ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി , എരുമേലി മാസ്റ്റർ പ്ലാറ്റിന് 10 കോടി അധികം നൽകും ശബരിമല കുടിവെള്ള വിതരണത്തിന് 10 കോടി, നിലക്കൽ വികസനത്തിന് 2.5 കോടി . ഇടമലയാർ ജലസേചന പദ്ധതിക്ക് 10 കോടി, 2026 ന് മുമ്പ് എല്ലാ ജലസേചന പദ്ധതികളും കമ്മീഷൻ ചെയ്യും. ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയ്ക് 525 കോടി. കുടുംബശ്രീക്ക് 260 , സഹകരണ മേഖലക്ക് 140.25 കോടി. എല്ലാ ജില്ലകളിലും ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷൻ,7.8 […]
കേരള ബജറ്റ്2023-24
ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങി. കെ.എൻ.ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റ്. കേരളം വളർച്ചയുടെ പാതയിൽ. വ്യാവസായിക മേഖലയിൽ അടക്കം മികച്ച വളർച്ചാ നിരക്ക്. വിലക്കയറ്റം നേരിടാൻ 2000 കോടി, റബർ സബ്സിഡി 600 കോടി.കെ എസ് ആർ ടി സിക്ക് 3400 കോടി നൽകി. വിപണിയിൽ സജീവമായ ഇടപെടൽ തുടരും . വരും വർഷം ധനപ്രതിസന്ധി കൂടും. കേന്ദ്ര നയങ്ങൾ കണ്ട് കേരളമാതൃക ഉപേക്ഷിക്കാനാവില്ല. ക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് 100 കോടി, നിലവിലെ പ്രതിന്ധി നേരിടാൻ മൂന്നിന പരിപാടി. […]
പ്രതീക്ഷയോടെ കേരള ബജറ്റ്
അടുത്ത സാമ്പത്തികവർഷത്തേക്കുള്ള കേരള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. പേപപ്പർ രഹിത ബജററാണ്. ബജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാകാൻ കേരള ബജറ്റ് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. എത്ര ബുദ്ധിമുട്ടിയാലും സാധാരണക്കാർക്കുള്ള ക്ഷേമ പെൻഷൻ മുടക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു പിന്നാലെ നികുതിഭാരം കൂടി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ. ഭൂമിയുടെ ന്യായവില, ഭൂനികുതി, ഫീസുകൾ, പിഴത്തുക, മോട്ടോർ വാഹനനികുതി തുടങ്ങിയവ വർധിക്കുമെന്നും വിനോദ നികുതിയും പരസ്യനികുതിയും കൂട്ടിയേക്കുമെന്നും കരുതുന്നു. എല്ലാ വിഭാഗങ്ങളെയും […]
പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 3
◾കേരളത്തിലെ ഭൂരിപക്ഷം എംപിമാരും വികസനം മുടക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം മുന്നോട്ടുവയ്ക്കുന്ന വികസന പദ്ധതികള്‍ നേടിയെടുക്കാനല്ല, മുടക്കാന്‍ വേണ്ടിയാണ് അവര്‍ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുന്നത്. ജനരോഷ കൊടുങ്കാറ്റില്‍ കരിയിലപോലെ യുഡിഎഫ് പറന്നുപോകുമെന്നും പിണറായി പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗിത്തനു നന്ദി രേഖപ്പെടുത്തി പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. ◾സംസ്ഥാന ബജറ്റ് ഇന്ന്. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും ഫീസുകളും വര്‍ധിപ്പിച്ച് വരുമാനമുണ്ടാക്കുന്ന ബജറ്റായിരിക്കും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുക. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും […]
അദാനി ഗ്രൂപ്പ് നേരിടുന്ന പ്രതിസന്ധി കൂടുതൽ രൂക്ഷമാവുന്നു
അദാനി ഗ്രൂപ്പ് നേരിടുന്ന പ്രതിസന്ധി കൂടുതൽ രൂക്ഷമാവുന്നു. ഓഹരികൾക്കൊപ്പം അദാനിയുടെ കടപത്രങ്ങൾക്കും അന്താരാഷ്ട്ര വിപണിയിൽ വിലയിടിഞ്ഞു. വായ്പയ്ക്ക് ഈടായി അദാനിയിൽ നിന്ന് ഓഹരികൾ സ്വീകരിക്കുന്നത് ബാങ്കുകളും നിർത്തിത്തുടങ്ങി. ഓഹരിവിപണിയിൽ ഇന്നും കൂപ്പുകുത്തി വീണതോടെ അദാനിയുടെ ഓഹരി മൂല്യത്തിൽ ഒരാഴ്ചയുണ്ടായ ഇടിവ് എട്ടര ലക്ഷം കോടി രൂപ കടന്നു. ഒരു വശത്ത് അദാനിയുടെ ഓഹരികൾ നിലയില്ലാതെ താഴേക്ക് വീണ് കൊണ്ടിരിക്കുന്നു. പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ വലയുമ്പോഴാണ് അന്താരാഷ്ട്ര വിപണിയിൽ അദാനിയുടെ കടപ്പത്രങ്ങളും തകർച്ച നേരിടുന്നത്. അദാനിഗ്രൂപ്പ് കമ്പനികളുടെ കടപ്പത്രങ്ങള്‍ പണയമായി […]
വിജയ് നായർ 100 കോടി രൂപ കോഴയായി വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം
ഡൽഹി മദ്യനയ അഴിമതിയിൽ ആം ആദ്മി പാർട്ടിയുടെ വാർത്താവിനിമയവിഭാഗം തലവൻ വിജയ് നായർ 100 കോടി രൂപ കോഴയായി വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കോഴ വാങ്ങിയ പണം ഗോവയിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചു. കുറ്റപത്രം പരിഗണിച്ച് അഞ്ച് പ്രതികൾക്കും എതിരെ കോടതി സമൻസ് അയച്ചു. കേസ് ഫെബ്രുവരി 23 ന് പരിഗണിക്കും.ദക്ഷിണേന്ത്യൻ കമ്പനികളിൽ നിന്നാണ് വിജയ നായർ കോഴ വാങ്ങിയത്. ഇലക്ഷൻ സർവ്വേ നടത്തിയ സംഘങ്ങൾക്കായി 70 ലക്ഷം രൂപ ഉപയോഗിച്ചു. […]
ബ്രിട്ടണ്‍ ഇന്ത്യയുമായി ശക്തമായ ബന്ധം തുടരും: ബ്രിട്ടീഷ് സര്‍ക്കാര്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയ്‌ക്കെതിരെ ബ്രിട്ടണിലെ ഇന്ത്യക്കാര്‍ പ്രതിഷേധം തുടരുന്നതിനിടെ വിശദീകരണവുമായി യുകെ സര്‍ക്കാര്‍. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും സ്വതന്ത്രമായാണ് ബിബിസി പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ബ്രിട്ടനെ സംബന്ധിച്ച് ഇന്ത്യ വളരെ പ്രധാനപ്പെട്ട ഒരു അന്താരാഷ്ട്ര പങ്കാളിയാണ്. തുടര്‍ന്നും സര്‍ക്കാര്‍ അങ്ങനെ തന്നെ ഇന്ത്യയെ പരിഗണിക്കും. ഡോക്യുമെന്ററിയെ ഇന്ത്യ അപലപിച്ചത് ചൂണ്ടിക്കാട്ടിയുള്ള ചോദ്യങ്ങളോടായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതികരണം. ‘മോദി: ദി ഇന്ത്യ ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി രണ്ടു ഭാഗങ്ങളായാണ് പുറത്തുവന്നത്. ആദ്യ ഭാഗം ഗുജറാത്ത് വംശഹത്യയെ […]
27 വര്‍ഷങ്ങള്‍ക്കിപ്പുറം ‘ഏഴിമലപ്പൂഞ്ചോല’ ഗാനം
നടന്‍ മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ റി-റിലീസിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ചിത്രം പുറത്തിറങ്ങി 27 വര്‍ഷങ്ങള്‍ക്കിപ്പുറവും മോഹന്‍ലാല്‍ അവതരിപ്പിച്ച ആടു തോമയും തിലകന്റെ ചാക്കോമാഷും മറ്റ് അഭിനേതാക്കളും എങ്ങനെയാകും പുതിയ സാങ്കേതികതയില്‍ ബിഗ് സ്‌ക്രീനില്‍ എത്തുകയെന്നറിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സ്ഫടികത്തിലെ കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും പോലെ തന്നെ ഏറെ ശ്രദ്ധേയമാണ് ‘ഏഴിമലപ്പൂഞ്ചോല’ ഗാനം. ഒരുകാലത്ത് മലയാളികളുടെ ഹരമായി മാറിയ ഗാനത്തിന്റെ പുതിയ വെര്‍ഷന്‍ പുറത്തിറക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. പുനര്‍ ഭാവന ചെയ്ത ‘ഏഴിമലപ്പൂഞ്ചോല’ […]
രാത്രി വാര്‍ത്തകള്‍
കേരളത്തിലെ ഭൂരിപക്ഷം എംപിമാരും വികസനം മുടക്കാന്‍ വേണ്ടി നിലകൊള്ളുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം മുന്നോട്ടുവയ്ക്കുന്ന വികസന പദ്ധതികള്‍ നേടിയെടുക്കാനല്ല, മുടക്കാന്‍ വേണ്ടിയാണ് അവര്‍ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗിത്തിനു നന്ദി രേഖപ്പെടുത്തി പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. സംസ്ഥാന ബജറ്റ് നാളെ. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും ഫീസുകളും വര്‍ധിപ്പിച്ച് വരുമാനമുണ്ടാക്കുന്ന ബജറ്റായിരിക്കും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുക. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം ഒഴിവാക്കാനാണു സാധ്യത. തകര്‍ച്ച […]
നായ്ക്കളെ നടത്തിച്ചും കോടീശ്വരനാകാം
അധ്യാപക ജോലി രാജിവച്ച് നായ്ക്കളെ നടത്തിക്കുന്ന ജോലി തെരഞ്ഞെടുത്ത ഒരാളെ നമുക്കു കാണാം. യുഎസിലെ ബ്രൂക്ലിനിലുള്ള മൈക്കിള്‍ ജോസഫ് എന്ന യുവാവാണ് അധ്യാപക ജോലി ഉപേക്ഷിച്ച് നായ്ക്കളെ നടത്തുന്ന ജോലി സ്വീകരിച്ചത്. അധ്യാപക ജോലിപോലെത്തന്നെ ശ്രേഷ്ഠമാണ് നായ്ക്കളെ നടത്തിക്കുന്ന ജോലിയും. എന്നാല്‍ അധ്യാപക ജോലിയേക്കാള്‍ മൂന്നിരട്ടി വരുമാനം നായ്ക്കള്‍ക്കൊപ്പം നടന്നുകൊണ്ട് സമ്പാദിക്കുന്നുണ്ടെന്ന് മൈക്കിള്‍ ജോസഫ പറയുന്നു. അധ്യാപക ജോലിക്ക് ഒരു വര്‍ഷം 30 ലക്ഷം രൂപയാണ് ശമ്പളമായി കിട്ടിയിരുന്നത്. നായ്ക്കള്‍ക്കൊപ്പം നടന്നുകൊണ്ട് സമ്പാദിക്കുന്നത് ഒരു കോടിയോളം രൂപയാണ്. […]
