Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അദാനി കമ്പനികളുടെ മൂല്യം പകുതിയായി ഇടിഞ്ഞു

അദാനി ഗ്രൂപ്പ് കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി കമ്പനികളുടെ മൂല്യം പകുതിയായി ഇടിഞ്ഞു. ഓഹരി മൂല്യം ഇടിഞ്ഞതോടെ ആകെ 120 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ഇന്ന് വിപണി ആരംഭിച്ചതിന് ശേഷം അദാനി ഓഹരികളുടെ വിലയില്‍ 30 ശതമാനം ഇടിവ് വരെ രേഖപ്പെടുത്തിയെങ്കിലും പിന്നീട് മൂല്യം ചെറുതായി ഉയര്‍ന്ന് നഷ്ടം 11 ശതമാനമായി കുറഞ്ഞു. ഇന്ന് വ്യാപാരം തുടങ്ങി അല്‍പ സമയത്തിനുള്ളില്‍ അദാനി ഓഹരികള്‍ വലിയ തിരിച്ചടി നേരിട്ടെങ്കിലും വ്യാപാരം അവസാനിക്കാറായപ്പോള്‍ പല […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ ഫോൺ പദ്ധതിക്ക് 100 കോടി

കേരളാ ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് , കെ ഫോൺ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി. ഒരു നിയമസഭാ മണ്ഡലത്തിൽ 500 കുടുംബങ്ങൾ എന്ന കണക്കിൽ, അർഹരായ 70,000 ബിപിഎൽ കുടുംബത്തിന് കെ ഫോൺ പദ്ധതിയുടെ കീഴിൽ സൗജന്യ ഗാർഹിക ഇന്റർനെറ്റ് നൽകുന്നതിനായി 2 കോടി രൂപ വകയിരുത്തി. കേരളാ സ്‌പേസ് പാർക്ക്, കേ സ്‌പേസിന് 71.84 കോടി രൂപ വകയിരുത്തി. കേരളാ സ്റ്റാർട്ട് അപ്പ് മിഷന് 90.52 കോടി രൂപ വകയിരുത്തി. കൊച്ചി ടെക്‌നോളജി ഇന്നൊവേഷൻ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊല്ലം കളക്ട്രേറ്റിൽ കത്തിലൂടെ ബോംബ് ഭീഷണി

കൊല്ലം കളക്ട്രേറ്റിൽ കത്തിലൂടെ ബോംബ് ഭീഷണി . ഉച്ചയ്ക്കാണ് കത്തിലൂടെയുള്ള ഭീഷണി സന്ദേശം എത്തിയത്. കളക്ടർക്കാണ് ഭീഷണിക്കത്ത് കിട്ടിയത്. ഭീഷണിക്കത്ത് കിട്ടിയതിന് പിന്നാലെ കളക്ടർ പൊലീസിനെ കാര്യങ്ങളറിയിച്ചു. ഇതിന് പിന്നാലെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. കത്ത് പോസ്റ്റ് ചെയ്തത് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കത്ത് അയച്ചതാരെന്നത് കണ്ടെത്താൻ കൂടുതൽ അന്വേഷണം ഉണ്ടാകും

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജററാണിതെന്ന് വിദ്യാഭ്യാസ മന്ത്രി

പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജററാണിതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന വിഹിതത്തിലും വർദ്ധനവ് വരുത്താൻ ശ്രദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞതവണ 342.64 കോടിയാണ് നീക്കിവെച്ചത്. ഇത്തവണ അത് 344.64 കോടി രൂപയാണ്. സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ആകെ വിഹിതം 85 കോടി രൂപയിൽ നിന്ന് 95 കോടി രൂപയായി വർധിപ്പിച്ചു. സർക്കാർ ഹയർ സെക്കൻഡറി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ടെലികോം കമ്പനികളുടെ മീറ്റിങ്ങ് വിളിച്ച് ട്രായ്

സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും പ്രവർത്തന പദ്ധതികളും ചർച്ച ചെയ്യാനൊരുങ്ങിയിരിക്കുകയാണ് ടെലികോം റഗുലേറ്ററായ ട്രായ്. സേവന മാനദണ്ഡങ്ങളുടെ അവലോകനം, 5ജി സേവനങ്ങൾക്കായുള്ള മാനദണ്ഡങ്ങൾ, ആവശ്യപ്പെടാത്ത വാണിജ്യ ആശയവിനിമയങ്ങൾ എന്നിവയും ചർച്ചാവിഷയങ്ങളാണ്. ഇതിന്റെ ഭാഗമായി ഈ മാസം 17 ന് ടെലികോം കമ്പനികളുമായി മീറ്റിംഗ് വിളിച്ചിട്ടുണ്ട്. ടെലികോം സേവന നിലവാരം മെച്ചപ്പെടുത്തുന്നത്  മൊബൈൽ ഉപഭോക്താക്കളെ സന്തോഷിപ്പിച്ചേക്കും. അൾട്രാ ഹൈ സ്പീഡ് 5ജി സേവനങ്ങൾ രാജ്യത്തുടനീളം വ്യാപിക്കുന്ന സമയത്താണ് മീറ്റിങ് നടക്കുക. നിലവിൽ ഇന്ത്യയിലെ 200-ഓളം നഗരങ്ങളിൽ 5ജി സേവനങ്ങൾ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബജററിനു പിന്നാലെ നിരക്ക് കൂട്ടണമെന്നാവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ

ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നിരക്ക് വർധനയാവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യം. സർക്കാർ വഴങ്ങിയില്ലെങ്കിൽ സമരം വേണ്ടി വരുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. ഡീസൽ വില വർദ്ധനവ് അംഗീകരിക്കാകില്ല. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധനവ് ഉൾപ്പെടെ യാത്ര നിരക്ക് അടിയന്തരമായി വർദ്ധിപ്പിക്കാത്ത പക്ഷം സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ കഴിയില്ലെന്നും ഓൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ ജനറൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മടങ്ങിയെത്തിയ പ്രവാസികൾക്കുള്ള പദ്ധതി

വിദേശത്തു നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് അസിസ്റ്റഡ് മൊബിലൈസ്‍ഡ് എംപ്ലോയ്‍മെന്റ് (NAME) എന്ന പേരില്‍ ബജറ്റില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഒരോ പ്രവാസി തൊഴിലാളിക്കും വര്‍ഷം പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ എന്ന കണക്കില്‍ ഒരു ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. ഈ പദ്ധതിക്കായി അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് നിലനില്‍പ്പിന് ആവശ്യമായ പുതിയ നൈപുണ്യ വികസന പദ്ധതികള്‍ ആവിഷ്‍കരിച്ച് നടപ്പാക്കുന്നതിനും വേണ്ടി 84.60 കോടി രൂപയും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ധന പ്രതിസന്ധിയുടെ പേരിൽ നികുതി കൊള്ള നടത്തുന്ന ബജററാണിതെന്ന് പ്രതിപക്ഷ നേതാവ്

ധന പ്രതിസന്ധിയുടെ പേരിൽ സർക്കാർ നികുതിക്കൊള്ള നടത്തുന്നുവെന്നും, അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ബജററിൽ പ്രഖ്യാപിച്ചതെന്നുo വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിച്ചു കൊണ്ട് പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു എന്നും നികുതി വർധനയ്ക്കെതിരെ യു ഡി ഫ് പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്നും പ്രതിപക്ഷതാവ് വി.ഡി. സതീശൻ. സംസ്ഥാനത്തിന്റെ ധന പ്രതിസന്ധി മറികടക്കുന്നതിനായി ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി നിർദ്ദേശങ്ങളെ വിമർശിച്ച് രമേശ് ചെന്നിത്തല. ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണിതെന്നും ഇന്ധനവിലയിലെ വർദ്ധന വില കയറ്റത്തിന് കാരണമാകുമെന്നും രമേശ് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 3

◾തീവെട്ടിക്കൊള്ളയുമായി കേരള ബജറ്റ്. ഡീസല്‍, പെട്രോള്‍ വില രണ്ടു രൂപ വര്‍ധിപ്പിച്ചു. മദ്യത്തിനു വിലകൂട്ടി. വാഹന നികുതിയും വര്‍ധിപ്പിച്ചു. വൈദ്യുതി തീരുവ അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. വാണിജ്യ- വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി തീരുവയും വര്‍ധിപ്പിച്ചു. ഭൂനികുതിയും കെട്ടിട നികുതിയും വിവിധ അപേക്ഷാ ഫീസുകളും കൂട്ടി. വര്‍ധന ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ സെസ് ചുമത്തുന്നത്. കുടുംബ ബജറ്റ് തകര്‍ക്കുന്ന ബജറ്റ്. […]

Posted inബിസിനസ്സ്

പലിശ നിരക്ക് ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

സാമ്പത്തിക മാന്ദ്യത്തെ പിടിച്ചുകെട്ടാന്‍ പലിശ നിരക്കില്‍ പുതിയ മാറ്റങ്ങളുമായി യുഎസ് ഫെഡറല്‍ റിസര്‍വ്. യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പോളിസി മീറ്റിംഗ് സമാപിച്ചതിനെ തുടര്‍ന്നാണ് പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തിയത്. ഇതോടെ, പലിശ നിരക്ക് 0.25 ശതമാനമായാണ് ഉയര്‍ത്തിയത്. രണ്ട് ദിവസമാണ് പോളിസി മീറ്റിംഗ് സംഘടിപ്പിച്ചത്. നിരക്കുകള്‍ പുതുക്കിയതോടെ പലിശ നിരക്ക് 4.75 ശതമാനമായാണ് വര്‍ദ്ധിച്ചത്. യുഎസില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ പലിശ നിരക്ക് വിവിധ ഘട്ടങ്ങളിലായി ഉയര്‍ത്തിയിരുന്നു. 2022 മാര്‍ച്ച് മുതലാണ് പലിശ നിരക്ക് […]