പാലക്കാട് ധോണിയിൽ കാട്ടാന ശല്യം തുടരുന്നു. മായാപുരം, പെരുന്തുരുത്തി കളം എന്നിവിടങ്ങളിലാണ് ആന ഇറങ്ങിയത്. മായാപുരത്ത് ക്വാറിയുടെ മതിലും, പെരുന്തുരുത്തി കളത്തിൽ വേലായുധൻ എന്നയാളുടെ പറമ്പിലെ മരങ്ങളും മറ്റും നശിപ്പിക്കുകയു ചെയ്തു. അട്ടപ്പാടിയിൽ കാട്ടാനക്കൂട്ടം കൃഷിയും , അഗളി സ്വദേശി പോൾ മാത്യുവിന്റെ പറമ്പിലെ വാഴകളും തെങ്ങുകളും നശിപ്പിച്ചു. പി.ടി. 7 നെ കൂട്ടിലാക്കിയെങ്കിലും ആനശല്യത്തിന് കുറവൊ ന്നുമില്ലെന്നും കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു. ഇടുക്കി, വയനാട് ജില്ലകളിലുo കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. […]
നാളെ സംസ്ഥാന ബജറ്റ്
സംസ്ഥാന ബജറ്റിനു മുന്നോടിയായി 2022 ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയുടെ പരിഗണനയ്ക്കെത്തും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവലോകന റിപ്പോർട്ട് സഭയുടെ മേശപുറത്തു വെയ്ക്കും .സാമ്പത്തിക പ്രതിസന്ധികൾക്കു മുന്നിൽ നിന്നും കരകയറാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ബജറ്റ് നാളെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കും. ജനപ്രിയ ബജററായിരിക്കുമോ ഇതെന്ന് ഉറ്റുനോക്കുകയാണ് കേരളത്തിലെ ജനങ്ങൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുന്നോട്ടു നീങ്ങുന്ന ഈ അവസരത്തിൽ വളരെ സൂക്ഷ്മതയോടെയായിരിക്കും ബജറ്റ് അവതരണം. മോട്ടോർ വാഹന പിഴയും സർക്കാർ ഫീസുകളും വർധിക്കാനാണ് […]
മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി.
മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. പൊതു സമൂഹത്തോടും മാധ്യമങ്ങളോടും നന്ദിയെന്നും, നീതി പൂർണമായി ലഭിച്ചെന്ന് പറയാനാവില്ലെന്നും ഒപ്പമുള്ള നിരപരാധികൾ ഇപ്പോഴും ജയിലിൽ തന്നെയാണെന്നും 27 മാസത്തെ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ സിദ്ദിഖ് കാപ്പൻ പറഞ്ഞു. സുപ്രീം കോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യം നല്കിയതോടെയാണ് മോചനത്തിനായി വഴി തെളിഞ്ഞത്. മോചനം 2 വർഷവും 3 മാസവും നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ .ഒന്നര മാസത്തോളം ദില്ലിയിൽ തന്നെ കഴിയേണ്ടിവരും. കർശന ഉപാധികളോടെയാണ് യു.എ.പി.എ കേസിലും, ഇ.ഡി. […]
ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ കേന്ദ്രം ദൃഢനിശ്ചയം എടുത്തതായി കേന്ദ്രമന്ത്രി അമിത് ഷാ
ലോകത്തെ ഏറ്റവും വലിയ വികേന്ദ്രീകൃത സംഭരണശേഷി കൈവരിക്കുന്നതോടെ കർഷകർക്കും സഹകരണ സംഘങ്ങൾക്കും അവരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുമെന്നും ഇതുവഴി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ കഴിയുമെന്നും കേന്ദ്രമന്ത്രി അമിത്ഷാ വിലയിരുത്തി. കേന്ദ്രബറ്റിൽ അനുവദിച്ച തുക രാജ്യത്തെ ഒട്ടേറെ റെയിൽവെ അടിസ്ഥാന മേഖലാ പദ്ധതികൾ നടപ്പാക്കാൻ വഴിയൊരുക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ട്രെയിൻ യാത്രക്കാരുടെ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കാനും , റെയിൽവെ അടിസ്ഥാന മേഖലകളിൽ സമഗ്രമാറ്റങ്ങൾക്കും ബജറ്റ് പ്രയോജന പ്രദമാകുമെന്നുo ,ചെന്നൈയിലെ ഇൻറഗ്രൽ കോച്ച് ഫാക്റ്ററിയ്ക്കു പുറമെ, ഹരിയാനയിലെ സോന […]
പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 2
◾ആദായ നികുതി ഒഴിവു പരിധി അഞ്ചു ലക്ഷം രൂപയില്‍നിന്ന് ഏഴു ലക്ഷം രൂപയാക്കിയും പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണം ഒരു വര്‍ഷത്തേക്കുകൂടി നീട്ടിയും കേന്ദ്ര ബജറ്റ്. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. മൂലധനച്ചെലവിനു പത്തു ലക്ഷം കോടി രൂപ നീക്കിവച്ചു. എയിംസ് അടക്കം കേരളം പ്രതീക്ഷിച്ച പദ്ധതികളൊന്നും ബജറ്റില്‍ ഇല്ല. ◾ആദായ നികുതിക്കായി ഇനി പുതിയ നികുതി സമ്പ്രദായമാണു നടപ്പാക്കുക. പഴയ നികുതി ഘടനയില്‍ തുടരേണ്ടവര്‍ പ്രത്യേക ഓപ്ഷന്‍ […]
തിരുവനന്തപുരം നഗരത്തിൽ പെൺകുട്ടിക്ക് നേരെ ആക്രമണം
തിരുവനന്തപുരം നഗരത്തിൽ പെൺകുട്ടിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി തലസ്ഥാനത്തെ മ്യൂസിയം വെള്ളയമ്പലം റോഡിലായിരുന്നു സംഭവം. നഗരത്തിലൂടെ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിന് മുതിർന്ന തിരുവനന്തപുരം പേയാട് സ്വദേശി മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതി; നാല് സ്ഥാപനങ്ങൾ അടപ്പിച്ചു
‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയിൽ സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. ഇന്ന് സംസ്ഥാനവ്യാപകമായി നടത്തിയ നീക്കത്തിൽ 247 ഇടങ്ങളിൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച 2 സ്ഥാപനങ്ങളും വൃത്തിഹീനമായി പ്രവർത്തിച്ച 2 സ്ഥാപനങ്ങളും ഉൾപ്പെടെ 4 സ്ഥാപനങ്ങൾ അടപ്പിച്ചു.കൊല്ലം ജില്ലയിലെ രണ്ട് സ്ഥാപനങ്ങളും മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഓരോ സ്ഥാപനവുമാണ് അടപ്പിച്ചത്. ന്യൂനതകൾ കണ്ടെത്തിയ 56 സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിന് നോട്ടീസ് […]
സിഎസ്ബി അറ്റാദായത്തില്‍ 29 ശതമാനം വര്‍ധന
നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ച് തൃശ്ശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക്. കണക്കുകള്‍ പ്രകാരം, ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 156 കോടി രൂപയായാണ് അറ്റാദായം ഉയര്‍ന്നത്. രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 29 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, മുന്‍ വര്‍ഷം മൂന്നാം പാദത്തിലെ അറ്റാദായം 148.25 കോടി രൂപയായിരുന്നു. ഇത്തവണ വിവിധ രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സിഎസ്ബി ബാങ്കിന് സാധിച്ചിട്ടുണ്ട്. പ്രവര്‍ത്തന ലാഭം എക്കാലത്തെയും ഉയര്‍ന്ന നിലയായ […]
4300 വര്‍ഷം പഴക്കമുള്ള മമ്മി
ഈജിപ്തില്‍ ഏറ്റവും പഴക്കമുള്ള മമ്മി കണ്ടെത്തി. 4,300 വര്‍ഷം പഴക്കം. കെയ്‌റോയ്ക്കു സമീപം നടത്തിയ ഖനനത്തിനിടെയാണ് ഏറ്റവും പഴക്കമുള്ള മമ്മി കണ്ടെത്തിയത്. ഡസന്‍ കണക്കിന് അവശിഷ്ടങ്ങളും മമ്മിയോടൊപ്പം കണ്ടെത്തി. ബിസി 25-ാം നൂറ്റാണ്ടിലെ സാഹി ഹവാസില്‍നിന്ന് കണ്ടെത്തിയ അഞ്ചാമത്തെയും ആറാമത്തെയും രാജവംശത്തിന്റെ കബറിട പ്രദേശത്തായിരുന്നു പര്യവേക്ഷണം. സഖാരയിലെ പടികളുള്ള പിരമിഡിന് സമീപമാണ് ‘ഹെകാഷെപ്‌സ്’ എന്നു വിളിക്കപ്പെടുന്ന പുതിയ മമ്മി കണ്ടെത്തിയത്. ഈജിപ്ഷ്യന്‍ പരുാവസ്തു വകുപ്പാണ് ഈ വിവരം പുറത്തുവിട്ടത്. രൂപങ്ങള്‍ കൊത്തിവച്ച വലിയ ചതുരാകൃതിയിലുള്ള സാര്‍ക്കോഫാഗസ് ചുണ്ണാമ്പു […]
‘ക്രിസ്റ്റി’യിലെ ആദ്യഗാനം ‘പാല്‍മണം തൂകുന്ന രാത്തെന്നല്‍..’
മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രിസ്റ്റി എന്ന ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. ‘പാല്‍മണം തൂകുന്ന രാത്തെന്നല്‍..’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. കപില്‍ കപിലനും കീര്‍ത്തന വൈദ്യനാഥനും ആണ് ഗായകര്‍. വിനായക് ശശികുമാറിന്റേതാണ് വരികള്‍. നവാഗതനായ ആല്‍വിന്‍ ഹെന്റി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റി. രഞ്ജിത്ത് ശങ്കര്‍, ജീത്തു ജോസഫ്, ജെകെ, വേണു, സലിം അഹമ്മദ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവപരിചയമുള്ള ആളാണ് ആല്‍വിന്‍ ഹെന്റി. […]
