പ്രമുഖ ചലച്ചിത്ര സംവിധായകന് വിശാല്‍ ഭരദ്വാജിന്റെ പുതിയ സിനിമ ഫുര്‍സാത്ത് യൂട്യൂബില്‍ റിലീസ് ചെയ്തു. ആപ്പിള്‍ ഡോട്ട് കോമിലും ആപ്പിളിന്റെ യൂട്യൂബ് പേജിലുമാണ് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോണ്‍ 14 പ്രോയിലാണ് ഈ സിനിമ മുഴുവന്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇഷാന് ഖട്ടറും വാമിഖ ഗബ്ബിയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. പൂര്‍ണ്ണമായും ഐഫോണ്‍ 14 പ്രോയില്‍ ചിത്രീകരിച്ച ഫുര്‍സാത്ത് തീര്‍ത്തും ബോളിവുഡ് ശൈലിയില്‍ ഫാന്റസിയും സയന്‍സ് ഫിക്ഷനും ഒക്കെ ചേര്‍ത്തുള്ള പ്രണയകഥയാണ് പറയുന്നത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ വിശാല്‍ ഭരദ്വാജിന്റെ നേതൃത്വത്തില്‍, പ്രശസ്ത ബോളിവുഡ് സാങ്കേതിക പ്രവര്‍ത്തകര്‍ ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. ഒരു നോണ്‍-കൊമേഴ്സ്യല്‍ ചിത്രമായിട്ടും വളരെ സമ്പന്നമായ ദൃശ്യങ്ങളാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മരുഭൂമിയിലും, വെള്ളത്തിലും, മനോഹരമായ ഗാനരംഗങ്ങളും, ബോളിവുഡിലെ പതിവ് തട്ടുപൊളിപ്പന്‍ പാട്ട് രംഗവും ഒക്കെ ചിത്രത്തിലുണ്ട്.
ഐഫോണില്‍ ചിത്രീകരിച്ച സിനിമ ‘ഫുര്‍സാത്ത്’
