അദാനി വിവാദത്തിൽ ആശങ്ക വേണ്ടെന്ന് ആർബിഐയുടെ വിശദീകരണം. നിലവിൽ ബാങ്കിംഗ് മേഖല സുസ്ഥിരവും സുരക്ഷിതവുമാണ്. ബാങ്കിംഗ് മേഖലയുടെ സ്ഥിരത നിരീക്ഷിക്കുകയാണെന്നും സാമ്പത്തിക സ്ഥിരത നിലനിർത്താൻ ബാങ്കിംഗ് മേഖലയിലും വ്യക്തിഗത ബാങ്കുകളിലും നിരന്തരമായ ജാഗ്രത പുലർത്തുന്നുണ്ടെന്നും ആർബിഐ അധികൃതർ വ്യക്തമാക്കുന്നു. വിവാദത്തിന് ശേഷം ആദ്യമായാണ് ആർബിഐ പ്രതികരിക്കുന്നത്.അദാനി ഗ്രൂപ്പുമായുള്ള ഇന്ത്യൻ ബാങ്കുകളുടെ വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ആർബിഐയുടെ പ്രസ്താവന. ഇന്ത്യൻ ബാങ്കുകൾ അദാനി ഗ്രൂപ്പുമായി സമ്പർക്കം പുലർത്തുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബാങ്കുകളുടെ റെഗുലേറ്ററും സൂപ്പർവൈസറും എന്ന നിലയിൽ, സാമ്പത്തിക സുസ്ഥിരത നിലനിർത്താൻ വ്യക്തിഗത ബാങ്കുകളിലും ബാങ്കിങ് മേഖലയിലും ആർബിഐ നിരന്തര ജാഗ്രത പുലർത്തുകയാണ് എന്ന് ആർബിഐ വ്യക്തമാക്കി.
അദാനി വിവാദത്തിൽ ആശങ്ക വേണ്ടെന്ന് ആർബിഐ
