Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി നബ കിഷോർ ദാസ് അന്തരിച്ചു

വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ്  അന്തരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചക്ക് ഒരു മണിയോടെ ത്സാർസുഗുഡിയിലെ ഗാന്ധിച്ചൗക്കില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്.കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ്  സബ്ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് നെഞ്ചിലേക്ക് വെടി വെക്കുകയായിരുന്നു. മന്ത്രിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ വിദ്ഗധ ചികിത്സക്ക് വേണ്ടി ഭുവനേശ്വറിലേക്ക് മാറ്റുകയും ചെയ്തെങ്കിലും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രക്ക് കശ്മീരിൽ സമാപനം

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രക്ക് കശ്മീരിൽ സമാപനം. കോൺഗ്രസിന് ദേശീയതലത്തിൽ പുതിയ ഊർജം നൽകിയ ഭാരത് ജോഡോക്ക് രാജ്യത്തുടനീളം ലഭിച്ചത് മികച്ച പ്രതികരണമെന്ന് രാഹുൽ ഗാന്ധി. യാത്ര വിജയമായിരുന്നുവെന്നും ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമാണ് യാത്രയിലൂടെ ലഭിച്ചതെന്നും അദ്ദേഹം കശ്മീരിൽ പറഞ്ഞു. വിദ്വേഷത്തിനെതിരായ, സ്റ്റേഹത്തിൻ്റെ രാഷ്ട്രീയമാണ് യാത്രയിലൂടെ ജനങ്ങളോട് പറഞ്ഞത്. ജോഡോ യാത്രയുടെ ഫലം രാജ്യത്തിന് മുഴുവൻ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്വന്തം കുടുംബത്തിലേക്ക് വന്ന അനുഭവമാണ് കശ്മീരിലെത്തിയപ്പോഴുണ്ടായതെന്നും തന്റെ പൂർവികർ കശ്മീരിൽ നിന്നാണ് അലഹബാദിലേക്ക് കുടിയേറിയതെന്നും […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ചരിത്രം കുറിച്ച് ഭാരത് ജോഡോ യാത്ര. 3,570 കിലോമീറ്റര്‍ സഞ്ചരിച്ച പദയാത്ര ഇന്ത്യയിലെ ഏറ്റവും വലുതും ജനപങ്കാളിത്തവുമുള്ള യാത്രയായി. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്രക്കു നാളെ കാഷ്മീരില്‍ സമാപനം. യാത്ര ഇന്നു സമാപിച്ചെങ്കിലും ഇന്നു ശ്രീനഗറില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ ഐക്യത്തിനുള്ള വേദിയായേക്കും. ക്ഷണിച്ച 23 പാര്‍ട്ടികളില്‍ 13 പാര്‍ട്ടികളുടെ നേതാക്കളാണു പങ്കെടുക്കുക. ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസിന് പുതിയ ഊര്‍ജം ലഭിച്ചെന്നും ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമാണു തനിക്കുണ്ടായതെന്നും രാഹുല്‍ഗാന്ധി […]

Posted inബിസിനസ്സ്

അറ്റാദായം 32 ശതമാനം ഉയര്‍ന്ന് എസ്ബിഐ കാര്‍ഡ്‌സ്

അറ്റാദായത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി എസ്ബിഐ കാര്‍ഡ്‌സ് ആന്റ് പേയ്‌മെന്റ് സര്‍വീസസ് ലിമിറ്റഡ്. മൂന്നാം പാദഫലങ്ങള്‍ പുറത്തുവന്നതോടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അറ്റാദായം 32 ശതമാനം ഉയര്‍ന്ന് 509 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 386 കോടി രൂപയുടെ അറ്റാദായം മാത്രമാണ് കൈവരിച്ചത്. ഇത്തവണ അവലോകന പാദത്തിലെ അറ്റ പലിശ വരുമാനത്തിലും നേട്ടമുണ്ടാക്കാന്‍ എസ്ബിഐ കാര്‍ഡ്‌സിന് സാധിച്ചിട്ടുണ്ട്. അറ്റ പലിശ വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,273 കോടി രൂപയില്‍ നിന്ന് 26.39 ശതമാനം വര്‍ദ്ധനവോടെ […]

Posted inവിനോദം

‘എങ്കിലും ചന്ദ്രികേ’ ചിത്രത്തിലെ ഗാനം ‘മുത്തേ ഇന്നെന്‍ കണ്ണില്‍’

സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘മുത്തേ ഇന്നെന്‍ കണ്ണില്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ഇഫ്തി സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അരവിന്ദ് വോണുഗോപാല്‍ ആണ്. നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈജു കുറുപ്പും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആദിത്യന്‍ ചന്ദ്രശേഖറും അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളില്‍ […]

Posted inവിനോദം

കുഞ്ചാക്കോ ബോബന്റെ ‘ചാവേര്‍’ മോഷന്‍ ടീസര്‍

കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ചാവേര്‍’ എന്ന ചിത്രത്തിന്റെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ ടീസര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. അടിമുടി സസ്‌പെന്‍സ് നിറച്ചാണ് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുന്നത്. അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേര്‍. നേരത്തേ, തിയേറ്ററുകളില്‍ പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചാവേറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. […]

Posted inഓട്ടോമോട്ടീവ്

ലക്സസ് എന്‍എക്‌സ് 300 എച്ച് സ്വന്തമാക്കി ബാലു വര്‍ഗീസ്

ലക്സസിന്റെ ഹൈബ്രിഡ് എസ്‌യുവി സ്വന്തമാക്കി യുവ നടന്‍ ബാലു വര്‍ഗീസ്. പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിതരണക്കാരായ റോഡ് വേയ്സില്‍ നിന്നാണ് താരം ലെക്‌സസ് എന്‍എക്‌സ് 300 എച്ച് സ്വന്തമാക്കിയത്. പുതിയ മോഡല്‍ എന്‍എക്‌സ് 350 എച്ച് എത്തിയതോടെ 2021ല്‍ എന്‍എക്‌സ് 300 എച്ചിനെ ലക്‌സസ് വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ആഡംബരവും കരുത്തും ഒരുപോലെ ചേര്‍ന്ന എസ്‌യുവിയാണ് എന്‍എക്‌സ് 300 എച്ച്. 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറുമാണ് വാഹനത്തില്‍. 194 ബിഎച്ച്പി കരുത്തും 210 […]

Posted inപുസ്തകങ്ങൾ

ഒരു ന്യൂറോളജിസ്റ്റിന്റെ ഡയറി

പ്രശസ്ത ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. കെ രാജശേഖരന്‍ നായര്‍ വൈദ്യജീവിതത്തിലെ വിസ്മയാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. മനുഷ്യമസ്തിഷ്‌കത്തിന്റെ അറിയപ്പെടാത്ത കൗതുകങ്ങളിലൂടെയുള്ള ഒരു ന്യൂറോളജിസ്റ്റിന്റെ സഞ്ചാരം. ഒരു ഡോക്ടറുടെ വിസ്മയകരമായ ചികിത്സാനുഭവങ്ങള്‍. വൈദ്യശാസ്ത്രത്തിന് വിവരിക്കാനാകാത്ത അത്ഭുതങ്ങള്‍ സരസവും ലളിതവുമായി അദ്ദേഹം വിവരിക്കുന്നു. ‘ഒരു ന്യൂറോളജിസ്റ്റിന്റെ ഡയറി’. ഡോ കെ രാജശേഖരന്‍ നായര്‍. മനോരമ ബുക്‌സ്. വില 218 രൂപ.  

Posted inആരോഗ്യം

നടുവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം കിട്ടാന്‍ മസാജിംഗ്!

ഇടയ്ക്കിടെയുള്ള നടുവേദനയും പുറം വേദനയും അനുഭവിക്കാത്തവര്‍ ഇന്ന് വിരളം. കൂടുതല്‍ സമയവും മൊബൈലിലും കംപ്യൂട്ടറിലും ഉള്ള ഇരിപ്പു തന്നെയാണ് ഇതിന് കാരണം. മറ്റു പല കാരണങ്ങളാലും നടുവേദന അനുഭവിക്കുന്നവരുമുണ്ട്. സിസേറിയന്‍, തെറ്റായ രീതിയില്‍ ഉറങ്ങുക, ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തുക തുടങ്ങിയ കാരണങ്ങളാലും നടുവേദന ഉണ്ടാകാം. മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യുന്നവരിലും മുതുകിലും നടുവിനും വേദന അനുഭവപ്പെടാറുണ്ട്. ഇതിന് പരിഹാരമായി നടുവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം കിട്ടുന്ന ചില കാര്യങ്ങള്‍ നമുക്ക് തന്നെ ചെയ്യാവുന്നതാണ്. മുതുകിലും നടുവിനും വേദനയുണ്ടെങ്കില്‍ മസാജ് […]

Posted inലേറ്റസ്റ്റ്

ചിന്ത ജെറോമിൻ്റെ ഗവേഷണ പ്രബന്ധവും കോപ്പിയടിച്ചതെന്ന് പരാതി

ചിന്ത ജെറോമിൻ്റെ ഗവേഷണ പ്രബന്ധവും കോപ്പിയടിച്ചതെന്ന് പരാതി. ബോധി കോമൺസ് എന്ന വെബ് സൈറ്റിലെ ലേഖനം കോപ്പി അടിച്ചതാണെന്നു പരാതി. ഈ വെബ്സൈറ്റിലെ ലേഖനം ചിന്തയുടെ തീസിസിൽ പകർത്തി എന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി സംഭവത്തിൽ കേരള വിസിക്ക് പുതിയ പരാതി നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു. യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ  ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്‍റെ  പേര് തെറ്റിച്ചെഴുതിയ […]