സംസ്ഥാനത്തുടനീളം നാനൂറോളം യൂണിറ്റുകളിലൂടെ കുടുംബശ്രീ ഈ വർഷവും ഓണസദ്യ ഒരുക്കുന്നു. 170 രൂപ മുതൽ വിലയിൽ സദ്യ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്, ഒപ്പം ഇഷ്ടമുള്ള പായസങ്ങളും പ്രത്യേകം ഓർഡർ ചെയ്യാം.സംസ്ഥാനമെമ്പാടുമുള്ള നാനൂറോളം വനിതാ കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുന്നത്. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളും പായസവും തിരഞ്ഞെടുത്ത് മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാം.ഓണസദ്യ ബുക്ക് ചെയ്തവര്‍ക്ക് അതത് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകരുടെ പക്കല്‍ നിന്ന് ഓണസദ്യ നേരിട്ട് വാങ്ങാം. നിലവില്‍ കുടുംബശ്രീയുടെ […]
കെ എസ് ആർ ടി സി ബസിന് നേരെ കർണാടകയിൽ വെച്ച് അജ്ഞാതർ മുട്ടയെറിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു
കെ എസ് ആർ ടി സി ബസിന് നേരെ കർണാടകയിൽ വെച്ച് അജ്ഞാതർ മുട്ടയെറിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഡ്രൈവറുടെ കാഴ്ച മറച്ച് അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്ന സംശയത്തെ തുടർന്ന് അട്ടിമറി സാധ്യതകൾ ഉൾപ്പെടെ പരിശോധിക്കാൻ ഗതാഗത മന്ത്രി സി പി ജോൺ കെ എസ് ആർ ടി സിക്ക് നിർദേശം നൽകി.
പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐക്ക് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് ബിനോയ് വിശ്വം
പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐക്ക് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് ബിനോയ് വിശ്വം. ഇക്കാര്യമടക്കം ചർച്ച ചെയ്യാൻ മുന്നണി യോഗം വിളിക്കുന്നതിന് സി പി ഐക്ക് എതിർപ്പുണ്ടായിരുന്നില്ലെന്നും പാർലമെന്‍ററി പാർട്ടി യോഗം മാത്രമായി ചേരുന്നത് ഔചിത്യം അല്ലെന്ന് സി പി എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മുന്നണിയിൽ ചർച്ച വന്നാൽ പ്രതിപക്ഷ ഉപ നേതൃസ്ഥാനം ഉറപ്പായും ആവശ്യപ്പെടും. എൽ ഡി എഫിനെ സി പി ഐക്ക് നന്നായി അറിയാമെന്നും ആവശ്യത്തിൽ നിന്ന് ഒരുകാരണവശാലും […]
വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം മനുഷ്യരാശിക്കും സമൂഹത്തിനുമെതിരായ ഗുരുതര കുറ്റകൃത്യമെന്ന് ഹൈക്കോടതി
വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം മനുഷ്യരാശിക്കും സമൂഹത്തിനുമെതിരായ ഗുരുതര കുറ്റകൃത്യമെന്ന് ഹൈക്കോടതി. ദുർബലരായ ആളുകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ ചൂഷണം ചെയ്യുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. ഇത് ഒരിക്കലും അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. നിയമപരമായ അവയവദാനത്തോട് ജനങ്ങൾക്കുള്ള വിശ്വാസം ഇത്തരക്കാർ ഇല്ലാതാക്കിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊച്ചി കേന്ദ്രീകരിച്ചുള്ള അനധികൃത അവയവകച്ചവടക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് നജീബ് കല്ലട്രയുടെ ജാമ്യ ഹർജി തള്ളിയാണ് കോടതി നിരീക്ഷണങ്ങൾ. അവയവ കച്ചവടത്തിനായി വ്യാജരേഖയുണ്ടാക്കാൻ പ്രതി നടത്തിയ ഇടപാടുകളുടെ ഓഡിയോ സംഭാഷണമടക്കം തെളിവായുണ്ടെന്നും അതിനാൽ പ്രതിയക്ക് […]
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 13, വ്യാഴം
മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ മുന്‍ സര്‍ക്കാര്‍ നടത്തിയ തട്ടിപ്പില്‍ കായിക വകുപ്പ് റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഉചിതമായ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കും. ചട്ട വിരുദ്ധമായിട്ടാണ് സ്പോണ്‍സറെ തീരുമാനിച്ചത്. ഒരു മാനണ്ഡവും പാലിച്ചില്ല. സ്പോണ്‍സര്‍ ജിഎസ്ടി വെട്ടിപ്പും നടത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ അധികസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കും: എല്‍ഡിഎഫ് ഭരണകാലത്ത് ഇല്ലാത്ത ഒഴിവുകളിലേക്കു പിഎസ് സി […]
സ്വര്‍ണവില അതിവേഗ മുന്നേറ്റം, പവന് 1,13,760 രൂപ!
സംസ്ഥാനത്ത് സ്വര്‍ണവില അതിവേഗം ഉയരുന്നു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇന്നത്തെ ഗ്രാം വില 14,220 രൂപയും പവന് 1,13,760 രൂപയുമാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന്റെ വില ഗ്രാമിന് 11,680 രൂപയും പവന് 93,440 രൂപയുമാണ്. വെള്ളിവില ഗ്രാമിന് 255 രൂപയില്‍ തുടരുന്നു. ഓഗസ്റ്റ് ആരംഭിച്ച് വെറും 13 ദിവസം പിന്നിടുമ്പോഴേക്കും സംസ്ഥാനത്തെ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിച്ചിരിക്കുകയാണ്. ഈ കാലയളവില്‍ പവന് 8,000യുടെ വര്‍ധനയാണ് […]
മൊബൈല്‍ താരിഫുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കമ്പനികള്‍
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ മൊബൈല്‍ താരിഫുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. നിരക്ക് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എയര്‍ടെല്‍ അവരുടെ ജനകീയ പ്ലാനുകള്‍ നിര്‍ത്തലാക്കി. 299 രൂപയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാന്‍ നിര്‍ത്തിയതോടെ തൊട്ടടുത്ത പ്ലാന്‍ 349 രൂപയുടേതാണ്. നിലവില്‍ 299 രൂപയ്ക്ക് റീചാര്‍ജ് ചെയ്തിരുന്നവര്‍ക്ക് നിരക്കില്‍ 16 ശതമാനത്തിന്റെ അധിക ബാധ്യത വരും. എയര്‍ടെല്‍ 579, 619, 649 രൂപ പ്ലാനുകളും നിര്‍ത്തലാക്കിയിട്ടുണ്ട്. വിലകുറഞ്ഞ ജനപ്രിയ പ്ലാനുകള്‍ പിന്‍വലിച്ചതിലൂടെ നിരക്ക് വര്‍ധന തന്നെയാണ് എയര്‍ടെല്‍ നടപ്പിലാക്കിയിരിക്കുന്നത്. ഓരോ […]
‘ഖലീഫ’യിലെ ഇന്ദ്രന്‍സിന്റെ ക്യാരക്ടര്‍ ലുക്ക് എത്തി
പൃഥ്വിരാജ് ചിത്രം ‘ഖലീഫ’യിലെ ക്യാരക്ടര്‍ ലുക്ക് പുറത്ത്. ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഹംസ എന്ന കഥാപാത്രത്തിന്ററെ പോസ്റ്ററാണിത്. വൈശാഖിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഓഗസ്റ്റ് 20ന് ആഗോള റിലീസായ് ഓണത്തിന് തിയേറ്ററുകളിലെത്തും. ‘പോക്കിരി രാജ’ക്ക്’ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ എന്ന വന്‍ പ്രത്യേകത ചിത്രത്തിനുണ്ട്. തെന്നിന്ത്യന്‍ താരം മാളവിക ശര്‍മ്മയാണ് നായിക. ജിനു എബ്രഹാം തിരക്കഥ രചിച്ച ചിത്രത്തില്‍ ‘മാമ്പറയ്ക്കല്‍ ആമിര്‍ അലി’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ‘മാമ്പറയ്ക്കല്‍ അഹമ്മദ് അലി’യായ് അതിഥി വേഷത്തില്‍ മലയാളത്തിന്റെ ഇതിഹാസം […]
ദുല്‍ഖര്‍ ചിത്രം ‘ഐ ആം ഗെയിം’ റിലീസ് മാറ്റി
ദുല്‍ഖറിന്റെ ‘ഐ ആം ഗെയി’മിന്റെ പുതിയ റിലീസ് തീയതി പുറത്ത്. ചിത്രം 2026 സെപ്റ്റംബര്‍ 3 ന് ആഗോള തലത്തില്‍ വമ്പന്‍ റിലീസായി എത്തും. നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, കൂടുതല്‍ വലിയ റിലീസ് ഒരുക്കുന്നതിനായി രണ്ടാഴ്ച കൂടി മുന്നോട്ടുനീങ്ങുകയായിരുന്നു. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. ചിത്രത്തിന് തിരക്കഥ രചിച്ചത് സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ്. സജീര്‍ ബാബയും ആദര്‍ശ് സുകുമാരനും ഷബാസ് […]
യമഹ സ്പോര്‍ട്സ് ബൈക്കിന്റെ ബുക്കിങ് ആരംഭിച്ചു
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ, യമഹ ആര്‍2 എന്ന പേരില്‍ പുതിയ സ്പോര്‍ട്സ് ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ബൈക്കിന്റെ ബുക്കിങ് ആരംഭിച്ചു. 10,000 രൂപയുടെ ഡൗണ്‍ പേയ്മെന്റോടെ ബൈക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വാങ്ങുന്ന സമയത്ത് മൊത്തം വിലയില്‍ നിന്ന് ഈ തുക കുറയ്ക്കും. ഇപ്പോള്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ഡെലിവറി ലഭിക്കുന്നതാണ്. ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് […]
