കൊല്ലം കളക്ട്രേറ്റിൽ കത്തിലൂടെ ബോംബ് ഭീഷണി . ഉച്ചയ്ക്കാണ് കത്തിലൂടെയുള്ള ഭീഷണി സന്ദേശം എത്തിയത്. കളക്ടർക്കാണ് ഭീഷണിക്കത്ത് കിട്ടിയത്. ഭീഷണിക്കത്ത് കിട്ടിയതിന് പിന്നാലെ കളക്ടർ പൊലീസിനെ കാര്യങ്ങളറിയിച്ചു. ഇതിന് പിന്നാലെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. കത്ത് പോസ്റ്റ് ചെയ്തത് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കത്ത് അയച്ചതാരെന്നത് കണ്ടെത്താൻ കൂടുതൽ അന്വേഷണം ഉണ്ടാകും
കൊല്ലം കളക്ട്രേറ്റിൽ കത്തിലൂടെ ബോംബ് ഭീഷണി
