കേരളത്തിലെ ഏറ്റവും വലിയ ജ്വല്ലറി മാനുഫാക്ചററും ഹോള്‍സെയിലറുമായ റീഗല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം നാളെ രാവിലെ 10 മണിക്ക് ഇടപ്പള്ളി എന്‍.എച്ച്. ബൈപ്പാസില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. പ്രശസ്ത ചലച്ചിത്രതാരവും ബ്രാന്‍ഡ് അംബാസഡറുമായ മഞ്ജു വാര്യര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊച്ചിയുടെ ഷോപ്പിംഗ് മാപ്പില്‍ ഇടപ്പള്ളിയെ ഒരു പ്രധാന ജ്വല്ലറി ഡെസ്റ്റിനേഷനായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിലവിലുള്ള ഷോറൂമിന് പകരം ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് അനുഭവം ഉപഭോക്താകള്‍ക്ക് സമ്മാനിക്കുന്ന തരത്തിലാണ് ഈ പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ലൈറ്റ്വെയ്റ്റ് […]
രാത്രി വാർത്തകൾ
രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും വികസിത ഭാരത നിര്‍മാണത്തില്‍ നാം മുന്നേറുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തെ അഭിസംബോധന ചെയ്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു രാഷ്ട്രപതി. ഇത് ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന സര്‍ക്കാരാണെന്നും രാഷ്ട്രപതി പരാമര്‍ശിച്ചു. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മഞ്ഞക്കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം എവിടെയെങ്കിലും ലഭ്യമല്ലെങ്കിൽ പരിശോധിക്കുമെന്നും പാക്കിങ് കാലതാമസം ഉണ്ടായെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി […]
പേടിഎമ്മില്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും
പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പായ പേടിഎമ്മില്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും. ആന്ത്രോപിക് വികസിപ്പിച്ച ക്ലൗഡ് എഐ പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് പേടിഎം പുതിയ സേവനം നടപ്പിലാക്കാന്‍ പോകുന്നത്. ഇതുവഴി ഇടപാടുകള്‍, റീഫണ്ടുകള്‍, സെറ്റില്‍മെന്റ് വിവരങ്ങള്‍, തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ വ്യത്യസ്ത ഡാഷ്‌ബോര്‍ഡുകളുടെ ആവശ്യമില്ല. പേടിഎം പേയ്മെന്റ് ഗേറ്റ്വേ സേവനങ്ങള്‍ ഉപയോഗിക്കുന്ന വ്യാപാരികള്‍ക്ക് ഇനി മുതല്‍ ലളിതമായ എഐ നിര്‍ദ്ദേശങ്ങളിലൂടെ തങ്ങളുടെ പേയ്മെന്റ് വിവരങ്ങള്‍ പരിശോധിക്കാനാകും. വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള പേടിഎം പേയ്മെന്റ് സര്‍വീസസ് ലിമിറ്റഡ് ആണ് […]
സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഇപ്പോള്‍ തിരികെയെടുക്കാം
2019-20 കാലയളവില്‍ നിക്ഷേപിച്ച സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഇപ്പോള്‍ തിരികെയെടുക്കാം. 2019-ല്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് 4.44 ലക്ഷം രൂപ തിരികെ ലഭിക്കും. ഏഴു വര്‍ഷ കാലയളവിനുള്ളില്‍ നിക്ഷേപത്തുകയുടെ മൂന്നരയിരട്ടിയിലധികമാണ് നേട്ടം. ഈ സീരീസില്‍ നിക്ഷേപിച്ചവര്‍ക്ക് ഒരു യൂണിറ്റിന് 15,310 രൂപയാണ് തിരികെയെടുക്കല്‍ തുകയായി നിശ്ചയിച്ചിട്ടുള്ളത്. ഏഴു വര്‍ഷത്തിനിടെ 344 ശതമാനമാണ് നേട്ടം. ഓണ്‍ലൈന്‍ വഴി നിക്ഷേപിച്ചവര്‍ അന്ന് ഒരു യൂണിറ്റിന് 3,449 രൂപയാണ് മുടക്കിയത്. ഇതുപ്രകാരം ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് 28.99 യൂണിറ്റുകള്‍ […]
‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലര്‍
നിവിന്‍ പോളി – ഗിരീഷ് എ ഡി ചിത്രം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലര്‍ പുറത്ത്. പ്രേക്ഷകരുടെ പള്‍സറിഞ്ഞ് കിടിലന്‍ നര്‍മ്മ മുഹൂര്‍ത്തങ്ങളുമായാണ് ചിത്രം എത്തുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ചിത്രമൊരു കംപ്ലീറ്റ് ഓണം പാക്കേജ് ആയിരിക്കുമെന്ന് സമര്‍ത്ഥിക്കുന്നതാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് സിനിമയുടെ രചന […]
‘ബാച്ച്‌ലര്‍ പാര്‍ട്ടി D’EUX’ നവംബര്‍ 19ന്
കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, നസ്ലിന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ഹന്‍സിക കൃഷ്ണ എന്നിവരെ പ്രധാന വേഷങ്ങളില്‍ അണിനിരത്തി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ച്‌ലര്‍ പാര്‍ട്ടി D’EUX’ നവംബര്‍ 19ന് ലോക വ്യാപകമായി റിലീസ് ചെയ്യും. 2012ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം ബാച്ച്‌ലര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പേരാണെങ്കിലും, പുതിയ ചിത്രത്തിന്റെ കഥയെയും കഥാപാത്രങ്ങളെയും സംബന്ധിച്ച കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെയും […]
സ്‌കോഡയുടെ ജനപ്രിയ മോഡലായി കൈലാക് വീണ്ടും
ഇന്ത്യന്‍ വാഹന വിപണിയില്‍ സ്‌കോഡയുടെ ഏറ്റവും ജനപ്രിയ മോഡലായി കൈലാക് വീണ്ടും. 2026 ജൂലൈയിലെ വില്‍പ്പന കണക്കുകളിലും കമ്പനിയുടെ മറ്റ് മോഡലുകളെ ഏറെ പിന്നിലാക്കി കൈലാക് ഒന്നാമതെത്തി. 3,727 യൂണിറ്റുകളുടെ വില്‍പ്പനയോടെ സ്‌കോഡയുടെ ആകെ വില്‍പ്പനയുടെ ഏകദേശം 65.28% കൈലാക് സ്വന്തമാക്കി. 7.59 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. 2025 ജൂലൈയില്‍ 3,377 യൂണിറ്റ് കൈലാക് വിറ്റപ്പോള്‍ 2026 ജൂലൈയില്‍ വില്‍പ്പന 3,727 യൂണിറ്റായി ഉയര്‍ന്നു. 350 യൂണിറ്റിന്റെ അധിക വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ഇതോടെ […]
പച്ച നിറമുള്ള സന്തോഷങ്ങള്‍
നഷ്ടപ്പെട്ടുപോയ വേരുകളെയും മുറിവേറ്റ സ്വപ്നങ്ങളെയും പച്ചനിറമുള്ള ഓര്‍മ്മകളിലേക്ക് തുന്നിച്ചേര്‍ക്കുന്ന എട്ടു കഥകള്‍. ജീവിത യാഥാര്‍ ത്ഥ്യങ്ങളുടെ കയ്പ്പും, ഗൃഹാതുരത്വത്തിന്റെ മധുരവും ഒരേപോലെ ചാലിച്ചെടുത്ത രചന. വിങ്ങുന്ന നോവുകളുടെ, സ്‌നേഹക്കൊതികളുടെ, കുളിര്‍ക്കുന്ന സന്തോഷങ്ങളുടെ പച്ചയായ ആവിഷ്‌കാരം! കുഞ്ഞു റേച്ചലിന്റെ മുതല്‍ ഭര്‍തൃമതിയായ അഹല്യയുടെ വരെ പോരാട്ട ത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് ഈ കഥാസമാഹാരം. ‘പച്ച നിറമുള്ള സന്തോഷങ്ങള്‍’. അനീഷ നീലി. ഇന്‍സൈറ്റ് പബ്‌ളിക്ക. വില 95 രൂപ.
ഉമിനീരിലൂടെ വായയിലെ അര്‍ബുദ സാധ്യത കണ്ടെത്താം
ഉമിനീരിലൂടെ വായയിലെ അര്‍ബുദ സാധ്യത കണ്ടെത്താനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്‍ഡോര്‍ ഐഐടിയിലെ ഗവേഷകര്‍. ഉമിനീരും വായുടെ ഉള്‍ഭാഗത്തുനിന്നുള്ള സ്വാബും ഉപയോഗിച്ചാണ് വായയിലെ അര്‍ബുദത്തിന്റെപ്രാരംഘട്ട ലക്ഷണങ്ങള്‍ കണ്ടെത്തുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ‘ബ്രിട്ടീഷ് ജേണല്‍ ഓഫ് കാന്‍സര്‍’ എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഐഐടിയിലെ പ്രൊഫസറായ ഹേം ചന്ദ്ര ജായുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. വായയില്‍ കാന്‍സറുണ്ടെന്ന് സംശയിക്കുന്ന ഭാഗത്തുനിന്ന് ബയോപ്‌സി പരിശോധനയിലൂടെ ചെറിയൊരു ടിഷ്യൂ എടുത്തു പരിശോധിക്കുന്ന രീതിയാണ് നിലവിലുള്ളത്. വേദനാജനകമായ ബയോപ്‌സി, കാന്‍സര്‍ നിര്‍ണയത്തില്‍ പ്രധാനമാണെങ്കിലും […]
സിന്ധു നദീജല കരാർ മരവിപ്പിച്ച തീരുമാനത്തിൽ ഒരു മാറ്റമില്ലെന്ന് ഇന്ത്യ
സിന്ധു നദീജല കരാർ മരവിപ്പിച്ച തീരുമാനത്തിൽ ഒരു മാറ്റമില്ലെന്ന് ഇന്ത്യ. നദീജലം തടഞ്ഞാൽ ഇന്ത്യയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഭീകരവാദത്തിനെതിരായ ശക്തമായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും ഈ വിഷയത്തിൽ ഇനിയും വ്യക്തത വരുത്തേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
