ഡൽഹി മദ്യനയ അഴിമതിയിൽ ആം ആദ്മി പാർട്ടിയുടെ വാർത്താവിനിമയവിഭാഗം തലവൻ വിജയ് നായർ 100 കോടി രൂപ കോഴയായി വാങ്ങിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കോഴ വാങ്ങിയ പണം ഗോവയിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചു. കുറ്റപത്രം പരിഗണിച്ച് അഞ്ച് പ്രതികൾക്കും എതിരെ കോടതി സമൻസ് അയച്ചു. കേസ് ഫെബ്രുവരി 23 ന് പരിഗണിക്കും.ദക്ഷിണേന്ത്യൻ കമ്പനികളിൽ നിന്നാണ് വിജയ നായർ കോഴ വാങ്ങിയത്. ഇലക്ഷൻ സർവ്വേ നടത്തിയ സംഘങ്ങൾക്കായി 70 ലക്ഷം രൂപ ഉപയോഗിച്ചു. ഗോവ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് രണ്ട് സീറ്റുകൾ നേടാൻ സാധിച്ചിട്ടുണ്ട്. ഇൻഡോ സ്പിരിന്റെ ഉടമയും വ്യവസായിയുമായ സമീർ മഹന്ദ്രുവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വിഡിയോകളിലൂടെ സംസാരിച്ചതായും കുറ്റപത്രത്തിൽ വ്യക്തമാക്കി. വിജയ നായരുടെ ഫോളിലൂടെയാണ് ഇവർ പരസ്പരം സംസാരിച്ചത്.
വിജയ് നായർ 100 കോടി രൂപ കോഴയായി വാങ്ങിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം
