Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുപിഎസ്‌ടി ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു

‎സെക്രട്ടേറിയറ്റിനു മുന്നില്‍ യുപിഎസ്‌ടി ഉദ്യോഗാർഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് തീരുമാനം. പ്രശ്നപരിഹാരത്തിനായി 45 ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ തേടിയത്. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും ഫിഷറീസ് സ്കൂളുകളിലും യുപി അധ്യാപക നിയമനം പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കി.

Posted inബിസിനസ്സ്

ആദ്യകാല നിക്ഷേപകരെ തേടി സിയാല്‍

മൂന്ന് പതിറ്റാണ്ട് മുന്‍പ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടിത്തറയിട്ട ആദ്യകാല നിക്ഷേപകര്‍ക്കായി ‘ഫൈനല്‍ ബോര്‍ഡിങ് കോള്‍’ മുഴങ്ങുന്നു. കാലങ്ങളായി ലാഭവിഹിതം കൈപ്പറ്റാത്ത 150-ഓളം ഓഹരി ഉടമകളെ കണ്ടെത്താനുള്ള അവസാന ശ്രമത്തിലാണ് സിയാല്‍. നിലവിലെ വിപണി മൂല്യമനുസരിച്ച് അഞ്ചു കോടിയോളം രൂപ വിലമതിക്കുന്ന 1,07,890 ഓഹരികളാണ് ഉടമകളെ കാത്തിരിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏകദേശം 305 കോടി രൂപ ചെലവില്‍ വിമാനത്താവളം നിര്‍മ്മിക്കുമ്പോള്‍ പ്രവാസി മലയാളികളില്‍ നിന്ന് 13 കോടി രൂപയോളമാണ് സമാഹരിച്ചത്. ഇന്ന് 1,220 കോടി രൂപ […]

Posted inടെക്നോളജി

ആദ്യമായി ലോഗോ പരിഷ്‌കരിച്ച് ഇന്‍സ്റ്റഗ്രാം

ഒരു ദശാബ്ദത്തിനിടയില്‍ ആദ്യമായി ലോഗോ പരിഷ്‌കരിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം. ആപ്പിന്റെ പരിചിതമായ മള്‍ട്ടികളര്‍ ക്യാമറ ഐക്കണിന് മാറ്റമില്ല. ആപ്പിന്റെ മുകളില്‍ കാണുന്ന വേഡ്മാര്‍ക്കിന് മാത്രമാണ് മെറ്റ പുതിയ രൂപം നല്‍കിയിരിക്കുന്നത്. അതിനിടെ പുതിയ രൂപമാറ്റം സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിക്കുന്നത്. പുതിയ വേഡ്മാര്‍ക്ക് കൂടുതല്‍ വ്യക്തതയുള്ളതും ആധുനികവുമാണെന്ന് മെറ്റ അവകാശപ്പെടുന്നു. എന്നാല്‍ പുതിയ അക്ഷരവിന്യാസം ആപ്പിന്റെ പേര് വായിക്കാന്‍ പ്രയാസമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കള്‍ രംഗത്തെത്തി. 10 വര്‍ഷമായി മാറ്റമില്ലാതെ […]

Posted inവിനോദം

‘ആലി’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം

മന്‍ഹര്‍ സിനിമാസിന്റെ ബാനറില്‍ ഡോ. കൃഷ്ണ പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ആലി’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. നിന്നരികില്‍ ഞാനെത്താം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കൃഷ്ണ പ്രിയദര്‍ശന്‍ തന്നെയാണ്. കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാന്‍ ആണ് സം?ഗീത സംവിധാനം. കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാനും സരിത രാജീവും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഇന്നാണ് ചിത്രത്തിന്റെ റിലീസ്. മലയാളത്തിലും തമിഴിലും ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ട്. ഗാനരചന ഡോ. കൃഷ്ണ പ്രിയദര്‍ശന്‍, സംഗീതം കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാന്‍, സുരേഷ് […]

Posted inവിനോദം

‘ഉന്മാദം’ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് സോണി ലിവില്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി കിരണ്‍ ദാസ് സംവിധാനം ചെയ്ത ‘ഉന്മാദം’ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി സോണി ലിവ്. ചിത്രം ഉടന്‍ തന്നെ സ്ട്രീമിംഗ് ആരംഭിക്കും. ലിജോ മോള്‍ ആണ് ചിത്രത്തില്‍ നായികയായെത്തിയത്. ഷാഹി കബീര്‍ ആണ് തിരക്കഥയൊരുക്കിയത്. ബുക്ക് മൈ ഷോയിലും മികച്ച ബുക്കിങ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു സ്റ്റേഷനില്‍ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാല്‍ പ്രശ്നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിദ്ദിഖ്, സുധീഷ്, […]

Posted inഓട്ടോമോട്ടീവ്

വാണിജ്യ വാഹന വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്സിന് മികച്ച നേട്ടം

വാണിജ്യ വാഹന വിപണിയിലെ ശക്തമായ ആവശ്യകതയുടെ പിന്‍ബലത്തില്‍ ടാറ്റ മോട്ടോഴ്സിന് മികച്ച പാദഫലം. 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 83% ഉയര്‍ന്ന് 2,560 കോടിയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 1,397 ഷകോടി രൂപ ആയായിരുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ പ്രവര്‍ത്തന വരുമാനം 19% വര്‍ധിച്ച് 20,667 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 17,324 കോടിയായിരുന്നു. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായ […]

Posted inപുസ്തകങ്ങൾ

ദി റിച്ച് ആംബുലന്‍സ് ഡ്രൈവര്‍

വെറുമൊരു ആംബുലന്‍സ് ഡ്രൈവറില്‍ നിന്നും 50 ബ്രാന്റുകളുടെ സാമ്രാജ്യത്തിലേക്ക്…. അവിടെ നിന്നും ഒറ്റയടിക്ക് ഒരു കോടി രൂപയുടെ കടക്കണിയിലേക്കും ആത്മഹത്യയുടെ വക്കിലേക്കും. ഇതൊരു സാധാരണ കഥയല്ല. ചോരയും കണ്ണീരും വീണ ഒരു യഥാര്‍ത്ഥ അതിജീവനത്തിന്റെ ചരിത്രമാണ്. വെറുമൊരു ആംബുലന്‍സിന്റെ സ്റ്റിയറിങ്ങില്‍ നിന്നും സ്വന്തം വിധിയെ തിരുത്തി എഴുതി, അസാധാരണമായ ജീവിതം പടുത്തുയര്‍ത്തിയ ഒരു ചെറുപ്പക്കാരന്റെ മാസ്റ്റര്‍പ്ലാനാണ് ഈ പുസ്തകം. ജീവിതം എവിടെ തുടങ്ങി എന്നതോ എങ്ങനെ പോയി എന്നതോ ഒരു പ്രശ്‌നമേയല്ല. അത് എവിടെ എത്തി നില്‍ക്കുന്നു […]

Posted inആരോഗ്യം

എന്‍ഡോമെട്രിയോസിസ് ഉള്ളവര്‍ക്ക് ടൈപ് 2 പ്രമേഹത്തിന് സാധ്യത

എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകളില്‍ ടൈപ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. എന്‍ഡോമെട്രിയോസിസ് ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ഉള്ളവരില്‍ ടൈപ് 2 ഡയബറ്റിസിനുള്ള സാധ്യത 46 ശതമാനം കൂടുതലാണെന്നാണ് പഠനം കണ്ടെത്തിയത്. അമേരിക്കയിലെ ജോര്‍ജ് മേസണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനുപിന്നില്‍. 1996 മുതല്‍ 2021 വരെയുള്ള കാലയളവിലെ ഉട്ടാ പോപ്പുലേഷന്‍ ഡേറ്റാബേസിനെ ആധാരമാക്കിയാണ് പഠനം നടത്തിയത്. എന്‍ഡോമെട്രിയോസിസ് സ്ഥിരീകരിച്ച ഏകദേശം 1,00,000 സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് എന്‍ഡോമെട്രിയോസിസ് ഇല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍, എന്‍ഡോമെട്രിയോസിസ് ഉള്ളവര്‍ക്ക് ടൈപ്പ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ പിൻവലിച്ചിരുന്നു. ലാർ ഗിബ്ബൺ ഇനത്തിലെ അപൂർവ ഇനം കുരങ്ങിനെയാണ് നടൻ വിക്രം കൈവശം വെച്ചിരുന്നത്.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകൾ പ്രഖ്യാപിച്ചു. വിവിധ സേനകളിലെ 1057 പേരാണ് ധീരതയ്ക്കും സേവനത്തിനുമായുള്ള പുരസ്കാരത്തിന് അർഹരായത്. ‎ ‎കേരളത്തിൽ നിന്ന് ശശിധരൻ ശങ്കരൻ (SP) , സ്തുത്യർഹസേവനത്തിന് രാജ്പാൽ മീണ (ഐജി), ബിനു ആർ പിള്ള (എസ്പി), രവികുമാർ വിആർ (DySP), ഉജ്വൽ കുമാർ ജി (SP), ജ്യോതിഷ് കുമാർ എസ്.എൽ (SI), സുരേഷ് ബാബു (DySP) എന്നിവരും സ്തുത്യർഹസേവനത്തിന് പുരസ്കാരത്തിന് അർഹരായി. ഫയർ സർവീസിൽനിന്ന് രാജേന്ദ്രൻ നായർ,സെബാസ്റ്റ്യൻ ജോസഫ് എന്നിവരും സുത്യർഹ […]