവണ മാരുതിയുടെ പ്രതിമാസ വില്‍പ്പന 31.55 ശതമാനമായാണ് ഉയര്‍ന്നത്. എന്‍ട്രി […]
നന്ദി ആരോട് ചൊല്ലേണ്ടു
നമ്മുടെ നോവല്‍സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഇത് വേറിട്ടുനില്‍ക്കുന്ന കൃതിയാണ്. സാധാരണനിലപാടുകള്‍കൊേണ്ടാ പതിവുമാനദണ്ഡങ്ങള്‍കൊണ്ടോ ഇതിനെ അളക്കാനോ ഇതേതു കളത്തില്‍പ്പെടുന്നെന്ന് നിര്‍ണ്ണയിക്കാനോ കഴിയില്ല. അങ്ങനെയൊരു ശ്രമം വാസ്തവത്തില്‍ ഈ കൃതി ആവശ്യപ്പെടുന്നുമില്ല. ഒരു കൃതിയെ സമീപിക്കേണ്ടത് ആ കൃതിക്ക് ഇണങ്ങുന്ന മാനദണ്ഡങ്ങള്‍ ഉപയോഗിച്ചു കൊണ്ടാവണം. അല്ലാതെ മുന്‍കൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഒരു കലാസൃഷ്ടിയെ അളക്കാന്‍ ശ്രമിക്കുന്നത് വ്യര്‍ത്ഥമായിരിക്കും. ആ ഒരു സത്യം ഈ നോവല്‍ ഒന്നുകൂടി ഉറപ്പിച്ചുപറയുന്നുണ്ട്. ഇതിന്റെ അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് അത് ഉള്‍ക്കൊള്ളുന്ന ജീവിതപരിണാമത്തെ, മാനവികതയെ അടയാളപ്പെടുത്തുക, മനസ്സിലാക്കാന്‍ […]
അരവണ്ണം കൂടുന്നത് പല രോഗങ്ങളുടെയും മുന്നറിയിപ്പ്!
അടിവയറ്റില്‍ കൊഴുപ്പടിഞ്ഞ് അരവണ്ണം കൂടുന്നത് പ്രമേഹം, ഹൃദ്രോഗം പോലെ ഗുരുതരമായ പല ശാരീരിക പ്രശ്‌നങ്ങളെയും കുറിച്ചുള്ള മുന്നറിയിപ്പാണ്. പുരുഷന്മാരില്‍ 90 സെന്റിമീറ്ററും സ്ത്രീകളില്‍ 80 സെന്റിമീറ്ററുമാണ് പരമാവധി ആകാവുന്ന അരവണ്ണം. ഇതിന് മുകളിലേക്കുള്ള അരയുടെ വണ്ണം ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം പോലെ പല ആരോഗ്യ പ്രശ്‌നങ്ങളുടെയും സാധ്യത വര്‍ധിപ്പിക്കും. ശരീരത്തില്‍ ഇന്‍സുലിന്‍ പ്രതിരോധം വളരുന്നതിന്റെയും ലക്ഷണമാണ് അടിവയറ്റിലെ കൊഴുപ്പ്. അമിതമായ കൊഴുപ്പ് സൈറ്റോകീനുകള്‍, അഡിപ്പോസൈറ്റോകീനുകള്‍ പോലുള്ള പലതരം കെമിക്കലുകളുടെ സംഭരണിയാണ്. ഇതിലെ അഡിപ്പോസൈറ്റോകീനുകള്‍ […]
മധ്യാഹ്ന വാര്‍ത്തകള്‍
നിയമസഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിനെതിരേ എന്തും വിളിച്ചു പറയാമോയെന്നു പൊട്ടിത്തെറിച്ചുകൊണ്ടു ചോദിച്ചു. കരുനാഗപ്പള്ളി ലഹരി മരുന്ന് കേസില്‍ പ്രതികളായ സിപിഎമ്മുകാരെ സര്‍ക്കാര്‍ രക്ഷപ്പെടുത്തുകയാണെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ചു മാത്യു കുഴല്‍നാടന്‍ സംസാരിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. സിപിഎം കൗണ്‍സിലര്‍ ഷാനവാസിനെ പ്രതിയാക്കാന്‍ തെളിവില്ലെന്നു മന്ത്രി രാജേഷ് പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലായി തര്‍ക്കം. എന്തിനും അതിരു വേണമെന്നും അതു ലംഘിക്കരുതെന്നും മുഖ്യമന്ത്രി മാത്യു കുഴല്‍നാടനോട് ക്ഷുഭിതനായി പറഞ്ഞതോടെയാണ് […]
നാനോ എക്‌സല്‍ കേസില്‍ ഹരീഷ് മദനേനിയെ വെറുതെ വിട്ടു
തൃശൂര്‍: നാനോ എക്‌സല്‍ മണി ചെയിന്‍ തട്ടിപ്പുകേസില്‍ നാനോ എക്‌സല്‍ കമ്പനി മാനേജിംഗ് ഡയറക്ടറായ ഹൈദരാബാദ് സ്വദേശി ഹരീഷ് മദനേനി അടക്കം അഞ്ചു പ്രതികളെ മഞ്ചേരി ചീഫ് ജഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വെറുതെ വിട്ടു. 2011 ല്‍ പോലീസില്‍ പരാതി നല്‍കിയവര്‍ കോടതിയില്‍ പരാതിയില്ലെന്നു മൊഴി നല്‍കിയതോടെയാണ് പ്രതികളെ വെറുതെ വിട്ടത്. നിക്ഷേപം ഇരട്ടിയാക്കിത്തരാമെന്നു വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചെന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷനു കോടതിക്കു മുന്നില്‍ എത്തിക്കാനായില്ല. പ്രതികളെല്ലാം കുറ്റം നിഷേധിക്കുകയും ചെയ്തു. […]
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി.
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ഗതാഗത മന്ത്രി ആൻറണി രാജു ഉത്തരവിട്ടു. അധ്യയന വർഷത്തിനിടെ വാഹന റിപ്പയറിങ്ങിനായി കൂടുതൽ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ ഇതിനായി സാവകാശം നൽകണമെന്ന് വിവിധ സ്ക്കൂളുകൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഈ ഉത്തരവ്. മധ്യവേനലവധിക്കാലത്ത് എപ്രിൽ,മെയ് മാസങ്ങളിൽ അറ്റകുറ്റ പണിക്കൾക്കും, പെയ്ൻറിങ്ങിനുമെല്ലാമായി കൂടുതൽ സമയം ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
