Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജലവിസ്മയങ്ങളും കുടുംബ വിനോദങ്ങളും ഒരുമിക്കുന്ന മെഗാ എക്‌സിബിഷന്‍ – വണ്ടര്‍ വാട്ടര്‍ഫാള്‍സ് എക്‌സിബിഷന്‍ തൃശൂരില്‍ ഇന്ന് മുതല്‍

ഡി ജെ അമ്മ്യൂസ്മെന്റ്റ്സ് ഒരുക്കുന്ന കുടുംബാംഗങ്ങൾക്കെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന വിനോദങ്ങളും ദൃശ്യവിസ്‌മയങ്ങളും ഉൾക്കൊള്ളുന്ന വണ്ടർ വാട്ടർഫാൾസ് എക്‌സിബിഷൻ ഓഗസ്റ്റ് 14 മുതൽ തൃശ്ശൂരിൽ ശക്തൻ തമ്പുരാൻ നഗറിൽ ആരംഭിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ദിവസവും വൈകിട്ട് 3.00 മണി മുതൽ രാത്രി 9.30 വരെയാണ് എക്സിബിഷൻ പ്രവർത്തിക്കുക. ഡി.ജെ. അമ്യൂസ്മെൻ്റ്സിൻ്റെ നേതൃത്വത്തിൽ തൃശൂർ ശക്തൻ ഗ്രൗണ്ടിൽ ഒരുക്കുന്ന വണ്ടർ വാട്ടർഫാൾസ് എക്സിബിഷൻ ആഗസ്റ്റ് 14ന് വൈകിട്ട് 7ന് കേരള യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

‎ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ

ദക്ഷിണ റെയിൽവേ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു . ഓഗസ്റ്റ് 20ന് ബെംഗളൂരു കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടും ഓഗസ്റ്റ് 21ന് കണ്ണൂരിൽനിന്ന് മടക്കയാത്രയും ഉണ്ടാകും. സ്പെഷ്യൽ ട്രെയിൻ ബുക്കിങ് ഇന്ന് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കരുനാ​ഗപ്പള്ളിയിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ഇടപെട്ട് എക്സൈസ് മന്ത്രി

‎കൊല്ലം കരുനാ​ഗപ്പള്ളിയിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അന്വഷിച്ച് നടപടിയെടുക്കാൻ സിഎംഡിക്ക് നിർദേശം നൽകി എക്സൈസ് മന്ത്രി. ബെവ്‌കോയുടെ ഇന്റേണൽ ഓഡിറ്റ് വിഭാഗം പരാതിയിൽ അന്വേഷണം നടത്തും. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കും. മദ്യം വാങ്ങാൻ എത്തിയ ആളിൽ നിന്ന് ജീവനക്കാരൻ 50 രൂപ അധികമായി വാങ്ങുന്ന ദൃശ്യം സഹിതം മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഡോപ് ടെസ്റ്റ് തുടങ്ങി എയർ ഇന്ത്യ

പൈലറ്റ് ലഹരിയുപയോ​ഗിച്ചതിനെ തുടർന്നാണ് വിമാനം അപകടത്തിൽപ്പെട്ടതെന്ന സംശയത്തിന് പിന്നാവെ എയർ ഇന്ത്യ അയ്യായിരത്തിലധികം പൈലറ്റുമാരിൽ ലഹരി പരിശോധന തുടങ്ങി. എയർ ഇന്ത്യക്കൊപ്പം, എയർ ഇന്ത്യ എക്സ്പ്രസിലും പരിശോധന തുടങ്ങി. അതേ സമയം ലഹരിപരിശോധന ചട്ടങ്ങൾ ഡിജിസിഎ പുനപരിശോധിച്ചേക്കും. ‎

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല. പട്ടികയിലെ പരിശോധന പൂർത്തിയാക്കാത്തതാണ് കാരണം. ഇതിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തൽ. മാർച്ച് മാസത്തിൽ പൊലീസ് ആസ്ഥാനത്തു നിന്നും മെഡലുകൾക്ക് അർഹരായവരുടെ പട്ടിക കൈമാറിയിരുന്നു. എന്നാൽ, സമയബന്ധിതമായി പട്ടികയിൽ പരിശോധന പൂർത്തിയായില്ല. പട്ടികയിൽ പരാതി വന്നതോടെ മടക്കി അയച്ചുവെന്നും പിന്നീട് നടപടിയുണ്ടായില്ലെന്നുമാണ് വിവരം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

‎വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് സർക്കാരിന് സമർപ്പിക്കും

‎വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ജൂലൈ 28 മുതൽ ഓഗസ്റ്റ് ഏഴുവരെ നടത്തിയ സർവേയിൽ ലഭിച്ച നിർദേശങ്ങൾ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ സര്‍വേയിൽ 17,000 പേരുടെ നിര്‍ദേശങ്ങൾ ലഭിച്ചു. ഗൂഗിൾ ഫോമിലൂടെ ആണ് മോട്ടോർ വാഹന വകുപ്പ് പൊതുജനങ്ങളുടെ നിർദേശങ്ങൾ സ്വീകരിച്ചത്. അതേസമയം വാഹനങ്ങളുടെ രൂപമാറ്റത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നാണ് കേന്ദ്രസർക്കാരിൻ്റെ നിലപാട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ യിൽ ഒപ്പുവെച്ചതെന്ന് സർക്കാർ

കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന് യു.ഡി.എഫ് സർക്കാരിന്‍റെ വിശദീകരണം. വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയുണ്ടാകില്ലെന്നും പക്ഷേ പിഎംഎവൈ ബ്രാൻഡിംഗ് ഉണ്ടാകു‌മെന്നും സർക്കാർ വ്യക്തമാക്കി. ഈ എംബ്ലം വീടുകളിൽ താമസിക്കുന്നവരുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്നും അതുകൊണ്ട് തന്നെ കേന്ദ്ര നിർദേശം നടപ്പാക്കില്ലെന്നുമായിരുന്നു എൽഡിഎഫ് സർക്കാരിന്‍റെ നിലപാട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് പത്തനാപുരം താലൂക്ക് യൂണിയൻ. വിറളിപൂണ്ടാണ് ഗണേഷ് കുമാർ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതെന്നും സ്വന്തം പിതാവിനോട് അദ്ദേഹം എങ്ങനെയാണ് പെരുമാറിയതെന്ന് ജനങ്ങൾക്ക് അറിയാമെന്നും, സ്വന്തം പ്രവർത്തികളുടെ ഫലമായാണ് അദ്ദേഹം പൊതുമണ്ഡലങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെട്ടതെന്നും യോഗം കുറ്റപ്പെടുത്തി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മൈ പോലീസ് സ്‌റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കം

‎മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ 10.30 ന് തിരുവനന്തപുരം പേരൂർക്കടയിൽ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 14, വെള്ളി

രാജ്യത്തെ ഖനനസമ്പത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഖനി ധാതുഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി. സംസ്ഥാനങ്ങളുടെ അധികാരവും അവകാശങ്ങളും കവര്‍ന്നെടുക്കുന്ന നിയമമാണെന്ന് പ്രതിപക്ഷവും കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിഷേധിച്ചു. ഖനികള്‍ അദാനിക്കു നല്‍കാനാണ് നിയമഭേദഗതിയെന്ന് പ്രതിപക്ഷം ആരോപിച്ചു. നാലാഴ്ച നീണ്ട പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാന മൂന്നു മിനിറ്റുകൊണ്ട് ചര്‍ച്ചയില്ലാതെ പ്രധാന ബില്ലുകള്‍ പാസാക്കി സഭ പിരിഞ്ഞു. 19 ദിവസത്തെ സിറ്റിംഗില്‍ 28 ബില്ലുകളാണ് പരിഗണിക്കാനിരുന്നത്. ഇതില്‍ 11 […]