കാലടി സർവ്വകലാശാലയിലെ എസ് എഫ് ഐ സമരത്തെ തള്ളി മന്ത്രി റോജി എം ജോൺ. പത്ത് വർഷക്കാലം എസ് എഫ് ഐ എവിടെയായിരുന്നുവെന്നും ഈ സമരത്തിന് മുന്നിൽ സർക്കാർ മുട്ട് മടക്കില്ലെന്നും മന്ത്രി പറഞ്ഞു. തന്നെയും സിൻഡിക്കേറ്റ് അംഗങ്ങളെയും കൈയ്യേറ്റം ചെയ്യാനാണ് എസ് എഫ് ഐ പ്രവർത്തകർ ശ്രമിച്ചതെന്നും പരിഹാരം നടപ്പാക്കാൻ സമരക്കാർ അനുവദിക്കുന്നില്ലെന്നും വി സി സിസ തോമസ്സും പ്രതികരിച്ചു. റോജി എം ജോൺ ആർ എസ് എസിന്റെ നാവായെന്നും വിദ്യാർത്ഥികൾ വിസിക്ക് റീത്ത് വെച്ച് […]
സംസ്ഥാനത്തെ സ്കൂളുകളിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പാടില്ല
സംസ്ഥാനത്തെ സ്കൂളുകളിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പാടില്ല. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം ഇറക്കിയ സർക്കുലർ അനുസരിച്ച് ദേശീയഗാനം പാടാനുള്ള നിർദ്ദേശമാണ് പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്ക് കൈമാറിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും മുഖ്യാതിഥികളാകുന്ന ആഘോഷ ചടങ്ങുകളിലും വന്ദേമാതരം ഉണ്ടാകില്ല. വന്ദേമാതര വിവാദത്തിൽ മുഖ്യമന്ത്രി സസ്പെൻസാണ് ഇട്ടത്. എങ്കിലും സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിലും സ്കൂളുകളിലും വന്ദേമാതരം നാളെ പാടില്ല. വന്ദേമാതരം മുഴുവനായും പാടണമെന്ന കേന്ദ്ര സാംസ്ക്കാരിക വകുപ്പ് നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി അയച്ച സർക്കുലറാണ് വൻവിവാദത്തിലായത്. സർക്കുലർ തിരുത്തിയില്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ […]
മുഖ്യമന്ത്രി വി. ഡി. സതീശൻ കേരള പോലീസിന്റെ ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതി ഉദ്ഘാടനം ചെയ്തു
മുഖ്യമന്ത്രി വി. ഡി. സതീശൻ കേരള പോലീസിന്റെ ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതി ഉദ്ഘാടനം ചെയ്തു. പോലീസ് സ്റ്റേഷനുകൾ ജനങ്ങൾക്ക് ഭയത്തിന്റെ ഇടമല്ലാതെ, സഹായവും സംരക്ഷണവും നൽകുന്ന ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.പോലീസിനെക്കുറിച്ചുള്ള കാലങ്ങളായുള്ള ഭയത്തിന്റെ ധാരണ മാറ്റി, പോലീസ് തങ്ങളുടെ സുഹൃത്തും സഹായിയുമാണെന്ന വിശ്വാസം ജനങ്ങളിൽ വളർത്തിയെടുക്കണം. അതേസമയം കുറ്റകൃത്യം ചെയ്താൽ പോലീസ് കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന ഭയം കുറ്റവാളികൾക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ കേരള പോലീസിന്റെ ‘മൈ […]
കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ രണ്ട് ജീവനക്കാരെ സസ്പെന്‍റ് ചെയ്തു
കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ രണ്ട് ജീവനക്കാരെ സസ്പെന്‍റ് ചെയ്തു. സുധിൻ രാജ്, അമൽദേവ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ റിപ്പോർട്ടിൽ ബെവ്കോ എംഡിയുടേതാണ് നടപടി. മൂന്ന് ലിറ്റർ മദ്യം വാങ്ങിയ വ്യക്തിയിൽ നിന്ന് ജീവനക്കാരൻ 50 രൂപ ചോദിച്ച് വാങ്ങുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. മദ്യം വാങ്ങിയവർ തന്നെയാണ് ദൃശ്യം പകർത്തിയത്.
എസ് എഫ് ഐ കേരള സർവകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം
എസ് എഫ് ഐ കേരള സർവകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പെൺകുട്ടികൾ അടക്കമുള്ള പ്രവർത്തകരെ മുടിക്ക് കുത്തിപ്പിടിച്ച് ബലമായി നീക്കിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. മൂല്യനിർണയത്തിലെ അപാകത, കേരള സർവകലാശാല ലോ കോളേജുകളിലെ പുനർ മൂല്യനിർണയം വരുത്തിയ മാറ്റങ്ങൾ എന്നീ വിഷയം ഉന്നയിച്ചാണ് സർവ്വകലാശാല രജിസ്ട്രാറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചത്.
ഇന്ന് 8 ജില്ലകളിൽ യല്ലോ അലേർട്ട്
തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ എട്ട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതേസമയം കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അർജുൻ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു
ഊന്നുകൽ എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ കുട്ടമ്പുഴ പൊലീസ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തു. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി സബ് ജയിലിൽ ഹാജരാക്കി. അർജ്ജുൻ ആയങ്കി ഒളിവിൽ സഞ്ചരിക്കാൻ ഉപയോഗിച്ച കാറും പിടികൂടിയിട്ടുണ്ട്. തളിപ്പറമ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ കണ്ടെത്തിയത്.
മൈൻസ് ആൻ്റ് മിനറൽസ് ഭേദഗതി ബില്ലിനെതിരെ പിണറായി വിജയൻ
കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ മൈൻസ് ആൻ്റ് മിനറൽസ് ഭേദഗതി ബില്ല് 2026നെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭേദഗതി വ്യവസ്ഥകൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായതിനാൽ സുപ്രീംകോടതിയെ സമീപിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്നും, ബില്ല് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ തത്ത്വങ്ങളെ പൂർണമായും കാറ്റിൽപ്പറത്തുന്നതാണെന്നും പിണറായി വിജയൻ വിമർശിച്ചു.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 14, വെള്ളി
വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പുകളുടെ ഒരു കേസിലും കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരന്‍ ഹൈക്കോടതിയില്‍. എട്ട് കേസുകളില്‍ പ്രതികളുടെ ഇടപെടല്‍ കണ്ടെത്തിയിട്ടുണ്ട്. പുല്‍പ്പള്ളി, റാന്നി കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായി. പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിനോട് അനുമതി തേടിയെന്നും എസ്പി അറിയിച്ചു. പ്രോസിക്യൂഷന്‍ അനുമതി അടുത്ത മാസം പരിഗണിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. വിവിധ സേനകളിലെ 1057 […]
മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്
മെസിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സര്‍ക്കാരിന്റെ പേര് ദുരുപയോഗം ചെയ്താണ് കോടികളുടെ തട്ടിപ്പ് നടന്നതെന്നും, സർക്കാർ ശുപാർശയിൽ അന്വേഷണം സിബിഐക്ക് വിടണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. കൊള്ളയുടെ മുതൽ മാർക്സിസ്റ്റ് പാർട്ടിക്കും മുൻ മുഖ്യമന്ത്രിയുടെ സ്വന്തക്കാർക്കും കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് കേന്ദ്ര ഏജൻസിയുടെ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
