നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ച് തൃശ്ശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക്. കണക്കുകള്‍ പ്രകാരം, ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 156 കോടി രൂപയായാണ് അറ്റാദായം ഉയര്‍ന്നത്. രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 29 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, മുന്‍ വര്‍ഷം മൂന്നാം പാദത്തിലെ അറ്റാദായം 148.25 കോടി രൂപയായിരുന്നു. ഇത്തവണ വിവിധ രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സിഎസ്ബി ബാങ്കിന് സാധിച്ചിട്ടുണ്ട്. പ്രവര്‍ത്തന ലാഭം എക്കാലത്തെയും ഉയര്‍ന്ന നിലയായ 193 കോടി രൂപയാണ് നേടിയിരിക്കുന്നത്. അറ്റപലിശ വരുമാനം അവലോകന പാദത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ദ്ധനവോടെ 350 കോടി രൂപയാണ് ഉയര്‍ന്നത്. ഇത്തവണ അറ്റനിഷ്ക്രിയ ആസ്തി കുറഞ്ഞത് ബാങ്കിന് നേട്ടമായിട്ടുണ്ട്. കഴിഞ്ഞ പാദത്തിലെ 0.57 ശതമാനത്തില്‍ നിന്നും 0.42 ശതമാനമായാണ് അറ്റനിഷ്ക്രിയ ആസ്തി കുറഞ്ഞത്.
സിഎസ്ബി അറ്റാദായത്തില്‍ 29 ശതമാനം വര്‍ധന
