ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യുണ്ടായി ഇന്ത്യ 2023 ക്രെറ്റയെ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകളും അപ്ഡേറ്റ് ചെയ്ത പവര്‍ട്രെയിനുമായി അവതരിപ്പിച്ചു. റെഡ്, ഇ20 കംപ്ലയിന്റ് എഞ്ചിനുകള്‍ ഉള്ള ക്രെറ്റ മിഡ്സൈസ് എസ്യുവിയെ ഹ്യുണ്ടായ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പുതിയ അപ്ഡേറ്റ് അനുസരിച്ച്, ക്രെറ്റ മോഡലുകളുടെ വിലയില്‍ 45,000 രൂപ വരെ വര്‍ധിച്ചു. പുതിയ ശ്രേണിയില്‍ ആറ് എയര്‍ബാഗുകള്‍ പോലുള്ള സുരക്ഷാ ഫീച്ചറുകളും ലഭിക്കുന്നു. 10.84 ലക്ഷം മുതല്‍ 19.13 ലക്ഷം വരെയാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എക്‌സ്-ഷോറൂം […]
കേട്ടെഴുത്തുകാരി
പത്മാവതി എന്ന കേട്ടെഴുത്തുകാരി വെറും ഒരു കേട്ടെഴുത്തുകാരിയല്ല; പ്രശസ്ത സാഹിത്യകാരന്‍ ഒ. വി. വിജയന്റെ കേട്ടെഴുത്തുകാരി. വിജയന്‍ പറഞ്ഞുകൊടുത്ത കഥയിലെ ആദ്യവരികള്‍ അവള്‍ ആദ്യമായി ഇങ്ങനെ കുറിച്ചു: ‘അന്നും പൂച്ചകള്‍ക്ക് എവിടെയും പ്രവേശിക്കാമായിരുന്നതിനാല്‍ ഗംഭീരമായ എടുപ്പോടെ നിന്ന ആ ക്ഷേത്രത്തില്‍ രാവു മുഴുവന്‍ കഴിയാനും കണ്ണുനിറയെ ഭഗവാനെ കാണാനുംവേണ്ടി അതിനും ഏഴുദിവസം മുമ്പുമാത്രം വിവാഹിതരായ ചീതയും രാമനും, പറയജാതിയില്‍ ജനിച്ച പെണ്ണും ആണും. വെളുപ്പും കറുപ്പും നിറമുള്ള പൂച്ചകളുടെ വേഷം സ്വീകരിച്ച് വൈകുന്നേരത്തോടെ, ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തി. വളരെ […]
സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കേന്ദ്ര ഗവൺമെന്‍റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കേരളത്തിന്റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് നമ്മുടേത്. നമ്മുടെ കാർഷിക – വ്യവസായ മേഖലകൾ പുത്തനുണർവിന്റെ പടവുകളിലാണ്. ഈ വികസനയാത്രയ്ക്ക് വേഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയ്ക്കൊപ്പം […]
ലോക ക്യാന്‍സര്‍ ദിനത്തില്‍ അറിഞ്ഞിരിക്കാന്‍
ഫെബ്രുവരി നാല്, ലോക ക്യാന്‍സര്‍ ദിനം. ശരീരത്തിലെ എതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ക്യാന്‍സര്‍ രോഗത്തിന്റെ തുടക്കം. ക്യാന്‍സര്‍ കേസുകളില്‍ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണ്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളെ കൃത്യസമയത്ത് തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും രോഗം സങ്കീര്‍ണമാകുന്നത്. അര്‍ബുദ സാധ്യതയും ഭക്ഷണ രീതിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. റെഡ് മീറ്റിന്റെ അമിത […]
ഓടുന്ന വാഹനങ്ങൾക്ക് തീ പിടിച്ചാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് നിർദേശങ്ങൾ നൽകി കേരള പോലീസ്
ഓടുന്ന വാഹനങ്ങൾക്ക് തീ പിടിച്ചാൽ എന്ത് ചെയ്യണം എന്നതിനെ സംബന്ധിച്ച് ചില നിർദേശങ്ങൾ നൽകി കേരള പോലീസ്. വാഹനത്തിനു കൃത്യമായ മെയിന്റനൻസ് ഉറപ്പ് വരുത്തുക. എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്. വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്. വാഹനത്തിൽനിന്നു പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വന്നാൽ അവഗണിക്കരുത്. എൻജിൻ ഓഫാക്കി വാഹനത്തിൽ നിന്നിറങ്ങി സർവീസ് സെന്ററുമായി ബന്ധപ്പെടണം. ഫ്യൂസ് കത്തിയെന്ന് മനസിലായാൽ അതുമാറ്റി വാഹനം ഓടിക്കാൻ ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കണം. സ്വയം ശ്രമിച്ചാൽ അത് […]
17,524 വജ്രങ്ങളുള്ള ഒരു വാച്ച്
ലോക റിക്കാര്‍ഡിട്ട വജ്ര വാച്ച്. 17,524 വജ്രങ്ങളാണ് ഈ വാച്ചില്‍ പതിപ്പിച്ചിരിക്കുന്നത്. ‘ശ്രിനിക- ഭാഗ്യത്തിന്റെ കാവല്‍’ എന്നാണ് വാച്ചിനു പേരിട്ടത്. ശ്രിനിക എന്നാല്‍ പൂവ് എന്നാണ് അര്‍ത്ഥം. ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ പതിപ്പിച്ച വാച്ചിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ശ്രിനിക എന്ന ഈ വാച്ച് സ്വന്തമാക്കി. മീററ്റിലുള്ള ആഭരണ നിര്‍മാതാക്കളായ റെനാനി ജുവല്‍സിന്റെ സിഇഒയും സ്ഥാപകനുമായ ഹര്‍ഷിത് ബന്‍സാലാണ് ലോക റിക്കാര്‍ഡ് നേടിയ ഈ വാച്ചിന്റെ ഉടമ. വാച്ചിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. 11 മാസം […]
ബജറ്റ് നിർദേശങ്ങളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു
ബജറ്റ് നിർദേശങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിൻഹാദ് ജിന്നാസ്, ലിന്റോ പി ആന്റു എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ആലുവ ബൈപാസ് മെട്രോ സ്റ്റേഷനടുത്ത് വെച്ചായിരുന്നു സംഭവം. നെടുമ്പാശ്ശേരിയിൽ നിന്ന് ആലുവ പാലസിലേക്ക് പോകുന്ന യാത്രയിലായിരുന്നു മുഖ്യമന്ത്രി. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
രാത്രി വാര്‍ത്തകള്‍
നികുതിക്കൊള്ളയുമായി സംസ്ഥാന ബജറ്റ്. നിരക്കു വര്‍ധനകളിലൂടെ മൂവായിരം കോടി രൂപയാണ് അധികമായി പിരിച്ചെടുക്കുന്നത്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലെ നിരക്കുവര്‍ധനയ്‌ക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ സമരം തുടങ്ങി. പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തി വില വര്‍ധിപ്പിച്ചതാണ് ശക്തമായ പ്രതിഷേധത്തിന് വഴിയൊരുക്കിയത്. വൈദ്യുതി നിരക്കില്‍ അഞ്ചു ശതമാനം സെസ്. മദ്യത്തിനു വില കൂട്ടി. 500 രൂപ മുതല്‍ 999 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു കുപ്പിക്ക് 20 […]
കേരള ബജറ്റിനെ സ്വാഗതം ചെയ്ത് എഐവൈഎഫ്
കേരള ബജറ്റിനെ സ്വാഗതം ചെയ്ത് എഐവൈഎഫ്. ജനക്ഷേമം മുന്നിൽ കണ്ടു എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റ് മികവുറ്റതാണ്. കാർഷിക, വ്യാവസായിക മേഖലകൾക്ക് ഊന്നൽ നൽകി കൊണ്ടുളള ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്. പദ്ധതി വിഹിതത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ കുറവിൽ നിന്ന് അതിജീവിക്കാൻ കഴിയുന്ന തരത്തിലുളളതാണ് സംസ്ഥാന ബജറ്റ്.മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമം മുന്നിൽ കണ്ടു കൊണ്ടുള്ള പദ്ധതികൾ,സ്ത്രീ സുരക്ഷ ഊന്നി കൊണ്ടുള്ള പദ്ധതികൾ എന്നിവയ്ക്ക് വേണ്ടി ബജറ്റിൽ വകയിരുത്തിയത് ഏറെ പ്രശംസനീയമാണ്.പെട്രോൾ ഡീസൽ എന്നിവക്ക് […]
നളിനി ചിദംബരത്തിന്റെ ആസ്തികള്‍ കണ്ടുകെട്ടി
ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന്റെ ആസ്തികള്‍ കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് നടപടി സ്വീകരിച്ചത്. നളിനിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്ന് ഇ ഡി മുന്‍പേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കേസിലെ സുപ്രിംകോടതി ഇടപെടലിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി വൈകിയത്. നടപടികള്‍ വൈകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം സുപ്രിംകോടതി തന്നെ ചോദിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ സ്വത്തുക്കള്‍ കണ്ടുകെട്ടലിലേക്ക് ഇ ഡി കടന്നത്.നളിനി ചിദംബരത്തിന്റേയും മുന്‍ സിപിഐഎം എംഎല്‍എ ദേവേന്ദ്രനാഥ് ബിശ്വാസിന്റേയും അസം മന്ത്രി അഞ്ജാന്‍ ദത്തയുടേയും […]
