ദിവസേന ഫേസ്ബുക്ക് ഉപയോഗിക്കുന്ന സജീവ ഉപയോക്താക്കളുടെ കണക്കുകള്‍ പുറത്തുവിട്ട് മെറ്റ. ഫേസ്ബുക്കിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യയുമുണ്ട്. സോഷ്യല്‍ മീഡിയ മേജര്‍ മെറ്റ റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 2022 ഡിസംബര്‍ വരെയുള്ള കണക്കുകളാണ് ഫേസ്ബുക്ക് പുറത്തുവിട്ടിരിക്കുന്നത്. 2021 ഡിസംബറിലെ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ നിന്നുള്ള സജീവ ഉപയോക്താക്കളുടെ എണ്ണം 1.93 ബില്യണാണ്. എന്നാല്‍, ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ 4 ശതമാനം വര്‍ദ്ധനവാണ് […]
‘എങ്കിലും ചന്ദ്രികേ’ ട്രെയിലര്‍ എത്തി
സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘എങ്കിലും ചന്ദ്രികേ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. സുഹൃത്തുക്കള്‍ക്ക് ഇടയിലെ വിവാഹത്തെയും പ്രണയത്തെയും ചുറ്റിപ്പറ്റിയുള്ള സിനിമയാണ് ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നല്‍മ്മത്തിന് പ്രധാന്യം നല്‍കി കൊണ്ടുള്ള ഫീല്‍ ഗുഡ്- ഫാമിലി- കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നും ട്രെയിലര്‍ ഉറപ്പ് നല്‍കുന്നു. ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളില്‍ എത്തും. നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖര്‍ ആണ് ‘എങ്കിലും ചന്ദ്രികേ’ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സൈജു കുറുപ്പും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആദിത്യന്‍ ചന്ദ്രശേഖരനും […]
മമ്മുട്ടി ചിത്രം ‘ക്രിസ്റ്റഫര്‍’ രണ്ടാം ടീസര്‍
ഉദയകൃഷ്ണ, ബി ഉണ്ണികൃഷ്ണന്‍, മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി 9 ന് ആണ്. റിലീസിന് ദിനങ്ങള്‍ മാത്രം ശേഷിക്കെ രണ്ടാമത്തെ ടീസര്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ചിത്രത്തിലെ വന്‍ താരനിരയെ അണിനിരത്തിയിട്ടുണ്ട്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ടര മണിക്കൂര്‍ ആണ് ദൈര്‍ഘ്യം. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അമല പോളിനെ […]
റീചാര്‍ജ് ഒന്നും വേണ്ടെന്നേ, ഇത് സോളാര്‍ കാര്‍!
സൗരോര്‍ജത്തിലും പ്രവര്‍ത്തിക്കുന്ന ഒരു വാഹനം അവതരിപ്പിച്ചിരിക്കുകയാണ് അപ്റ്റേര മോട്ടോഴ്സ്. മൂന്നു ചക്രങ്ങളുള്ള, സൗരോര്‍ജത്തില്‍ ഓടുന്ന ഈ കാര്‍ റീചാര്‍ജ് ചെയ്യേണ്ട ആവശ്യം പോലും പലപ്പോഴും വരുന്നില്ല. ദിവസം ഒരിക്കല്‍ പോലും ചാര്‍ജ് ചെയ്യാതെ 64 കിലോമീറ്റര്‍ വരെ സൗരോര്‍ജം ഉപയോഗിച്ച് ഓടാനാവുമെന്നതാണ് അപ്റ്റേരയുടെ ഈ കാറിന്റെ പ്രധാന സവിശേഷത. മലിനീകരണം ഇല്ലാത്ത, എന്നാല്‍ കാറിന്റെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ വാഹനത്തിന് 33,200 ഡോളറാണ് (ഏകദേശം 27.31 ലക്ഷം രൂപ) കമ്പനി വിലയിട്ടിരിക്കുന്നത്. ഈ കാറില്‍ 37 […]
കള്ളപ്പാട്ട
പ്രിയപ്പെട്ട ഡെയ്സീ … ഇത് എന്റെ സ്വകാര്യ ചിന്താഗതിയാണ്. മറ്റാരും അറിയരുതെന്ന ശഠവിചാരത്തോടെ കൊണ്ടുനടക്കുന്ന എനിക്ക് കുറെ രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ തോന്നുന്നു. മേല്‍വിലാസക്കാരനെ കാണാതെ അയച്ചയാളില്‍തന്നെ തിരിച്ചെത്തുന്ന ഡെഡ് ലെറ്റേഴ്‌സ് ആയിത്തീരില്ല എന്ന വിശ്വാസത്തോടെ ഞാനതെല്ലാം നിനക്കെഴുതാന്‍ തുടങ്ങുകയാണ്… ഉള്ളില്‍ അടക്കിവച്ചിരുന്ന രഹസ്യങ്ങളുടെ കയ്പ്പുകളെ കത്തുകളിലൂടെ വെളിപ്പെടുത്തി മധുരമാക്കുന്ന എഴുത്ത്. ‘കള്ളപ്പാട്ട’. ഷെമി. ഡിസി ബുക്‌സ്. വില 152 രൂപ.
‘റെഡി ടു ഈറ്റ്’ ഭക്ഷണങ്ങള്‍ കാന്‍സര്‍ സാധ്യത കൂട്ടുന്നു
അള്‍ട്രാപ്രോസസ്ഡ് റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കള്‍ അമിതമായി ഉപയോഗിച്ചാല്‍ കാന്‍സറിനു സാധ്യത കൂടുന്നുവെന്ന് യുകെയിലെ ഇംപീരിയല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനം. നിറത്തിനും രുചിക്കും വേണ്ടി ചേര്‍ക്കുന്ന ചില രാസവസ്തുക്കളാണ് അപകടമുണ്ടാക്കുന്നത്. ഇത്തരം അള്‍ട്രാപ്രോസസ്ഡ് ഫുഡിന്റെ ഉപയോഗം പത്തു ശതമാനം വര്‍ധിക്കുന്നത് കാന്‍സറിനുള്ള സാധ്യത 2 ശതമാനവും അണ്ഡാശയ അര്‍ബുദസാധ്യത 19 ശതമാനവും വര്‍ധിപ്പിക്കും എന്നും പഠനം പറയുന്നു. ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം ഓരോ പത്തു ശതമാനം കൂടുമ്പോഴും മൊത്തത്തിലുള്ള കാന്‍സര്‍ മരണനിരക്ക് 6 […]
ഇടുക്കിയിൽ തെരുവ് നായയുടെ ആക്രമണം
ഇടുക്കി കട്ടപ്പനയിൽ തെരുവ് നായയുടെ ആക്രമണം. കട്ടപ്പന നിർമ്മലാസിറ്റിയിൽ നാല് പേര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. നിർമ്മലാ സിറ്റി പള്ളിപ്പടി മേഖലയിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.ആക്രമണത്തിൽ 2 സ്ത്രീകൾക്കും 2 പുരുഷൻമാർക്കും പരിക്കേറ്റു. ഇവർ നാല് പേരും ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ചിന്നമ്മയെ അടുക്കളയിൽ കയറിയാണ് നായ ആക്രമിച്ചത്. ഇവർക്ക് ഇരു കാലുകളിലും കടിയേറ്റിട്ടുണ്ട്. പറമ്പിൽ ജോലി ചെയ്യുന്നതിനിടയിലാണ് മേരിയുടെ കൈയ്യിൽ നായ കടിച്ചത്. […]
വ്യാജ പാസ്പോർട്ടുമായി ഗുജറാത്തി യുവാവ്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഗുജറാത്തി യുവാവ് മൂന്ന് രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി. ഗുജറാത്തിലെ ഖേഡ ജില്ലക്കാരനും 32 കാരനുമായ മുജീബ് ഹുസൈൻ കാസി എന്ന യുവാവാണ് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിന് അറസ്റ്റിലായത്. 2010 ൽ സ്റ്റുഡന്‍റ് വിസയിൽ താൻ ബ്രിട്ടനിലേക്ക്പോയെന്നും വിസയുടെ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി അവിടെ താമസിച്ച് ജോലി ചെയ്യുകയായിരുന്നുവെന്നും അറസ്റ്റിന് ശേഷം കാസി പൊലീസിനോട് സമ്മതിച്ചു.തുടര്‍ന്ന് 2018-ൽ പോർച്ചുഗലിലേക്ക് പോയി. അവിടെ നിന്നും ഒരു ഏജന്‍റ് മുഖേന വ്യാജ പാസ്‌പോർട്ട് […]
മധ്യാഹ്ന വാര്‍ത്തകള്‍
മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും എറണാകുളം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. 40 മിനിറ്റോളം ഇരുവരും സംസാരിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെന്ന പേരില്‍ സീനിയര്‍ അഭിഭാഷകന്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കേയാണ് കൂടിക്കാഴ്ച. ഇന്ധന വിലവര്‍ധയില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ മുഖ്യമന്ത്രി താമസിച്ച ഗസ്റ്റ് ഹൗസിന് മുന്നില്‍ കരിങ്കൊടിയുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. നാലു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മിന്നല്‍ പ്രതിഷേധം നടത്തിയത്. നികുതിക്കൊള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് […]
വ്യാജ ജനന സർട്ടിഫിക്കറ്റ് .
കളമശേരി മെഡിക്കൽ കോളജിൽ ജനിക്കാത്ത കുട്ടിയുടെ പേരിൽ വ്യാജമായി ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന പരാതിയിൽ പൊലീസ് നടപടി. മെഡിക്കൽകോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിനെതിരെ പൊലീസ് കേസെടുത്തു. ജനിക്കാത്ത കുട്ടിയുടെ പേരിൽ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് കേസ്. മുൻസിപ്പാലിറ്റി താൽക്കാലിക ജീവനക്കാരി നൽകിയ പരാതിയെ തുടർന്നാണ് നടപടി. അനിൽകുമാർ ഇവരെ സമീപിച്ച് ചില രേഖകൾ കാണിച്ച് ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് മുൻസിപ്പാലിറ്റി ജീവനക്കാരി പരാതിയിൽ പറയുന്നത്. ഇവർ നടത്തിയ പരിശോധനയിൽ ആശുപത്രിൽ ഇത്തരത്തിലൊരു പ്രസവം നടന്നിട്ടില്ലെന്ന് വ്യക്തമാകുകയും തുടർന്ന് […]
