പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഇലക്ട്രിക് എസ് യുവിയായ ബിഇ 6 മോഡലിന്റെ സ്പെഷ്യല്‍ എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്പോര്‍ട്ടെക് എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന സ്പെഷ്യല്‍ എഡിഷിന് 11.45 ലക്ഷം രൂപ മുതല്‍ 19.45 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഓഗസ്റ്റ് 26ന് ഡെലിവറി ആരംഭിക്കും. ഏഴ് വേരിയന്റുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. 59 കിലോവാട്ട്അവര്‍, 70 കിലോവാട്ട്അവര്‍, 79 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഒറ്റ ചാര്‍ജില്‍ 683 കിലോമീറ്റര്‍ വരെ […]
120 ഡേയ്‌സ് ഓഫ് ഫിദ
ചില ജീവിതങ്ങള്‍ ഒരു നിശ്ചിതസമയത്തിനുള്ളില്‍ തീവ്രമായി കത്തിയെരിഞ്ഞ് അപ്രത്യക്ഷമാകും. ആ സമയപരിധിക്കുള്ളില്‍ നടന്ന സംഭവങ്ങളാണ് പിന്നീട് അവശേഷിക്കുന്നവരുടെ ജീവിതം നിര്‍ണ്ണയിക്കുക. വെറും 120 ദിവസങ്ങള്‍ മാത്രമാണ് അവര്‍ക്കായി എഴുതപ്പെട്ടത്. ആ ദിവസങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍ എന്തൊക്കെയാണ്? പ്രണയത്തിന്റെയും വിധിയുടെയും ചില നിമിഷങ്ങള്‍ ശാശ്വതമായി നിലനില്‍ക്കാന്‍ കഴിയാത്തത്ര മനോഹരമാണെന്ന വേദനിപ്പിക്കുന്ന സത്യത്തിന്റെയും കഥ. ‘120 ഡേയ്‌സ് ഓഫ് ഫിദ’. വിപ്പുല്‍ മാധവ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 133 രൂപ.
ഈ വിത്തുകളും ധാന്യങ്ങളും മുളപ്പിച്ച് കഴിക്കാം
ചെറുപയറു മാത്രമല്ല, പരിപ്പ്, സോയബീന്‍സ്, കിഡ്നി ബീന്‍സ്, കടല, ഓട്സ് തുടങ്ങി പലതരത്തിലുള്ള വിത്തുകളും ധാന്യങ്ങളും മുളപ്പിച്ച് കഴിക്കാം. കടുക്, ഉലുവ, റാഡിഷ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ മുളപ്പിച്ച് ഇലയോടുകൂടി കഴിക്കുന്നതും നല്ലതാണ്. മുളപ്പിക്കുന്നതിലൂടെ വിത്തുകളിലെയും ധാന്യങ്ങളിലെയും പോഷകമൂല്യം വര്‍ധിക്കും. വിത്തുകളും ധാന്യങ്ങളും മുളപ്പിക്കുന്നതിലൂടെ അവയില്‍ അടങ്ങിയ ഫൈറ്റിക് ആസിഡും ലെക്റ്റിനുകളും പോലുള്ള ആന്റിന്യൂട്രിയന്റുകള്‍ കുറയാന്‍ സഹായിക്കും. കൂടാതെ ഇത് ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കള്‍ ആഗിരണം എളുപ്പമാക്കുന്നു. മുളപ്പിച്ച ധാന്യങ്ങളിലും വിത്തുകളിലും കലോറി വളരെ കുറവായതു […]
മദ്ധ്യാഹ്‌ന വാർത്തകൾ
കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് യുഡി എഫ് സർക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. റബറിൻ്റെ വില 300 രൂപയാക്കും, വന്യജീവി ആക്രമണം തടയാൻ ശക്തമായ നടപടി ഉണ്ടാകും, നെൽ കർഷകർക്ക് നൽകാനുള്ള പണം തിരികെ നൽകും. പൂട്ടി കിടക്കുന്ന തോട്ടങ്ങളെ തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നടപടികളുമായി മുന്നോട്ടു പോകും. രണ്ടാം ഭൂപരിഷ്‌കരണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായ ലഹരി പരിശോധയിൽ […]
എൻ ടി എയ്ക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും സർക്കാരിനുമെതിരെ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. യുജിസി-നെറ്റ് പരീക്ഷയുടെ മൂന്ന് ചോദ്യപേപ്പറുകൾ റദ്ദാക്കി പുനഃക്രമീകരിച്ചതിന് പിന്നാലെ പരീക്ഷാ ബോഡിയുടെ പിഴവുകൾക്ക് വിദ്യാർത്ഥികളിൽ നിന്ന് പിഴ ഈടാക്കുകയാണെന്നും, തെറ്റ് ചെയ്യുന്നത് എൻ ടി എ എന്നാൽ ശിക്ഷ അനുഭവിക്കുന്നത് വിദ്യാർത്ഥികളാണെന്നും രാഹുൽ പറഞ്ഞു. ചോദ്യപേപ്പർ ചോർന്നോ എന്നതിൽ എൻ ടി എയ്ക്ക് ഉത്തരം ഇല്ല, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല എന്നും അദ്ദേഹം വിമർശിച്ചു.
തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം
തിരുവല്ലത്ത് തെരുവുനായയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11 പേർക്ക് കടിയേറ്റു. റോഡിലൂടെയെത്തിയ നായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. വയോധികർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം പരിക്കേറ്റിറ്റുണ്ട്. കടിയേറ്റ 11 പേരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.
വിരമിക്കലിനെക്കുറിച്ച് സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് തന്റെ വിരമിക്കലിനെക്കുറിച്ച് സൂചന നല്‍കി 41 കാരനായ പോര്‍ച്ചുഗല്‍ നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2026-27 സീസണ്‍ തന്റെ കരിയറിലെ അവസാനത്തേതായിരിക്കുമെന്നാണ് പ്രതികരണം. ഇതിനകം ക്ലബ്ബിനും രാജ്യത്തിനുമായി 1,330 മത്സരങ്ങളില്‍ നിന്ന് 976 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.
ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവ്വകലാശാല
കണ്ണൂർ സർവ്വകലാശാലയിലെ പാലയാട് ക്യാമ്പസ്സിൽ ഐഷി ഘോഷ് പങ്കെടുക്കേണ്ട ഷീ ഫെസ്റ്റ് പരിപാടിക്ക് അനുമതി നിഷേധിച്ചു. വൈസ് ചാൻസലറുടെ മുൻകൂർ അനുമതി ഇല്ലെന്ന് ക്യാമ്പസ് ഡയറക്ടർ അറിയിച്ചു. അതേസമയം, ഷീ ഫെസ്റ്റ് നടത്തുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് എസ്എഫ്ഐയും, ഷീ ഫെസ്റ്റ് ബലം പ്രയോഗിച്ച് തടയില്ലെന്ന് സർവകലാശാലയും അറിയിച്ചു.
കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി
ഇന്ന് ചിങ്ങം ഒന്ന്. മലയാളിക്ക് പുതുവര്‍ഷപ്പിറവി. കള്ള കർക്കടകക്കെടുതി ഒഴിഞ്ഞ് സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ പൂവിളികൾ കൂടിയാണ് ഉണർത്തുന്നത്.
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 17. തിങ്കള്‍
എഐസിസിയില്‍ വന്ദേമാതരം ആലാപിക്കുന്നതു തടസപ്പെടുത്താന്‍ ശ്രമിക്കുകയും അനാദരവു കാണിക്കുകയും ചെയ്തെന്ന് ആരോപിച്ച് സോണിയാ ഗാന്ധിക്കെതിരെ പൊലീസില്‍ പരാതി. ഡല്‍ഹി ഐപി എസ്റ്റേറ്റ് പോലീസ് സ്റ്റേഷനിലും മംഗലുരുവിലെ ഉര്‍വ പൊലീസ് സ്റ്റേഷനിലുമാണു ബിജെപി പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. . കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അക്രമം നടത്തിയെന്ന കേസില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മെബിന്‍, യദുകൃഷ്ണന്‍, ബേസില്‍, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന് വൈസ് ചാന്‍സലര്‍ സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും […]
