Posted inപുസ്തകങ്ങൾ

കോത്തായി മുക്ക്

ഓര്‍മ്മകളെയും അനുഭവങ്ങളെയും ചേര്‍ത്തുവെച്ച് വാക്കുകളുടെ മാന്ത്രികത സമ്മാനിക്കുന്ന കഥകളുടെ സമാഹാരമാണിത്. അനുഭവത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തില്‍ നിന്നും മുളച്ചുപൊന്തുന്ന ഈ കഥകള്‍ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ഓരോ കഥയിലൂടെയും അനുഭവങ്ങളുടെ ആകാശം കാണിച്ചുതരാന്‍ കഥാകാരന്‍ സന്നദ്ധനാകുന്നു. സമകാലിക അനുഭവങ്ങളെയും സാര്‍വ്വകാലിക ആശയാദര്‍ശങ്ങളെയും സാക്ഷിയാക്കി മനുഷ്യയാഥാര്‍ത്ഥ്യങ്ങള്‍ക്ക് കഥാത്മകമായ വ്യാഖ്യാനം നല്‍കുന്ന രചനകളുടെ സമാഹാരം എന്ന് ഒറ്റ വാക്യത്തില്‍ പറയാവുന്ന കൃതി. വൈയക്തികം എന്നതു പോലെത്തന്നെ പോയകാല കേരളീയ ഗ്രാമജീവിതവും ഈ പുസ്തകത്തെ ധന്യമാക്കുന്നു. ‘കോത്തായി മുക്ക്’. ഡോ. രവീന്ദ്രന്‍ ചേടമ്പത്ത്. ഇന്‍സൈറ്റ് […]

Posted inആരോഗ്യം

30 ഗ്രാം വാല്‍നട്ടില്‍ 4.4 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു

ഒമേഗ-3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് വാല്‍നട്ട്. വാല്‍നട്ട് ദിവസവും വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നവരുണ്ട്. ദിവസവും രണ്ട് മുതല്‍ നാലെണ്ണം വരെ വാല്‍നട്ട് കഴിക്കാം. എന്നാല്‍ അവയുടെ ഗുണങ്ങള്‍ പരമാവധി ലഭിക്കുന്നതിന് അവ കഴിക്കുന്ന സമയം വളരെ പ്രധാനമാണ്. 30 ഗ്രാം വാല്‍നട്ടില്‍ 4.4 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. വ്യായാമത്തിന് മുമ്പോ ശേഷമോ പ്രോട്ടീന്‍ കഴിക്കുന്നത് പേശികളുടെ വളര്‍ച്ചയെ മെച്ചപ്പെടുത്താന്‍ സഹായിക്കും. 30 ഗ്രാം വാല്‍നട്ടില്‍ ഏകദേശം 200 കലോറി […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ 

  ദില്ലി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽഖ്വയ്ദ ഉപസംഘടനയെന്ന് യുഎൻ റിപ്പോർട്ട്. അൽ-ഖ്വയ്ദ ഇന്ത്യൻ ഉപഭൂഖണ്ഡം (AQIS) ആണ് ആക്രമണത്തിന് പിന്നിലെന്ന് യുഎൻ സുരക്ഷാസമിതി നിരീക്ഷണ സംഘം അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട 10 പേർക്ക് AQIS ഉപസംഘടനയായ അൻസാർ ഖസ്‍വാത്ത് ഉൽ ഹിന്ദുമായി ബന്ധമെന്നും കണ്ടെത്തൽ.റൈസിൻ ഉൾപ്പെടെയുള്ള വിഷവസ്തുക്കൾ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ഭീകര ഗ്രൂപ്പുകൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നുവെന്നും പറയുന്നു.   മൺസൂൺ സെഷനിലെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭയിൽ […]

Posted inലേറ്റസ്റ്റ്

മുട്ടിൽ മരം മുറിക്കേസിൽ  അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി

മുട്ടിൽ മരം മുറിക്കേസിൽ  അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി. ഈ മാസം 18 നു ഹാജരാകാനാണ് നിർദേശം. അന്ന് കുറ്റങ്ങൾ വായിച്ചു കേൾപ്പിക്കും. ഇന്ന് കോടതിയിൽ എത്തിയതോടെ ഒന്നാം പ്രതി റോജി അഗസ്റ്റിനെതിരായ ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചിരുന്നു. കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിന് പ്രതികൾക്കെതിരെ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു 2-ാം പ്രതി ആന്‍റോ അഗസ്റ്റിനും 3-ാം പ്രതി ജോസ് കുട്ടി അഗസ്റ്റിനും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായത്.

Posted inലേറ്റസ്റ്റ്

മൺസൂൺ സെഷനിലെ അവസാന ദിനത്തിൽ ലോക്സഭയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും

മൺസൂൺ സെഷനിലെ അവസാന ദിനത്തിൽ ലോക്സഭയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. പാർലമെന്റിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും സഭയിലെത്തി. അമിത് ഷാ പാർലമെന്റിലെത്തി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ അവസാന ദിനം മാത്രമാണ് അമിത് ഷാ എത്തിയത്. പിന്നാലെ, സ്പീക്കറുടെ ചായ സൽക്കാരം രാഹുൽ ഗാന്ധി ബഹിഷ്കരിച്ചു. കിരൺ റിജിജു വിളിച്ചെങ്കിലും വരുന്നില്ലെന്ന് രാഹുൽ അറിയിച്ചു. അതേസമയം, രാജ്യസഭയിൽ അവസാന ദിനവും ബഹളം തുടർന്നു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അഭിമന്യു കൊലക്കേസിലെ പ്രതികൾ കോടതിയിൽ ഹാജരായി

അഭിമന്യു കൊലക്കേസിലെ പ്രതികൾ കോടതിയിൽ ഹാജരായി. രണ്ട് തവണ കോടതി ഹാജരാകണമെന്ന് നിർദേശിച്ചിട്ടും ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തക‌രായ പ്രതികൾ നിർദേശം ലംഘിച്ചിരുന്നു. കടുത്ത നടപടി എടുക്കുമെന്ന വിചാരണ കോടതിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് പ്രതികൾ എത്തിയത്. 16 പ്രതികളും കോടതിയിൽ എത്തി. പുതുതായി ചുമത്തിയ കുറ്റമാണ് പ്രതികൾക്ക് വായിച്ചു കേൾപ്പിച്ചത്. എന്നാൽ കുറ്റം നിഷേധിക്കുകയായിരുന്നു പ്രതികൾ. കേസ് തിങ്കളാഴ്ച പരിഗണിക്കും. വിചാരണ പതിനേഴാം തീയതി ഷെഡ്യൂൾ ചെയ്യാനും തീരുമാനിച്ചു.2018 ജൂലൈ 2 നാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി […]

Posted inലേറ്റസ്റ്റ്

മെറ്റയുടെ ഭാവി നിശ്ചയിക്കുന്ന നിയമയുദ്ധത്തിന് തുടക്കം

മെറ്റയുടെ ഭാവി നിശ്ചയിക്കുന്ന നിയമയുദ്ധത്തിന് തുടക്കം. മെറ്റയ്ക്കെതിരായ യുഎസ് സംസ്ഥാനങ്ങളുടെ ഹർജികളിലാണ് ഫെഡറൽ കോടതിയിൽ നടപടികൾ ആരംഭിച്ചത്. കുട്ടികളെ മനപ്പൂർവം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അടിമപ്പെടുത്താൻ ഫീച്ചറുകൾ ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചത്. മെറ്റ സിഇഒ മാർക്ക് സക്കർബർഗും ഇൻസ്റ്റഗ്രാം മേധാവി ആഡം മൊസേരിയും കോടതിയിൽ ഹാജരാകും. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം വാട്സ്ആപ്പ് അടക്കം സമൂഹമാധ്യമങ്ങളുടെ നിലനിൽപ്പ് കൂടി ഈ നിയമപോരാട്ടത്തിൽ തീരുമാനിക്കപ്പെടും.

Posted inലേറ്റസ്റ്റ്

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിൻ്റെ നിയമനത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിൻ്റെ നിയമനത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിച്ച് യൂത്ത് ലീഗ്. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെകെ അഷ്റഫിനെ ഓഫീസ് അറ്റൻഡൻ്റ് ആയി നിയമിച്ചതിന് പിന്നാലെയാണ് യൂത്ത് ലീഗിലും എംഎസ്എഫിനും അതൃപ്തി ശക്തമായത്. ഇതോടെ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു നേതാക്കൾ. സ്റ്റാഫിൽ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് പറഞ്ഞ് യൂത്ത്‍ലീഗ്, എംഎസ്എഫ് നേതാക്കൾ പരസ്യ പ്രതികരണം നടത്തുമ്പോഴാണ് ജമാഅത്തെ ഇസ്ലാമി നേതാവിൻ്റെ നിയമനം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന തട്ടിപ്പിൽ കായിക വകുപ്പ് നൽകിയ റിപ്പോർട്ട് ഗൗരവതരമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന തട്ടിപ്പിൽ കായിക വകുപ്പ് നൽകിയ റിപ്പോർട്ട് ഗൗരവതരമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മുൻ സ‍ർക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഉചിതമായ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചട്ട വിരുദ്ധമായിട്ടാണ് സ്പോൺസറെ തീരുമാനിച്ചത്. താത്പര്യ പത്രം ക്ഷണിക്കാതെ സ്പോണ്‍സറെ തീരുമാനിച്ചു. ഒരു മാനണ്ഡവും പാലിച്ചില്ല. സ്പോണ്‍സര്‍ ജിഎസ്ടി വെട്ടിപ്പും നടത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Posted inലേറ്റസ്റ്റ്

മഹാരാഷ്ട്രയിൽ മറാഠി അറിയില്ലെങ്കിൽ ടാക്സി ഡ്രൈവർമാർക്ക് ലൈസൻസും പെർമിറ്റും ലഭിക്കില്ല

മഹാരാഷ്ട്രയിൽ മറാഠി അറിയില്ലെങ്കിൽ ടാക്സി ഡ്രൈവർമാർക്ക് ലൈസൻസും പെർമിറ്റും ലഭിക്കില്ല. മഹാരാഷ്ട്ര സർക്കാരാണ് ടാക്സി ഡ്രൈവർമാർക്കും ഉടമകൾക്കും മറാഠി ഭാഷ പരിജ്ഞാനം നിർബന്ധമാക്കിയത്. ഇതിന്റെ ഭാ​ഗമായി മ​ഹാരാഷ്ട്ര മോട്ടോർവാഹന ചട്ടം 2026 ഭേദ​ഗതി ചെയ്തു. ഓട്ടോ, ടാക്സി കാർ അടക്കം എല്ലാ വാണിജ്യ യാത്രാവാഹനങ്ങളും ഓടിക്കുന്നവർക്ക് മറാഠി ഭാഷ നിർബന്ധമായും അറിഞ്ഞിരിക്കണമെന്നാണ് പുതിയ ചട്ടം. മറാഠി അറിയാത്ത ഡ്രൈവർമാരുണ്ടെങ്കിൽ ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. മറാഠിയിൽ അടിസ്ഥാനപരമായ സംഭാഷണങ്ങൾ പോലും നടത്താൻ കഴിയുന്നില്ലെന്ന് കണ്ടെത്തിയാലാണ് നടപടിയുണ്ടാവുക. ആദ്യഘട്ടമായി […]