സാംസങ്ങ് ഗ്യാലക്സി എസ് 23 സീരിസ് സ്മാര്‍ട്ട് ഫോണുകള്‍ അവതരിച്ചു. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്പിന്റെ കരുത്തിലാണ് ഈ സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ എത്തുന്നത്. മൂന്ന് പതിപ്പുകളാണ് ഈ ഫോണിന്റെതായി ഉള്ളത്. ഗ്യാലക്സി എസ് 23, എസ് 23 പ്ലസ്, ഗ്യാലക്സി എസ് 23 അള്‍ട്ര എന്നിവയാണ് അവ. സാംസങ്ങ്.കോം സൈറ്റില്‍ 1999 രൂപ നല്കി പ്രീ ഓഡര്‍ നല്‍കുന്നവര്‍ക്ക് ഇപ്പോള്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. സാംസങ് ഗാലക്സി എസ് 23 അള്‍ട്രാ ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീന്‍ എന്നീ എക്സ്ക്യൂസീവ് നിറങ്ങളില്‍ ലഭ്യമാകും. ഒപ്പം റെഡ്, ഗ്രാഫേറ്റ്, ലൈം, സ്കൈ ബ്ലൂ നിറങ്ങളിലും ഫോണ്‍ ലഭ്യമാകും. ഇന്ത്യയില്‍ ഈ ഹൈഎന്റ് ഫോണിന്റെ വിലയിലേക്ക് വന്നാല്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സാംസങ്ങ് ഗ്യാലക്സി എസ്23 അള്‍ട്രയുടെ അടിസ്ഥാന മോഡലിന് 1,24,999 രൂപയാണ് വില. അതുപോലെ ഗ്യാലക്സി എസ് 23 അള്‍ട്രായുടെ 512 ജിബി, 1 ടിബി വേരിയന്റുകള്‍ക്ക് യഥാക്രമം 13,4,999 രൂപയ്ക്കും 15,4,999 രൂപയ്ക്കും ലഭിക്കും. സാംസങ് ഗ്യാലക്സി എസ്23+ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 94,999 രൂപയും 8 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഹൈ എന്‍ഡ് മോഡലിന് 10,4,999 രൂപയുമാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഗ്യാലക്സി എസ്23 അടിസ്ഥാന മോഡലിന് 74,999 രൂപയും 8 ജിബി റാമും 256 ജിബി സ്റ്റോറേജ് മോഡലിന് 79,999 രൂപയുമാണ് വില.
ഗ്യാലക്സി എസ് 23 സീരിസ് അവതരിപ്പിച്ച് സാംസങ്ങ്
