ലോക റിക്കാര്‍ഡിട്ട വജ്ര വാച്ച്. 17,524 വജ്രങ്ങളാണ് ഈ വാച്ചില്‍ പതിപ്പിച്ചിരിക്കുന്നത്. ‘ശ്രിനിക- ഭാഗ്യത്തിന്റെ കാവല്‍’ എന്നാണ് വാച്ചിനു പേരിട്ടത്. ശ്രിനിക എന്നാല്‍ പൂവ് എന്നാണ് അര്‍ത്ഥം. ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ പതിപ്പിച്ച വാച്ചിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ശ്രിനിക എന്ന ഈ വാച്ച് സ്വന്തമാക്കി. മീററ്റിലുള്ള ആഭരണ നിര്‍മാതാക്കളായ റെനാനി ജുവല്‍സിന്റെ സിഇഒയും സ്ഥാപകനുമായ ഹര്‍ഷിത് ബന്‍സാലാണ് ലോക റിക്കാര്‍ഡ് നേടിയ ഈ വാച്ചിന്റെ ഉടമ. വാച്ചിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. 11 മാസം കൊണ്ടാണത്രേ ഈ വാച്ച് നിര്‍മിച്ചത്. 17,512 വെളുത്ത വജ്രവും 12 കറുത്ത വജ്രവും ഉപയോഗിച്ചാണ് വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. 373.030 ഗ്രാം ആണ് വാച്ചിന്റെ തൂക്കം. 54.7 കാരറ്റ് പരിശുദ്ധി. ഓരോ വജ്രവും കൈകൊണ്ടു മിനുക്കിിയെടുത്തതാണ്. ഹോങ്കോംഗില്‍ 15,858 വജ്രങ്ങളുമായി തയാറാക്കിയ വാച്ചിന്റെ റിക്കാര്‍ഡാണ് മീററ്റിലെ ശ്രിനിക വാച്ച് സ്വന്തമാക്കിയത്. വാച്ച് കാഴ്ചയില്‍ മനോഹരവും ധരിക്കാന്‍ സുഖപ്രദവുമാകണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നതായി ഹര്‍ഷിത് ബന്‍സാല്‍ പറയുന്നു. ഇന്ത്യന്‍ കലാപാരമ്പര്യം ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചു റിക്കാര്ഡിടാന് സാധിച്ചതില്‍ അഭിമാനമെന്നും ബന്‍സാല്‍ പറയുന്നു. ലോക റിക്കാര്‍ഡിട്ട വജ്രവാച്ചിന്റെ വില എത്രയെന്നു പുറത്തുവിട്ടിട്ടില്ല.
17,524 വജ്രങ്ങളുള്ള ഒരു വാച്ച്
