ഫയര്‍ ബോള്‍ട്ട് ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ചുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വ്യത്യസ്ഥ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഫയര്‍ ബോള്‍ട്ട് ടോക്ക് അള്‍ട്രാ സ്മാര്‍ട്ട് വാച്ചുകളാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക്, ബ്ലൂ, റെഡ്, ഗ്രേ, പിങ്ക്, ടീല്‍ എന്നിങ്ങനെ 6 കളര്‍ വേരിയന്റുകളില്‍ ഫയര്‍ ബോള്‍ട്ട് ടോക്ക് അള്‍ട്രാ സ്മാര്‍ട്ട് വാച്ചുകള്‍ വാങ്ങാന്‍ സാധിക്കും. 1.39 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 240 ഃ 240 പിക്ചര്‍ റെസല്യൂഷന്‍ ലഭ്യമാണ്. ബ്ലൂടൂത്ത് കോളിംഗ് ഫീച്ചര്‍ […]
വിജയിയും രശ്മികയും നിറഞ്ഞാടിയ ‘ജിമിക്കി പൊണ്ണ്’
വിജയ് നായകനായി എത്തിയ വാരിസിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. വിജയിയും രശ്മികയും നിറഞ്ഞാടിയ ‘ജിമിക്കി പൊണ്ണ്’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് വെറും അഞ്ച് മണിക്കൂറില്‍ അഞ്ച് മില്യണിലധികം കാഴ്ചക്കാരെയാണ് ഗാനം നേടിയിരിക്കുന്നത്. തമന്‍ എസ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ്, ജോണിതാ ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ്. വിവേക് ആണ് ഗാനത്തിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് ജനുവരി 11നാണ് തിയറ്ററുകളില്‍ എത്തിയത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ […]
‘രേഖ’യിലെ ആദ്യ ഗാനം ‘കള്ളി പെണ്ണേ..’
തമിഴ് സിനിമ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സ് അവതരിപ്പിക്കുന്ന ‘രേഖ’യുടെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കള്ളി പെണ്ണേ..’ എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ജിതിന്‍ ഐസക് തോമസിന്റെ വരികള്‍ക്ക് മിലന്‍ വി.എസ്, നിഖില്‍.വി എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗാനം പാടിയിരിക്കുന്നത് മിലന്‍.വി.എസ്. ആണ്. വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ചിത്രം ഫെബ്രുവരി 10നു പ്രദര്‍ശനത്തിനെത്തും. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, […]
വില വര്‍ധന പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്
ടാറ്റ മോട്ടോഴ്സ് ഇന്ത്യയിലെ ഐസിഇ-പവര്‍ഡ് (ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്‍) പാസഞ്ചര്‍ വാഹന ശ്രേണിയിലുടനീളം വില വര്‍ധന പ്രഖ്യാപിച്ചു. വേരിയന്റും മോഡലും അനുസരിച്ച് വിലകള്‍ 1.2 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് തീരുമാനം. പുതിയ വിലകള്‍ 2023 ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കാര്‍ നിര്‍മ്മാതാവിന്റെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍ ടിയാഗോ, ആള്‍ട്രോസ്, ടിഗോര്‍, പഞ്ച്, നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നിവ ഉള്‍പ്പെടുന്നു. അതേസമയം ടാറ്റ നെക്‌സോണ്‍ ഇവിയുടെ വിലയില്‍ മാറ്റമുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ല്‍ ആള്‍ട്രോസ് ഹാച്ച്ബാക്കിന്റെയും പഞ്ച് […]
പുനര്‍ചിന്തകള്‍
ഔദ്യോഗികജീവിതത്തിന്റെ ഓര്‍മ്മകളില്‍ കോവിഡ് 19ന്റെ ഭീതിജനകമായ ദിവസങ്ങളിലൂടെ കടന്നുപോയ എഴുത്തുകാരിയുടെ ഉത്ക്കണ്ഠകള്‍. സാമൂഹികജീവിതത്തെ ഈ മഹാമാരി എങ്ങനെ ബാധിക്കും, അതിന്റെ പരിസമാപ്തി എന്ത് എന്ന അനിശ്ചിതതത്തിലൂടെയും അതിന്റെ സ്ഥിതിവിവരക്കണക്കുകളിലൂടെയും കടന്നുപോകുന്ന ഒരു പുസ്തകമാണിത്. 2020 മാര്‍ച്ച് 20 മുതല്‍ 2022 മാര്‍ച്ച് 20 വരെയുള്ള കാലങ്ങളില്‍ ലോകജനതയും പ്രത്യേകിച്ച് കേരളജനതയും അനുഭവിച്ച വിഷമതകളും അതിനോടനുബന്ധിച്ച ഓര്‍മ്മകളും അവതരിപ്പിക്കുന്ന ഈ പുസ്തകം, കൊറോണക്കാലത്തിന്റെ ഒരു ചരിത്രരേഖയായി മാറുന്നു. ‘പുനര്‍ചിന്തകള്‍’. ഇ.വി സുശീല. ഗ്രീന്‍ ബുക്‌സ്. വില 123 രൂപ. […]
പെട്ടെന്നുണ്ടാകുന്ന തലവേദന പക്ഷാഘാതത്തിന്റെ മുന്നറിയിപ്പാകാം
പലപ്പോഴും കാരണമൊന്നുമില്ലാതെ വരുന്ന കടുത്ത തലവേദന പക്ഷാഘാതത്തിന്റെ മുന്നറിയിപ്പാണ്. തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തവിതരണം തടസ്സപ്പെടുമ്പോള്‍ വരുന്നതും ജീവനുതന്നെ ഭീഷണി ഉയര്‍ത്തുന്നതുമായ അടിയന്തര സാഹചര്യമാണ് പക്ഷാഘാതം. തലച്ചോറിലേക്കുള്ള രക്തവിതരണം തടസ്സപ്പെടുന്നത് ഇവിടുത്തെ കോശങ്ങളുടെ നിലനില്‍പ്പിന് ആവശ്യമായ ഓക്സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദമാണ് പക്ഷാഘാതത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. ഇസ്‌കീമിക്, ഹെമറേജിക് എന്നിങ്ങനെ രണ്ട് തരത്തില്‍ പക്ഷാഘാതമുണ്ട്. തലച്ചോറിലേക്ക് രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാകുന്നതിനെ തുടര്‍ന്ന് വരുന്ന പക്ഷാഘാതമാണ് ഇസ്‌കീമിക് സ്ട്രോക്ക്. തലച്ചോറിലെ രക്തക്കുഴലുകള്‍ […]
മണക്കാട് കാർത്തിക തിരുന്നാൾ സ്ക്കൂളിൽ തൊഴിൽ മേള
തിരുവനന്തപുരം മണക്കാട് കാർത്തിക തിരുന്നാൾ സ്ക്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻററി തൊഴിൽ മേള പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എംപ്ലോയ്മെൻറ് ആൻറ് ടെയിനിങ്ങ് വകുപ്പിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. എഞ്ചിനീയറിങ്ങ്, അഗ്രികൾച്ചറൽ ആൻറ് ഫിഷറീസ്, പാരാമെഡിക്കൽ , കൊമേഴ്സ് ആൻറ് ടൂറിസം, ജനറൽ കാറ്റഗറി എന്നീ അഞ്ച് മേഖലകളിലെ തൊഴിൽ സാധ്യതകളാണ് ഉദ്യോഗാർത്ഥികളെ പരിചയപ്പെടുത്തുന്നത്. ഈ തൊഴിൽ മേളയിൽ വൊക്കേഷണൽ ഹയർസെക്കൻററി കോഴ്സുകൾ പാസായ 2700 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു. പഠനം […]
മധ്യാഹ്ന വാര്‍ത്തകള്‍
ബിബിസി ഡോക്യുമെന്ററി സാമൂഹ്യ മാധ്യമങ്ങളില്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ എം എല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന നേതാവ് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയെ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്ത കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂറുമാറി. സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു. എല്‍ഡിഎഫ് നേതാവ് ആക്രമിക്കപ്പെട്ട കേസില്‍ സത്യസന്ധമായി കോടതിയില്‍ മൊഴി കൊടുക്കാതെ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരെ രക്ഷിച്ച സിപിഎം നിലപാട് […]
മരുന്നുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
മൂവാറ്റുപുഴ പണ്ടപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മരുന്നുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇൻസുലിൻ, ഗ്ലൗസുകൾ, സിറിഞ്ചുകൾ, എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. കാലാവധി കഴിഞ്ഞ മരുന്നുകൾ കുറേയധികം നാളുകളായി നശിപ്പിക്കാൻ കഴിയാതെ വന്നതി നാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രഭാത വാര്‍ത്തകള്‍ | ജനുവരി 30
◾ഒഡീഷയില്‍ പോലീസുകാരന്റെ വെടിയേറ്റ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോര്‍ ദാസ് മരിച്ചു. 61 വയസായിരുന്നു. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചക്ക് ഒരു മണിയോടെ ത്സാര്‍സുഗുഡിയിലെ ഗാന്ധിച്ചൗക്കില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിനു വെടിയേറ്റത്. കാറില്‍നിന്ന് ഇറങ്ങുമ്പോള്‍ തൊട്ടടുത്തുനിന്ന അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍ ഗോപാല്‍ ദാസ് മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ടു റൗണ്ട് വെടിവയ്ക്കുകയായിരുന്നു. വെടിവച്ച എഎസ്ഐ ഗോപാല്‍ദാസിനെ കൈയോടെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കു മാനസികപ്രശ്നമുണ്ടെന്ന് ഭാര്യ ജയന്തി പറയുന്നു. ◾ചരിത്രം കുറിച്ച് […]
