ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തിയ ‘കാട്ടാളന്‍’ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്‌സിലൂടെ പ്രേക്ഷകര്‍ക്ക് ചിത്രം കാണാനാകും. മനോരമ മാക്‌സിന്റെ തമിഴ്, കന്നഡ ഭാഷകളിലേക്കുള്ള ആദ്യ ഡബ്ബിങ്- റിലീസ് കൂടിയാണിത്. ‘കാട്ടാളന്റെ’ തമിഴ്, കന്നഡ റിലീസിലൂടെ ഈ സമീപനത്തിന് തുടക്കമിടുകയാണ് പ്ലാറ്റ്ഫോം. ഐവറി കാര്‍ട്ടല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ‘കാട്ടാളന്‍’, അധികാരത്തിനും നിയന്ത്രണത്തിനും പ്രതികാരത്തിനും അതിജീവനത്തിനുമായി ഏറ്റുമുട്ടുന്ന ശക്തികളുടെ കഥയാണ്. ആന്റണി വര്‍ഗീസിനൊപ്പം സുനില്‍, കബീര്‍ ദുഹാന്‍ സിങ്, ദുഷാര വിജയന്‍, ജ?ഗദീഷ്, സിദ്ദിഖ് എന്നിവരും പ്രധാന […]
പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 440 സെപ്റ്റംബര്‍ നാലിന്
പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 440 സെപ്റ്റംബര്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതിയ ഹിമാലയന്‍ 440, സ്‌ക്രാം 440 മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതില്‍ അതേ 443 സിസി, എയര്‍/ഓയില്‍- കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എല്‍എസ് 440 എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 25.4 ബിഎച്ച്പി കരുത്തും 34 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കൂടാതെ ആറ് സ്പീഡ് ഗിയര്‍ബോക്സുമായി എന്‍ജിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ഓഫ് റോഡ് ഡ്രൈവിന് പറ്റിയ വാഹനമായാണ് ഇതിനെ വിലയിരുത്തുന്നത്. സ്റ്റീല്‍ ഫ്രെയിം ടെലിസ്‌കോപ്പിക് ഫോര്‍ക്കിലും മോണോഷോക്കിലും […]
നാല്പത് പ്രണയ നിയമങ്ങള്‍
എലിഫ് ഷഫാക്കിന്റെ ഈ ആഗോള ബെസ്റ്റ് സെല്ലര്‍ നോവല്‍, രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ വികസിക്കുന്ന മനോഹരമായ ഒരു പ്രണയ-ആത്മീയ കാവ്യമാണ്. 21-ാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ ജീവിക്കുന്ന ഏല്ല എന്ന വീട്ടമ്മയുടെ വിരസമായ ജീവിതം, 13-ാം നൂറ്റാണ്ടിലെ സൂഫി കവിയായ ജലാലുദ്ദീന്‍ റൂമിയുടെയും അലഞ്ഞുതിരിയുന്ന തത്ത്വചിന്തകനായ ഷംസ് തബ്രീസിന്റെയും അപൂര്‍വ്വ സൗഹൃദത്തെക്കുറിച്ചുള്ള കഥ വായിക്കുന്നതിലൂടെ മാറിമറിയുന്നതാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഷംസിന്റെ 40 ആത്മീയ നിയമങ്ങളിലൂടെയും റൂമിയുടെ പരിവര്‍ത്തനത്തിലൂടെയും പ്രണയം, സഹിഷ്ണുത, ആന്തരിക സ്വാതന്ത്ര്യം എന്നിവയുടെ ആഴം നോവല്‍ ലളിതമായി […]
മുട്ട ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കൂട്ടില്ല!
മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ? ഈ സംശയം മിക്കവാറും ആളുകളില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഭക്ഷണത്തിലൂടെയുള്ള കൊളസ്‌ട്രോള്‍ രക്തത്തിലെ കൊളസ്‌ട്രോളിനെ കാര്യമായി ബാധിക്കുന്നില്ലെന്ന് ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കൂട്ടുന്നത് പ്രധാനമായും പൂരിത കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളുമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കൂട്ടാന്‍ കാരണമാകുന്നില്ല. മാത്രമല്ല, മുട്ടയുടെ മഞ്ഞക്കരുവില്‍ മാത്രം കാണപ്പെടുന്ന കോളിന്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. കൂടാതെ കണ്ണിന്റെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന […]
വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവ്വകലാശാല വിസി
ആർഎസ്എസ് തിരുവനന്തപുരം മണിവിളയിൽ സംഘടിപ്പിച്ച സങ്കൽപ്പ് 2026 എന്ന പരിപാടിയിൽ മുഖ്യ പ്രഭാഷകനായി പങ്കെടുത്ത് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. വിസി, വേദിയിലെ ഭാരതാംബക്ക് മുന്നിലെ ദീപം കൊളുത്തി. കുഞ്ഞുങ്ങളെ നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നത് ഭാരത മാതാവാണ്, വികസിത ഭാരതത്തിന് വേണ്ടി ഇവരെ നിങ്ങളുടെ വീട്ടിൽ ഏൽപ്പിച്ചിരിക്കുകയാണ്, ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം എന്ന് പാടുന്നത്, അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരം എതിർക്കുന്നത്. അവരും മാറും, ഈ നാട് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരം ഇന്ന് ഒരു ഗീതം മാത്രമല്ല, സംഘപരിവാരത്തിൻ്റെ രാഷ്ട്രീയ ആയുധമാണെന്ന് എം സ്വരാജ്
വന്ദേമാതരം ഇന്ന് ഒരു ഗീതം മാത്രമല്ല, സംഘപരിവാരത്തിൻ്റെ രാഷ്ട്രീയ ആയുധമാണെന്ന് എം സ്വരാജ്. നിഷ്ഠൂരമായി കൊന്നുതള്ളുന്നതിന് മുമ്പ് വർഗ്ഗീയവാദികൾ ഇഹ്‌സാൻ ജാഫ്രിയോട് ആജ്ഞാപിച്ചത് വന്ദേമാതരം ചൊല്ലാനാണ്. വൃദ്ധനായ ഇഹ്‌സാൻ ജാഫ്രി ജീവൻ നൽകി പ്രതിരോധിച്ച വർഗ്ഗീയ വാദികളുടെ തിട്ടുരത്തിനു മുന്നിലാണ് കോൺഗ്രസ് ഇന്ന് സാഷ്ടാംഗം പ്രണമിച്ചതെന്ന് എം സ്വരാജ് പറഞ്ഞു.
വന്ദേമാതരം പൂര്‍ണമായി ആലപിച്ചതില്‍ വിമര്‍ശനവുമായി പിണറായി വിജയൻ
എഐസിസി ആസ്ഥാനത്തും കോണ്‍ഗ്രസ് ഭരിക്കുന്ന കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെ തുറന്നുകാട്ടുന്ന നടപടിയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മതനിരപേക്ഷ ദേശീയതയോടല്ല, ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് പ്രതിബദ്ധതയെന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു.
ജനം ടിവിക്കെതിരെ കെഎസ്‍യു പൊലീസിൽ പരാതി നൽകി
ജനം ടിവിക്കെതിരെ പരാതി നൽകി കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറിയും എടപ്പാൾ സ്വദേശിയുമായ കണ്ണൻ നമ്പ്യാർ. ചാനലിന്‍റെ സ്വാതന്ത്ര്യദിനാശംസ കാർഡിൽ സവർക്കർ മുൻപിലും മഹാത്മാഗാന്ധി ഏറെ പിറകിലുമായിരുന്നു ഇതിനെതിരെയാണ് കെഎസ്‍യു ഡിജിപിക്ക് പരാതി നൽകിയത്.
കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ പരിശോധന
എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഒരു കോടിയിലേറെ രൂപ പിഴ ചുമത്തി. 72 കേസുകളും രജിസ്റ്റർ ചെയ്തു. പുലർച്ചെ നാല് മുതൽ രാവിലെ 10 മണി വരെയാണ് പരിശോധന നടത്തിയത്. നികുതി വെട്ടിപ്പിന് പുറമെ ഹോൺ, നമ്പർ പ്ലേറ്റ്, അനധികൃത ചരക്ക് കൈമാറ്റം തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി.
ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസമായി വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി
ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസമായി ബംഗളൂരു എറണാകുളം വന്ദേഭാരത് ട്രെയിനിൻെറ കോച്ചുകളുടെ എണ്ണം 16 ആക്കി. തിങ്കളാഴ്ച മുതൽ സർവീസ് തുടങ്ങും. കോച്ചുകളുടെ എണ്ണം 20 ആക്കി ഉയർത്തണമെന്ന് എംപി ഹൈബി ഈഡൻ ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു. കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും നേരത്തേ അറിയിച്ചിരുന്നു.
