ലോകമെമ്പാടുമുള്ള ആളുകളുടെ മരണത്തിന്കാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് കാൻസറിനുള്ളത്. പ്രതിവര്‍ഷം ഒരു കോടിയോളം ജീവനാണ് കാന്‍സര്‍ അപഹരിക്കുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങള്‍, പതിവ് പരിശോധനകള്‍, നേരത്തെയുള്ള കണ്ടെത്തല്‍, ചികിത്സ എന്നിവയിലൂടെ തടയാനാകും.ജനങ്ങള്‍ക്കിടയില്‍ കാന്‍സറിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും അതിനെതിരയുള്ള പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഫെബ്രുവരി 4 ന് ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നത്. കാന്‍സറിന്റെ ആഘാതം കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍, ആരോഗ്യ സംരക്ഷണ വിദഗ്ധര്‍, പൊതുജനങ്ങള്‍ എന്നിവരുള്‍പ്പെടെ വിവിധ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ ദിനാചരണത്തിലൂടെ […]
കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുന്നു
സ്ഥാന ബജറ്റിനെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുന്നു. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും വൈകുന്നേരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നികുതി നിർദേശങ്ങൾ പിൻവലിക്കുന്നതു വരെ ശക്തമായ സമരം നടത്താൻ ഇന്നലെ തിരുവനന്തപുരത്ത് കെ.പി സി സി പ്രസിഡൻറ് കെ.സുധാകരന്റെ നേതൃത്വത്തിൽ ചേർന്ന ഭാരവാഹികളുടെ യോഗമാണ് തീരുമാനിച്ചത്. ബജറ്റിനെ കുറിച്ചുള്ള വിമർശനങ്ങൾ പരിശോധിക്കുമെന്ന് സി പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സംസ്ഥാന ബജററിൽ ഭിന്നശേഷി ക്ഷേമ പെൻഷൻ […]
കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ കേന്ദ്രമന്ത്രിമാർ ഇന്ന് വിവിധ സംസ്ഥാനങ്ങളിലെത്തും
കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ കേന്ദ്രമന്ത്രിമാർ ഇന്ന് വിവിധ സംസ്ഥാനങ്ങളിലെത്തും. ഇന്നും നാളെയുമായി വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രചാരണ പരിപാടികളിൽ മന്ത്രിമാരും ബിജെപി നേതാക്കളും- ബജറ്റിലെ പ്രഖ്യാപനങ്ങളും പദ്ധതികൾ ഉപയോഗപ്പെടുത്തേണ്ടതിനെ കുറിച്ചും വിശദീകരിക്കും. ടൂറിസം മന്ത്രി കിഷൻ റെഡ്ഡിയാണ് കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ കർണാടകയിലും, രാജീവ് ചന്ദ്രശേഖർ തമിഴ്നാട്ടിലും പ്രചാരണത്തിനെത്തും. പന്ത്രണ്ട് വരെയാണ് ബിജെപിയുടെ രാജ്യവ്യാപക ബജറ്റ് പ്രചാരണം.ബജറ്റിൽ പ്രതീക്ഷിച്ചത്ര ആനുകൂല്യങ്ങൾ കിട്ടിയില്ലെന്ന് പാർട്ടിക്കകത്തെ നേതാക്കൾക്കിടയിൽ തന്നെ അഭിപ്രായമുണ്ട്. എന്നാലും ബജറ്റ് […]
ഗ്ലോബൽ എക്സ്പോ
ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ശുചിത്വ മേഖലയിലെ പുത്തൻ ആശയങ്ങൾ പരിചയപ്പെടുത്തുന്ന ഗ്ലോബൽ എക്സ്പോ ജി എക്സ് കേരള 23 മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും. കൊച്ചി മറൈൻ ഡ്രൈവിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന എക്സ്പോ മാലിന്യ സംസ്ക്കരണത്തെ പുത്തൻ രീതികളും ആശയങ്ങളും പരിചയപ്പെടുത്തുന്ന നൂറിലധികം സ്റ്റാളുകൾ,26 സാങ്കേതിക സെക്ഷനുകൾ , ശിൽപ്പശാലകൾ, വിദ്യാർത്ഥികളുടെ ആശയങ്ങൾ പങ്കു വെക്കുന്ന ഹാക്കത്തോൺ, സംരംഭക സമ്മേളനം തുടങ്ങി നിരവധി പരിപാടികൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മലിനജലം ഒഴുകുന്ന ഓടകൾ […]
പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 4
◾നികുതിക്കൊള്ളയുമായി സംസ്ഥാന ബജറ്റ്. നിരക്കു വര്‍ധനകളിലൂടെ മൂവായിരം കോടി രൂപയാണ് അധികമായി പിരിച്ചെടുക്കുന്നത്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലെ നിരക്കുവര്‍ധനയ്ക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ സമരം തുടങ്ങി. പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തി വില വര്‍ധിപ്പിച്ചതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. ബജറ്റില്‍ വൈദ്യുതി നിരക്കില്‍ അഞ്ചു ശതമാനം സെസ്. മദ്യത്തിനു വില കൂട്ടി. 500 രൂപ മുതല്‍ 999 രൂപ വരെ വിലയുള്ള വിദേശമദ്യത്തിന് 20 രൂപയും 1000 രൂപ മുതലുള്ള മദ്യത്തിന് […]
അദാനി വിവാദത്തിൽ ആശങ്ക വേണ്ടെന്ന് ആർബിഐ
അദാനി വിവാദത്തിൽ ആശങ്ക വേണ്ടെന്ന് ആർബിഐയുടെ വിശദീകരണം. നിലവിൽ ബാങ്കിംഗ് മേഖല സുസ്ഥിരവും സുരക്ഷിതവുമാണ്. ബാങ്കിംഗ് മേഖലയുടെ സ്ഥിരത നിരീക്ഷിക്കുകയാണെന്നും സാമ്പത്തിക സ്ഥിരത നിലനിർത്താൻ ബാങ്കിംഗ് മേഖലയിലും വ്യക്തിഗത ബാങ്കുകളിലും നിരന്തരമായ ജാഗ്രത പുലർത്തുന്നുണ്ടെന്നും ആർബിഐ അധികൃതർ വ്യക്തമാക്കുന്നു. വിവാദത്തിന് ശേഷം ആദ്യമായാണ് ആർബിഐ പ്രതികരിക്കുന്നത്.അദാനി ഗ്രൂപ്പുമായുള്ള ഇന്ത്യൻ ബാങ്കുകളുടെ വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ആർബിഐയുടെ പ്രസ്താവന. ഇന്ത്യൻ ബാങ്കുകൾ അദാനി ഗ്രൂപ്പുമായി സമ്പർക്കം പുലർത്തുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. […]
ശബരി പാതയ്ക്ക് നൂറു കോടിയുൾപ്പടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചു
ശബരി പാതയ്ക്ക് നൂറു കോടിയുൾപ്പടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും, കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസർക്കാറിന്റെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലേക്കും എത്തുകയാണ്. കർണാടകത്തിനും തമിഴ്നാടിനും നൽകിയ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ കേരളത്തിലുമെത്തുമെന്നാണ് കേന്ദ്ര റെയിൽവേ […]
എസ്ബിഐ അറ്റാദായത്തില്‍ 68 ശതമാനം വര്‍ധന
നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2022-23) മൂന്നാം പാദഫലങ്ങള്‍ പ്രസിദ്ധീകരിച്ച് പൊതുമേഖല ബാങ്കായ എസ്ബിഐ. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ബാങ്ക് 14,205.34 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം ഉയര്‍ന്നത് 68 ശതമാനത്തോളം ആണ്. 2022-23ലെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായത്തിലെ വര്‍ധനവ് 7 ശതമാനം ആണ്. അറ്റ പലിശ വരുമാനം 24 ശതമാനം വര്‍ധിച്ച് 38,068.62 കോടിയിലെത്തി. അതേ സമയം നിഷ്‌ക്രിയ ആസ്തികള്‍ക്കായുള്ള ബാങ്കിന്റെ നീക്കിയിരിപ്പ് 5761 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് […]
ലോകേഷ് കനകരാജ് – വിജയ് ചിത്രത്തിന് പേരിട്ടു, ‘ലിയോ’
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ലിയോ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ആകാംക്ഷ ജനിപ്പിക്കും വിധം 2.48 മിനിട്ട് ദൈര്‍ഘ്യമുള്ള ടീസറോടെയാണ് ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നായക കഥാപാത്രത്തിന്റെ പേര് എന്ന നിലയിലാണ് ടൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടീസറില്‍ ചോക്കലേറ്റും വാളും ഒരേ സമയം നിര്‍മ്മിക്കുന്ന നായകനെ കാണാം. തൃഷയാണ് ചിത്രത്തിലെ നായിക, 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്യും തൃഷയും ഒന്നിക്കുന്ന ചിത്രം […]
ഐഫോണില്‍ ചിത്രീകരിച്ച സിനിമ ‘ഫുര്‍സാത്ത്’
പ്രമുഖ ചലച്ചിത്ര സംവിധായകന്‍ വിശാല്‍ ഭരദ്വാജിന്റെ പുതിയ സിനിമ ഫുര്‍സാത്ത് യൂട്യൂബില്‍ റിലീസ് ചെയ്തു. ആപ്പിള്‍ ഡോട്ട് കോമിലും ആപ്പിളിന്റെ യൂട്യൂബ് പേജിലുമാണ് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോണ്‍ 14 പ്രോയിലാണ് ഈ സിനിമ മുഴുവന്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇഷാന്‍ ഖട്ടറും വാമിഖ ഗബ്ബിയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. പൂര്‍ണ്ണമായും ഐഫോണ്‍ 14 പ്രോയില്‍ ചിത്രീകരിച്ച ഫുര്‍സാത്ത് തീര്‍ത്തും ബോളിവുഡ് ശൈലിയില്‍ ഫാന്റസിയും സയന്‍സ് ഫിക്ഷനും ഒക്കെ […]
