പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ചെയ്യാത്ത തെറ്റിന് രാഷ്ട്രീയത്തിന്റെ പേരിൽ അധമപ്രവർത്തനം നടത്തിയെന്നും മോദിയുടെയും അമിത്ഷായുടെയും സുരേഷ് ഗോപിയുടെയും വീട്ടിൽ നിന്നല്ല ഈ ഫണ്ട് കൊടുക്കുന്നത് ഇന്ത്യയുടെ ഫണ്ടാണ് കൊടുക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിൽ ഇഡി റെയ്ഡ്
മാസപ്പടി കേസുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ ഡി റെയ്ഡ്. കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ ഇഡിയുടെ പരിശോധന തുടരുകയാണ്. മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്ത് നന്ദുലാലിൻ്റെ അപ്പാർട്ട്മെൻ്റിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. ഇത് മൂന്നാം തവണയാണ് ഇഡി വ്യാപക പരിശോധന നടത്തുന്നത്.
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 18, ചൊവ്വ
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്ത് അട്ടിമറി നടത്താന്‍ പദ്ധതിയിട്ട പാകിസ്ഥാനി ഭീകര ശൃംഖലയിലെ ഇരുന്നൂറിലേറെ ഭീകരരെ ഇന്ത്യന്‍ സുരക്ഷാസേന പിടികൂടി. കേരളത്തില്‍നിന്നു രണ്ടു പേരെ പിടികൂടിയിട്ടുണ്ട്. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ‘ഷഹസാദ് ഭട്ടി നെറ്റ് വര്‍ക്കിന്റെ’ പ്രവര്‍ത്തകരെയാണ് 14 സംസ്ഥാനങ്ങളില്‍നിന്നായി പിടികൂടിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെളിപെടുത്തി. ഉത്തര്‍പ്രദേശില്‍നിന്ന് 62 പേരാണു പിടിയിലായത്. സ്മൃതി ഇറാനി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി. കേരളത്തില്‍നിന്നുള്ള കെ സുരേന്ദ്രന്‍ ബിജെപി ദേശീയ സെക്രട്ടറിയാകും. അനില്‍ ആന്റണി ദേശീയ […]
അമലയുടെ പട്ടിക്കാട് സൂപ്പർ സ്പെഷ്യാലിറ്റി സെന്ററിന്റെ ഒന്നാം വാർഷികം.
അമല മെഡിക്കൽ കോളേജ് പട്ടിക്കാട് ആരംഭിച്ച സൂപ്പർ സ്പെഷ്യാലിറ്റി സെന്ററിന്റെ ഒന്നാം വാർഷിക ഉദ്ഘാടനം പാണഞ്ചേരി പഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ സാമൂഹ്യ-ആരോഗ്യ-സുരക്ഷ പദ്ധതി ‘പ്രതീക്ഷ’ യുടെ ധാരണ പത്രം ഏറ്റുവാങ്ങിക്കൊണ്ട് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മിനു വർഗീസ് നിർവഹിച്ചു.ദേവമാതാ വികാർ പ്രൊവിൻഷ്യാൾ ഫാ. സണ്ണി പുന്നേലിപ്പറമ്പിൽ സി. എം. ഐ, കെ . എഫ് . ആർ. ഐ ഡയറക്ടർ ഡോ. കണ്ണൻ വാര്യർ, ജില്ലാ പഞ്ചായത്ത് മെമ്പർ അഭിലാഷ്, സിനിമാതാരം […]
ശബരിമലയിലെ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി
ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ ഒന്നും വിട്ടുപോകാതെ സമഗ്രമായ അന്വേഷണത്തിനായി സാധ്യമായത് എല്ലാം ചെയ്യണമെന്ന് എസ്പി എം ജെ സോജന് ഹൈക്കോടതി നിർദേശം നൽകി. കേസിൽ മിൽമ തിരുവനന്തപുരം, പത്തനംതിട്ട മേഖലകളിലെ ഓഫീസിൽ നിന്ന് രേഖകൾ കസ്റ്റഡിയിലെടുത്തെന്നും സാക്ഷികളെ ചോദ്യം ചെയ്തതായും എസ്പി കോടതിയെ അറിയിച്ചു. അരവണ നിർമാണത്തിനുള്ള നെയ്യ് വാങ്ങിയതിൽ രണ്ടര കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തൽ.
കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ വിദ്യാർഥികൾ സമരം ശക്തമാക്കും
കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ വിദ്യാർഥികൾ സമരം ശക്തമാക്കും. സ്വയംഭരണ അവകാശമുള്ള കോളജിൽ പഠനമികവ് ഉയർത്തുന്നതിന് കൈക്കൊണ്ട കർശന നടപടികളാണ് അരുണാചൽപ്രദേശിൽ നിന്ന് സ്കോളർഷിപ്പോടെ ഉന്നത ബിരുദം പൂർത്തിയാക്കാൻ എത്തിയ മിച്ചി മർപ്പു എന്ന 21 കാരൻ്റെ ജീവൻ അപഹരിക്കാൻ കാരണമായതെന്നാണ് സഹപാഠികളുടെ ആക്ഷേപം. മിച്ചി മർപ്പുവിന്റെ മരണത്തിൽ കോളജ് അധികൃതർ ഉത്തരവാദിത്വം ഏറ്റെടുക്കണം കുടുംബത്തിന് മതിയായ നഷ്ട പരിഹാരം മാനേജ്മെന്റ് നൽകണം, എന്നെല്ലാമാണ് വിദ്യാർത്ഥികളുടെ ആവശ്യം.
സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധം
സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ പാലക്കാട് സപ്ലൈകോ ഓഫീസിൽ കർഷകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലയിൽ പതിനാലായിരത്തോളം കർഷകർക്കാണ് പണം ലഭിക്കാൻ ഉള്ളത്. ഓണത്തിന് മുമ്പ് പണം വിതരണം ചെയ്യുമെന്നാണ് കൃഷി മന്ത്രിയുടെ ഉറപ്പ്. സർക്കാരിന് നെല്ല് നൽകി ആറുമാസം പിന്നിട്ടു.
തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്
തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍. ടിവികെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ അധികാരത്തിൽ 100 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ജോസഫ് വിജയ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇതനുസരിച്ച്, സഹകരണ ബാങ്കുകളിൽനിന്ന് 75,000 രൂപ വരെ വായ്പയെടുത്തവരുടെ കടം പൂർണമായും എഴുതിത്തള്ളും.
മെസി വരുമെന്ന പേരിൽ ജി എസ് റ്റി തട്ടിപ്പ് നടത്തിയ മൂന്ന് ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ
മെസി വരുമെന്ന പേരിൽ തട്ടിപ്പ് നടത്തിയ ജി എസ് റ്റി കമ്മീഷണർ ശ്രീവത്സ,ജോയിന്റ് കമ്മീഷണർ സജിത്, ഡെപ്യൂട്ടി കമ്മീഷണർ സജിനി എന്നിവർക്ക് ചാർജ് മെമ്മോ അയച്ചു. കാഞ്ഞങ്ങാട് ഓഫീസിലെ ഇന്റലിജൻസ് ഓഫീസർക്ക് ഉൾപ്പെടെ മെമ്മോ ലഭിച്ചു. ജിഎസ്ടി ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനാണ് നീക്കം. പ്രാഥമിക പരിശോധനയില്‍ എസ്.ഐ.ടി ജി.എസ്.ടി വെട്ടിപ്പ് സ്ഥിരീകരിച്ചെന്നാണ് വിവരം.
ബിജെപി പുതിയ ദേശീയഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു
ബിജെപി പുതിയ ദേശീയഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. അനിൽ ആന്റണി, കെ സുരേന്ദ്രൻ എന്നിവർ ദേശീയ സെക്രട്ടറിമാരാകും. എന്നാൽ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അബ്ദുള്ളക്കുട്ടിയെ മാറ്റി. ബി.എല്‍.സന്തോഷ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. പീയുഷ് ഗോയലിനെ ദേശീയ ട്രഷററായി നിയമിച്ചു. ഹേമന്ത് ജോഷി യുവമോർച്ച അധ്യക്ഷനാകും. വസുന്തര രാജെ സിദ്ധ്യ ഉപാധ്യക്ഷയാകും. രാം മാധവ് ബിജെപി ഉപാധ്യക്ഷനാകും. സ്മൃതി ഇറാനി ദേശീയ ജനറല്‍ സെക്രട്ടറിയാകും.
