Posted inലേറ്റസ്റ്റ്

റീഗല്‍ ജ്വല്ലേഴ്‌സിന്റെ ഫ്ളാഗ്ഷിപ്പ് ഷോറൂം ഇടപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ ഏറ്റവും വലിയ ജ്വല്ലറി മാനുഫാക്ചററും ഹോള്‍സെയിലറുമായ റീഗല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് ഷോറൂം ഇടപ്പള്ളി എന്‍.എച്ച്. ബൈപ്പാസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത ചലച്ചിത്രതാരവും ബ്രാന്‍ഡ് അംബാസഡറുമായ മഞ്ജു വാര്യര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീമതി. ഉമ തോമസ് എം എല്‍ എ, കൊച്ചി കോര്‍പറേഷന്‍ മേയര്‍ ബഹു.അഡ്വ. മിനിമോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യഥിതികളായിരുന്നു. റിഗല്‍ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ ശ്രീ. ടി കെ ശിവദാസ്, എംഡി ആന്‍ഡ് സിഇഒ ശ്രീ. വിബിന്‍ ശിവദാസ്, മാനേജിങ് ഡയറക്ടര്‍ ശ്രീമതി. […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ അത്തച്ചമയത്തിന് തിരി തെളിയിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. മന്ത്രി അനൂപ് ജേക്കബ് അടക്കമുള്ളവർക്കൊപ്പം തിരിതെളിച്ച മുഖ്യമന്ത്രി, തൃപ്പൂണിത്തുറയെ ചരിത്ര പൈതൃക നഗരമാക്കണമെന്ന് ആഹ്വാനം ചെയ്തു. ‎ ‎തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്നും, പൈതൃക നഗരമായാൽ തൃപ്പുണിത്തുറയുടെ പൈതൃകം സംരക്ഷിക്കപ്പെടുമെന്നും അത്തച്ചമയത്തിന് തിരിതെളിയിച്ച് മുഖ്യമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകൾക്കപ്പുറവും തൃപ്പൂണിത്തുറ മതസൗഹൃദത്തെ കുറിച്ച് വിളിച്ച് പറയുന്നെന്നും,മുഖ്യമന്ത്രി പറഞ്ഞു. ‎ ‎ഇടതുപക്ഷം എതിർത്തതുകൊണ്ടാണ് വന്ദേമാതരം പാടാത്തതെന്ന എ എ റഹീമിന്റെ പ്രസ്താവനയിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബിജെപിയിൽ തിരഞ്ഞെടുപ്പ് കാലത്ത് തട്ടിപ്പ് നടന്നുവെന്ന് പി സി ജോർജ്

തിരഞ്ഞെടുപ്പ് കാലത്ത് പൂഞ്ഞാറിൽ നാലരക്കോടി രൂപ ബിജെപി നേതൃത്വം നൽകിയിരുന്നുവെന്നും ബിജെപി നേതൃത്വം അനുവദിച്ച പണം നേതാക്കൾ തട്ടിയെടുത്തുവെന്നും പിസി ജോർജ്. കഴിഞ്ഞ മാസം എരുമേലിയിൽ നടന്ന പ്രസംഗത്തിലാണ് പിസി ജോർജ് തട്ടിപ്പിനെ കുറിച്ച് പരാമർശിച്ചത്. ബിജെപി നേതാവ് സജിയാണ് പണം കൈകാര്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

താമരശ്ശേരി ഫ്രഷ് കട്ട് തർക്കവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രിയുമായി ചർച്ച നടത്തി ഉടമകൾ

താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉടമകൾ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തി. ജില്ലയിലെ മൂന്ന് എം എൽ എമാരടക്കം പങ്കെടുത്ത ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള വഴികൾ തേടിയെങ്കിലും നാട്ടുകാർക്കെതിരെ നൽകിയ കേസുകൾ ഉടമകൾ പിൻവലിക്കണമെന്ന സമരസമിതിയുടെ പ്രധാന ആവശ്യത്തിൽ ധാരണയിലെത്താനായില്ല. ഫ്രഷ് കട്ട് ശാശ്വത പരിഹാര പ്രപ്പോസൽ കമ്പനി കൊണ്ടുവന്നാൽ സർക്കാർ പരിഗണിക്കുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എ എ റഹീമിന്റെ പ്രസ്താവനയിൽ മറുപടിയുമായി മന്ത്രി കെ മുരളീധരൻ

ഇടതുപക്ഷം എതിർത്തതുകൊണ്ടാണ് വന്ദേമാതരം പാടാത്തതെന്ന എ എ റഹീമിന്റെ പ്രസ്താവനയിൽ മറുപടിയുമായി മന്ത്രി കെ മുരളീധരൻ. റഹീം ഇമ്മാതിരി തള്ള് തള്ളരുതെന്ന് കെ മുരളീധരൻ പരിഹസിച്ചു. അതേ സമയം എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവൻ പാടിയത്, ദേശീയ നേതൃത്വം ആണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും വിവാദം ആയതുകൊണ്ടാണ് കേരളത്തിൽ പാടേണ്ടെന്ന് വച്ചതെന്നും അദ്ദേഹം പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അത്തച്ചമയത്തിന് തിരി തെളിയിച്ച് മുഖ്യമന്ത്രി

അത്തച്ചമയത്തിന് തിരി തെളിയിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്നും, പൈതൃക നഗരമായാൽ തൃപ്പുണിത്തുറയുടെ പൈതൃകം സംരക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകൾക്കപ്പുറവും തൃപ്പൂണിത്തുറ മതസൗഹൃദത്തെ കുറിച്ച് വിളിച്ച് പറയുന്നെന്നും, തൃപ്പൂണിത്തുറ പൈതൃക നഗരമായാൽ അതെല്ലാം സംരക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 16, ഞായര്‍

80 -ാം സ്വാതന്ത്രദിനം ആഘോഷിച്ച് രാജ്യം. രാജ്യത്തെ ഒരു കോടി യുവജനങ്ങള്‍ക്ക് ഡിജിറ്റല്‍ വിപ്ലവമായ എഐയില്‍ (നിര്‍മിത ബുദ്ധി) വിദഗ്ധ പരിശീലനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 2047 ല്‍ രാജ്യം വികസിത ഭാരതമാകുമെന്നും 140 കോടി ജനതയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍. വന്ദേമാതരം ആദ്യ ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്നു […]

Posted inബിസിനസ്സ്

ഇലക്ട്രോണിക്സ് കയറ്റുമതിയില്‍ 11 മടങ്ങിലധികം വര്‍ധന

ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉപകരണ കയറ്റുമതിയില്‍ സമാനതകളില്ലാത്ത മുന്നേറ്റം. 2025 – 26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഇലക്ട്രോണിക്സ് കയറ്റുമതി 11 മടങ്ങിലധികം വര്‍ധിച്ച് 4.24 ലക്ഷം കോടി രൂപയിലെത്തി. സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങളും പ്രാദേശിക നിര്‍മാതാക്കളുടെ പങ്കാളിത്തവുമാണ് ഈ ചരിത്ര വളര്‍ച്ചയ്ക്ക് കാരണമായത്. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി വിഭാഗമായി ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ മാറി. മുന്‍പ് 38,000 കോടി രൂപയായിരുന്ന സ്ഥാനത്തുനിന്നാണ് ഈ വമ്പന്‍ കുതിച്ചുചാട്ടം. ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് മേഖലയുടെ പ്രധാന ചാലകശക്തി മൊബൈല്‍ […]

Posted inടെക്നോളജി

ഒരു രൂപയ്ക്ക് സിംകാര്‍ഡ് ഓഫറുമായി ബിഎസ്എന്‍എല്‍

സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്ക് കൂട്ടി വരുമാനം വര്‍ധിപ്പിക്കുമ്പോള്‍ ബിഎസ്എന്‍എല്‍ വലിയ ഓഫറുമായി രംഗത്ത്. ഒരു രൂപയ്ക്ക് സിംകാര്‍ഡ് വാങ്ങുന്നവര്‍ക്ക് 24 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളും ദിവസം ഒരു ജിബി വീതം 24 ജിബി ഇന്റര്‍നെറ്റും 100 എസ്എംഎസും ഉള്‍പ്പെടുന്ന പാക്കേജാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. ജനപ്രിയമായ 2,399 രൂപയുടെ പ്ലാന്‍ വൗച്ചര്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് വാലിഡിറ്റി 365 ദിവസത്തില്‍ നിന്ന് 412 ദിവസമായി വര്‍ധിക്കും. ഇതോടെ 47 ദിവസം അധിക വാലിഡിറ്റി ലഭിക്കും. ഈ ആനുകൂല്യം സെപ്തംബര്‍ […]

Posted inവിനോദം

‘ഫൗസി’യുടെ പുത്തന്‍ പോസ്റ്റര്‍ എത്തി

തെലുങ്ക് സൂപ്പര്‍താരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ‘ഫൗസി’യുടെ പുത്തന്‍ പോസ്റ്റര്‍ എത്തി. സ്വാതന്ത്ര്യ ദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. ചിത്രം 2026 ഡിസംബര്‍ 3 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിലെത്തും. ബ്രഹ്മാണ്ഡ കാന്‍വാസില്‍ ഒരുക്കുന്ന ഈ വമ്പന്‍ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. ‘എ ബറ്റാലിയന്‍ ഹു ഫൈറ്റ്‌സ് എലോണ്‍’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്ലൈന്‍. ‘സീതാ രാമം’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം […]