ഇടുക്കി കട്ടപ്പനയിൽ തെരുവ് നായയുടെ ആക്രമണം. കട്ടപ്പന നിർമ്മലാസിറ്റിയിൽ നാല് പേര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. നിർമ്മലാ സിറ്റി പള്ളിപ്പടി മേഖലയിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.ആക്രമണത്തിൽ 2 സ്ത്രീകൾക്കും 2 പുരുഷൻമാർക്കും പരിക്കേറ്റു. ഇവർ നാല് പേരും ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ചിന്നമ്മയെ അടുക്കളയിൽ കയറിയാണ് നായ ആക്രമിച്ചത്. ഇവർക്ക് ഇരു കാലുകളിലും കടിയേറ്റിട്ടുണ്ട്. പറമ്പിൽ ജോലി ചെയ്യുന്നതിനിടയിലാണ് മേരിയുടെ കൈയ്യിൽ നായ കടിച്ചത്. വീടിന് മുൻപിൽ നിൽക്കുകയായിരുന്ന ബാബുവിന്റെ കാലിനാണ് നായ ആക്രമിച്ചത്. നിർമ്മാണ തൊഴിലാളിയായ സണ്ണിയെ ജോലി സ്ഥലത്ത് വച്ചാണ് നായ കടിച്ചത്. ഇയാളുടെ തുടയുടെ ഭാഗത്ത് സാരമായ പരിക്കേറ്റു. കാഞ്ചിയാർ മേഖലയിൽ ആറ് പേരെ നായ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർമ്മലാസിറ്റിയിലും തെരുവ് നായ്ക്കൾ ഭീതി പരത്തിയത്.
ഇടുക്കിയിൽ തെരുവ് നായയുടെ ആക്രമണം
