വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സമ്പൂർണ്ണ എക്സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫും നാളെ രാവിലെ 10.45ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ഇതോടൊപ്പം 400 കോടിയുടെ ‘മിഷൻ സമുദ്ര’ പദ്ധതിക്കും തുടക്കമാകും.
വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു
കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം മെബിൻ ജോസ്, എസ്എഫ്ഐ പ്രവർത്തകരായ ബേസിൽ, യദു, ബിനീഷ് എന്നിവരെ റിമാൻഡ് ചെയ്തു. തന്നെ കയ്യേറ്റം ചെയ്തു എന്ന സിസ തോമസിന്റെ പരാതിയിൽ എടുത്ത കേസിലാണ് നടപടി. സമരവുമായി ബന്ധപ്പെട്ട ആദ്യകേസിൽ വിദ്യാർത്ഥികൾക്ക് ജാമ്യം ലഭിച്ചിരുന്നു.
മുത്തങ്ങ കേസിലെ വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും
മുത്തങ്ങ കേസിലെ മിക്ക പ്രതികളെയും വെറുതെവിട്ട കല്‍പ്പറ്റ സെഷന്‍സ് കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളെ ശിക്ഷിച്ച വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഗീതാനന്ദന്‍ ഉള്‍പ്പടെയുള്ളവരുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ശിക്ഷ മരവിപ്പിക്കുന്നതില്‍ ഹൈക്കോടതി വിധി പറയാനായി മാറ്റി.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 17, തിങ്കള്‍
കര്‍ഷകരെ ചേര്‍ത്തുനിര്‍ത്തുന്ന കര്‍ഷക ബന്ധുവാണ് യുഡി എഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കര്‍ഷകദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റബറിന്റെ വില 300 രൂപയാക്കും, വന്യജീവി ആക്രമണം തടയാന്‍ നടപടി ഉണ്ടാകും, നെല്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം നല്‍കും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളെ തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടികളുണ്ടാകും. രണ്ടാം ഭൂപരിഷ്‌കരണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഫണ്ടില്‍നിന്ന് ജെറ്റ് വിമാനവും അഗസ്റ്റ വി.ഐ.പി. ഹെലികോപ്റ്ററും വാടകയ്ക്കെടുക്കാന്‍ ‘കെയര്‍വെല്‍ എവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് […]
തമിഴ്നാട്ടിൽ ലഹരിയെത്തുന്നത് കേരളത്തിൽ നിന്നാണെന്ന് എഐഎഡിഎംകെ എംഎൽഎ
തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നത് കേരളത്തിൽ നിന്നാണെന്ന് നിയമസഭയിൽ എഐഎഡിഎംകെ എംഎൽഎ ആർ. രാകേഷ്. തമിഴ് നാട്ടിലെ ലഹരി ഉപയോഗവും ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിലാണ് എംഎൽഎയുടെ പരാമർശം. അതേ സമയം കേരളവുമായി സംസാരിച്ചെന്നും ലഹരിയ്ക്കെതിരെ ഒരുമിച്ച് പോരാടുമെന്നും മന്ത്രി ആദവ് അർജുന സഭയിൽ അറിയിച്ചു.
അർജ്ജുൻ ആയങ്കിയെ2 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു
കോതമംഗലം എസ്എച്ച്ഒ യ്ക്ക് എതിരായ ഭീഷണികേസിൽ അർജ്ജുൻ ആയങ്കിയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട് കോതമംഗലം കോടതി. തെരഞ്ഞെടുപ്പിന്‍റെ തലേ ദിവസം കോതമംഗലത്തെ റിസോർട്ടിൽ നിന്ന് അർജ്ജുൻ ആയങ്കിയെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തതിനാണ് ഉദ്യോഗസ്ഥനെതിരെ പ്രതി ഭീഷണി മുഴക്കിയത്.
മുത്തൂറ്റ് മൈക്രോഫിന്‍ അറ്റാദായത്തില്‍ 12 മടങ്ങ് വളര്‍ച്ച
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ട് മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 12 മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വായ്പാ വിതരണം ഈ കാലയളവിലുണ്ടായി. പ്രവര്‍ത്തനക്ഷമതയിലെ മികവും ഗ്രാമീണ വിപണിയിലെ ശക്തമായ സ്വാധീനവും കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകള്‍ മുന്നോട്ടുവെയ്ക്കുന്നു. ക്രെഡിറ്റ് റേറ്റിംഗിലെ മുന്നേറ്റം കമ്പനിയുടെ സാമ്പത്തിക ഭദ്രതയ്ക്കുള്ള അംഗീകാരമായി. ഇതിന്റെ ഫലമായി കമ്പനിയുടെ ശരാശരി വായ്പാ ചെലവ് 10.27 ശതമാനത്തില്‍ നിന്ന് 10.13 ശതമാനമായി […]
വാട്സാപ്പ് തട്ടിപ്പുകള്‍ തടയാന്‍ ഇനി എഐ സഹായിക്കും
വര്‍ധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാന്‍ വാട്സാപ്പിന് ഇനി നിര്‍മിതബുദ്ധിയുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങള്‍ തിരയാന്‍ ഓണ്‍-ഡിവൈസ് എ.ഐ. മോഡലുകളെ ഉപയോഗിക്കുന്ന ‘സ്‌കാം ഡിറ്റക്ഷന്‍’ എന്ന ഫീച്ചറാണ് കമ്പനി പരീക്ഷിക്കുന്നത്. ഈ ഫീച്ചര്‍ ഓണ്‍ ചെയ്താല്‍, വാട്‌സാപ്പ് ഉപയോക്താവിന്റെ ഫോണിലേക്ക് ഒരു മെഷീന്‍ ലേണിങ് മോഡല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും. തുടര്‍ന്ന്, അജ്ഞാത നമ്പറുകളില്‍നിന്ന് വരുന്ന സന്ദേശങ്ങള്‍ പരിശോധിക്കുകയും സാധാരണയായി തട്ടിപ്പുകാര്‍ നടത്തുന്ന സംഭാഷണങ്ങളുമായി ഒത്തുനോക്കുകയും ചെയ്യും. ഇതിനായി മുന്‍പ് തട്ടിപ്പില്‍പ്പെട്ട ഉപയോക്താക്കളുടെ പരാതികളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി എ.ഐ. മോഡലിന് […]
‘ഖലീഫ’ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ ഖലീഫ’യുടെ ട്രെയ്ലര്‍ പുറത്ത്. 20 നാണ് ചിത്രം റിലീസ്. അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യാം. മാമ്പറയ്ക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. ബോളിവുഡ് […]
‘മെല്‍കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക്
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അല്‍താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ‘മെല്‍കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. അരുണ്‍ ഗോപി എക്‌സൈറ്റ്‌മെന്റിന്റെ ബാനറില്‍ അരുണ്‍ ഗോപിയും ജസ്റ്റിന്‍ ആന്‍ഡ് മാത്യു എന്റര്‍റ്റെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജസ്റ്റിന്‍ മാത്യുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നിഖില്‍ മോഹന്‍ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആദ്യാവസാനം ചിരിയും ത്രില്ലും സമ്മാനിക്കുന്ന ഒരു യൂത്ത്ഫുള്‍ എന്റര്‍ടെയിനര്‍ ആയിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. സനൂപ് തൈക്കുടം ആണ് ചിത്രത്തിന് […]
