ഇനി ഓരോ തവണയും കോണ്‍ടാക്റ്റ് ലിസ്റ്റില്‍ പോയി വ്യക്തികളുടെ നമ്പര്‍ തെരഞ്ഞ് ബുദ്ധിമുട്ടേണ്ടെന്ന് വാട്സാപ്പ്. കോളിങ് ഷോട്ട്കട്ട് ഫീച്ചര്‍ അപ്ഡേറ്റ് ചെയ്ത് വാട്സാപ്പ്. ഈ ഫീച്ചര്‍ പ്രകാരം, സ്ഥിരമായി വിളിക്കുന്ന വ്യക്തിയുടെ നമ്പര്‍ നിങ്ങള്‍ക്ക് കോളിങ് ഷോട്ട്കട്ട് ഓപ്ഷനില്‍ ഉള്‍പ്പെടുത്തിയാല്‍ ആ വ്യക്തിയുടെ നമ്പര്‍ സ്വമേധയ നിങ്ങളുടെ ഹോം സ്‌ക്രീനില്‍ സേവ് ആകും. ഇതിലൂടെ ആവര്‍ത്തിച്ച് കോണ്‍ടാക്റ്റ് ലിസ്റ്റില്‍ പോയി നമ്പര്‍ എടുക്കുന്ന രീതിയില്‍ നിന്നു അനായാസം കോള്‍ ചെയ്യാന്‍ കഴിയും. പുതിയ ഫീച്ചര്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആപ്പിന്റെ […]
‘പത്തുതല’യിലെ എ ആര്‍ റഹ്മാന്‍ ആലപിച്ച ഗാനം
ചിമ്പുവിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പത്ത് തല’. ഒബേലി എന്‍ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്തു തല’യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും. തിയറ്റര്‍ റിലീസിന് തയ്യാറായിരിക്കുന്ന ചിമ്പു ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ഒബേലി എന്‍ കൃഷ്ണ തന്നെ തിരക്കഥയും എഴുതുകയും എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, […]
‘കിംഗ് ഓഫ് കൊത്ത’ സെക്കന്റ് ലുക്ക് പോസ്റ്റര്‍
‘കിംഗ് ഓഫ് കൊത്ത’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കറുത്ത വേഷത്തില്‍ യുപി9 0009 എന്ന വാഹനത്തില്‍ ചാരി നില്‍ക്കുന്ന ദുല്‍ഖറാണ് ഫസ്റ്റ്‌ലുക്കില്‍ ഉള്ളത്. 2023 ഓണം റിലീസായി പടം ഇറങ്ങും എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തും. […]
കേരളത്തില്‍ 59 ശതമാനം വില്‍പ്പന വളര്‍ച്ചയുമായി ബെന്‍സ്
കേരളത്തില്‍ നിന്നും 2022- ല്‍ 59 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് മെഴ്‌സിഡെസ്- ബെന്‍സ് നേടിയിരിക്കുന്നത്. ഇത്തവണ ദേശീയ വില്‍പ്പനയുടെ 6 ശതമാനത്തോളം നടന്നിരിക്കുന്നത് കേരളത്തിലാണ്. 2022-ല്‍ ദേശീയതലത്തിലെ വില്‍പ്പന 41 ശതമാനമായാണ് ഉയര്‍ന്നത്. ഇതോടെ, കഴിഞ്ഞ വര്‍ഷം മാത്രം 15,822 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് മൂന്ന് ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. കൊച്ചി നെട്ടൂരില്‍ കമ്പനിയുടെ ആദ്യത്തെ അത്യാധുനിക ഇന്റഗ്രേറ്റഡ് കാര്‍ സര്‍വീസ് സെന്ററായ ‘കോസ്റ്റല്‍ സ്റ്റാര്‍ മാര്‍20 എക്‌സ് സെയില്‍’ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 70 ശതമാനവും […]
ചന്ദ്രഹാസം
മഹാരാജാസ് കോളജും ആഷിഖ് അബുവും സലീം കുമാറും മണിയന്‍പിള്ള രാജുവും പൃഥ്വിരാജും പ്രണയവും അണി ചേരുന്ന ഓര്‍മ്മകളുടെ ഘോഷയാത്ര. ‘വായനക്കാരെ പൂവിട്ട് തൊഴണം എന്ന വാചകം ആത്മാവില്‍ ലാമിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ഒരുത്തനാണ് ഞാന്‍. എന്റെ എഴുത്തുകളുടെ വായനയ്ക്കായി സമയം ചെലവഴിക്കുന്ന എല്ലാ മനുഷ്യര്‍ക്കും നേരേ കൈകള്‍ കൂപ്പിക്കൊണ്ട് ചന്ദ്രഹാസം’ സമര്‍പ്പിക്കട്ടെ. ‘ചന്ദ്രഹാസം’. ബിപിന്‍ ചന്ദ്രന്‍. ഡിസി ബുക്‌സ്. വില 171 രൂപ.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില!
നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ഭക്ഷണത്തില്‍ മുരിങ്ങയില ഉള്‍പ്പെടുത്താം. ഇതിനായി വെള്ളത്തില്‍ മുരിങ്ങയില ഇട്ട് കുടിക്കുന്നതും നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ മറ്റും ധാരാളം അടങ്ങിയ മുരിങ്ങയില രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോധശേഷി കൂട്ടാനും മുരിങ്ങയില ഗുണം ചെയ്യും. അതിനാല്‍ ദിവസവും ഊണിനൊപ്പം മുരിങ്ങയില തോരന്‍ കഴിക്കുന്നത് നല്ലതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുരിങ്ങയില സഹായിക്കും. മലബന്ധം, വയറിളക്കം, ഗ്യാസ് […]
വീട് വെയ്ക്കാൻ ചെലവേറും
വീട് വെയ്ക്കാൻ ചെലവേറും. സ്ഥലം വാങ്ങാൻ കൂടുതൽ ചെലവാക്കും. ന്യായവില 20% കൂട്ടി. ഫ്ലാറ്റുകൾക്ക് വില കൂടും. ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കും , ഒന്നിലധികം വീടുകളുള്ളവർക്കും പ്രത്യേക നികുതി . കോമ്പൗണ്ടിങ്ങ് രീതി മാറ്റിഭൂമിയുടെ അളവിന് അനുസരിച്ച് വാടക. കെട്ടിട അനുമതി അപേക്ഷ, പെർമിറ്റ് ഫീസുകൾ കൂട്ടും. വാണിജ്യ വൈദ്യുതി തീരുവ കൂട്ടി. മദ്യവില കൂടും. 500 മുതൽ 999 രൂപ വരെയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപ കൂട്ടി. 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് […]
മധ്യാഹ്ന വാര്‍ത്തകള്‍
തീവെട്ടിക്കൊള്ളയുമായി കേരള ബജറ്റ്. ഡീസല്‍, പെട്രോള്‍ വില രണ്ടു രൂപ വര്‍ധിപ്പിച്ചു. മദ്യത്തിനു വിലകൂട്ടി. വാഹന നികുതിയും വര്‍ധിപ്പിച്ചു. വൈദ്യുതി തീരുവ അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. വാണിജ്യ- വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി തീരുവയും വര്‍ധിപ്പിച്ചു. ഭൂനികുതിയും കെട്ടിട നികുതിയും വിവിധ അപേക്ഷാ ഫീസുകളും കൂട്ടി. വര്‍ധന ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ സെസ് ചുമത്തുന്നത്. കുടുംബ ബജറ്റ് തകര്‍ക്കുന്ന […]
സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റും.
സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റും. ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക് 463.75 കോടി പൊതു ജനാരോഗ്യത്തിന് 2828.33 കോടി. കാരുണ്യ മിഷന് 574.5 കോടി . ഇ ഹെൽത്തിന് 30 കോടി. ആർ.സി.സിയ്ക്ക് 81 കോടി. മലബാർ കാൻസർ സെൻറർ നവീകരണത്തിന് 28 കോടി. പകർച്ചാവ്യാധി പ്രതിരോധത്തിന് 11 കോടി. പേവിഷ വാക്സിൻ വികസിപ്പിക്കുന്നതിന് 5 കോടി. എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ ചികിത്സാ കേന്ദ്രങ്ങൾ. കോവിഡിനെ ചെറുക്കാൻ 5 കോടി. ആയുർവേദ , യൂനാനി മേഖലക്ക് 49 […]
ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
തിരുവനന്തുരത്ത് വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. തീ പടരുന്നത് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങി ഓടി. ഇതിന് പിന്നാലെ തീ പടർന്നു. യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആററിങ്ങലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് നിന്നും ഫയർഫോഴ്സ് യൂണീറ്റ് എത്തിയാണ് തീ അണച്ചത്.
