രാത്രി വാർത്തകൾ ലോക്സഭയിൽ എഫ്സിആർഎ ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിച്ചു. ഇത് ക്രിസ്ത്യൻ സംഘടനകളെ ലക്ഷ്യമിട്ടുള്ളതാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചപ്പോൾ, ഒരു സ്ഥാപനത്തെയും ഉന്നംവയ്ക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു മറുപടി നൽകി. വിഴിഞ്ഞം സമരത്തിന് ഫണ്ട് നൽകിയെന്ന ആരോപിച്ച് എഫ്സിആർഎ ലൈസൻസ് പുതുക്കൽ നിഷേധിച്ച കേന്ദ്ര നടപടി റദ്ദാക്കി ഹൈക്കോടതി. കേരള സോഷ്യൽ സർവീസ് ഫോറത്തിൻ്റെ ഹർജിയിലാണ് വിധി. മൂന്ന് മാസത്തിനകം പുതിയ തീരുമാനം എടുക്കാൻ കേന്ദ്രത്തിന് […]
നേരിനൊപ്പം – പോരാട്ടങ്ങള്‍ നിലപാടുകള്‍
കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, കേരള ടൂറിസം-ദേവസ്വം മന്ത്രി, കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി, വ്യോമയാന സഹമന്ത്രി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പൊതു പ്രവര്‍ത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ.സി. വേണുഗോപാലിന്റെ നിലപാടുകളും രാഷ്ട്രീയപോരാട്ടങ്ങളും വിശകലനം ചെയ്യുന്ന പുസ്തകം. ലോക് സഭ, രാജ്യസഭ, നിയമസഭ എന്നിങ്ങനെ വിവിധ വേദികളില്‍ നടത്തിയ പ്രസംഗങ്ങളുടെ ലിഖിതരൂപമാണഇത്. ‘നേരിനൊപ്പം – പോരാട്ടങ്ങള്‍ നിലപാടുകള്‍’. കെ.സി. വേണുഗോപാല്‍. ഡിസി ബുക്‌സ്. വില 361 രൂപ.
പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്ന ഭക്ഷണങ്ങള്‍
പ്രായമാകുന്നതിന്റെ പുറമെയുള്ള ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കുമെന്ന് വെല്‍നസ് ഇന്‍ഫ്‌ലുവന്‍സറായ സറീന മനെന്‍കോവ പറയുന്നു. ആരോഗ്യകരമായ ചര്‍മം, ഊര്‍ജ്ജം, പ്രതിരോധശേഷി എന്നിവ വാര്‍ദ്ധക്യത്തിലും നമ്മെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും. ദഹിക്കാന്‍ എളുപ്പമുള്ള പ്രോട്ടീനും ധാരാളം ഒമേഗ-3 ഫാറ്റിആസിഡുകളും അടങ്ങിയ സാല്‍മണ്‍ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങള്‍ ശരീര വീക്കം കുറയ്ക്കുന്നതിനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ചര്‍മത്തിന്റെ സമഗ്രത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, ബീറ്റ്‌റൂട്ട് തുടങ്ങിയ പച്ചക്കറികളില്‍ ബീറ്റാ കരോട്ടിന്‍, ലൈക്കോപീന്‍ തുടങ്ങിയ കരോട്ടിനോയിഡുകള്‍ […]
ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി യശ്വന്ത് വർമയ്ക്കെതിരേ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി അന്വേഷണ സമിതി
കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി യശ്വന്ത് വർമയ്ക്കെതിരേ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി അന്വേഷണ സമിതി. ലോക്സഭ സ്പീക്കർ ഓം ബിർള നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയാണ് മുൻ ജഡ്ജിക്കെതിരായ കുറ്റങ്ങൾ തെളിയിക്കപ്പെട്ടതായി കണ്ടെത്തിയത്. വിഷയത്തിൽ ജഡ്ജി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും സംഭവത്തിൽ തെളിവുകൾ സംരക്ഷിക്കാനായില്ലെന്നും അന്വേഷണ സമിതി പറഞ്ഞു.
ജന്തർമന്തറിലെ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി(സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ
ജന്തർമന്തറിലെ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി(സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. ജന്തർമന്തർ സീസൺ-2 എപ്പോൾ തുടങ്ങുമെന്ന് നിരവധിപേർ ഇൻസ്റ്റഗ്രാം കമന്റുകളിലൂടെ ചോദിക്കുന്നുണ്ടെന്നും ജന്തർമന്തർ സീസൺ-2 ഉടൻ തന്നെ ആരംഭിക്കാൻ പോവുകയാണെന്നും അഭിജീത് ദിപ്കെ പറഞ്ഞു. അതേസമയം, എപ്പോഴാകും സമരം തുടങ്ങുകയെന്നും ഏത് വിഷയം ഉന്നയിച്ചാണ് ജന്തർമന്തറിൽ വീണ്ടും പ്രക്ഷോഭം ആരംഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയില്ല. സമരത്തിന്റെ രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന സൂചന മാത്രമാണ് നൽകിയത്.
കത്തോലിക്ക സഭകൾക്കിടയിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്‍റെ വിദേശ സംഭവാന സ്വീകരിക്കാനുള്ള എഫ്.സി.ആർഎ ലൈസൻസ് പുതുക്കാതിരുന്ന കേന്ദ്ര ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കത്തോലിക്ക സഭകൾക്കിടയിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്‍റെ വിദേശ സംഭവാന സ്വീകരിക്കാനുള്ള എഫ്.സി.ആർഎ ലൈസൻസ് പുതുക്കാതിരുന്ന കേന്ദ്ര ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേരള സോഷ്യൽ സർവീസ് ഫോറത്തിൻ്റെ ഹർജിയിലാണ് വിധി. മൂന്ന് മാസത്തിനകം പുതിയ തീരുമാനം എടുക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി.വിഴിഞ്ഞം സമരത്തിന് ദേശതാൽപ്പര്യത്തിന് വിരുദ്ധമായി ഫണ്ട് നൽകിയെന്നാരോപിച്ചാണ് കേന്ദ്രം ലൈസൻസ് പുതുക്കാതിരുന്നത്. എന്നാൽ ഐബി റിപ്പോർട്ടിൽ എഫ്സിആർഎ നിയമലംഘനം കണ്ടെത്തിയില്ലെന്നും വിഴിഞ്ഞം സമരക്കാർക്ക് പണം നൽകിയെന്നതിന്‍റെ തെളിവുമില്ലെന്നും കോടതി വ്യക്തമാക്കി. കാരണം വ്യക്തമാക്കാതെ […]
കൊളംബിയയിലെ ഭൂചലനത്തിൽ 132 മരണം
കൊളംബിയയിലെ ഭൂചലനത്തിൽ 132 മരണം. ആയിരത്തിലധികം പേർക്ക് പരിക്ക്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂൺ മാസത്തിൽ അയൽരാജ്യമായ വെനിസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ വൻ ഭൂചലനമുണ്ടായത്. പടിഞ്ഞാറൻ കൊളംബിയയിലെ ചോക്കോ പ്രവിശ്യയാണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം. കൊളംബിയ ഈ നൂറ്റാണ്ടിൽ നേരിട്ട ഏറ്റവും ശക്തമായ ഭൂചലനത്തിൽ ആറ് പ്രവിശ്യകളിലായി 1,575 വീടുകളും 18 ആരോഗ്യ കേന്ദ്രങ്ങളും 52 സ്കൂളുകളും തകർന്നു. മൂന്ന് […]
ഇറാൻ സൈനിക-സുരക്ഷാ സംവിധാനത്തിൽ വലിയ അഴിച്ചുപണി നടത്തിയതായി റിപ്പോർട്ടുകൾ
ഇറാൻ സൈനിക-സുരക്ഷാ സംവിധാനത്തിൽ വലിയ അഴിച്ചുപണി നടത്തിയതായി റിപ്പോർട്ടുകൾ. റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC), ബസിജ് സുരക്ഷാ സേന, ആംഡ് ഫോഴ്സസ് ജനറൽ സ്റ്റാഫ് എന്നിവയിൽ ആറ് മുതിർന്ന കമാൻഡർമാരെയാണ് പരമോന്നത നേതാവ് മുജ്തബ ഖമേനി നിയമിച്ചത്. ദീർഘകാലം നീണ്ടുനിൽക്കാനിടയുള്ള വലിയൊരു സൈനിക ഏറ്റുമുട്ടലിന് രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ബിൽ ജെപിസിക്ക് വിട്ടതിൽ ഭാഗീക സന്തോഷമുണ്ട്എന്നാല്‍, ബിൽ പൂർണമായി പിൻവലിക്കണം എന്നതാണ് ഇപ്പോഴത്തെയും ആവശ്യമെന്ന് ഫാ.മാത്യു കോയിക്കൽ
ബിൽ ജെപിസിക്ക് വിട്ടതിൽ ഭാഗീക സന്തോഷമുണ്ട്എന്നാല്‍, ബിൽ പൂർണമായി പിൻവലിക്കണം എന്നതാണ് ഇപ്പോഴത്തെയും ആവശ്യമെന്ന് ഫാ.മാത്യു കോയിക്കൽ. ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്നും ജെപിസിയുമായി സിബിസിഐ പൂർണ്ണമായി സാഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിദേശ പണം മതപരിവർത്തനത്തിന് ഉപയോഗിക്കുന്നതായുള്ള ആരോപണം ബാലിശമാണെന്നും ഫാ.മാത്യു കോയിക്കൽ പറഞ്ഞു. സുപ്രീംകോടതിയിൽ പോലും തെളിയിക്കാൻ പറ്റാത്ത ആരോപണമാണിത്. വിഷയം ശക്തമായി ഉന്നയിച്ച പ്രതിപക്ഷ എം പി മാർക്ക് നന്ദിയുണ്ടെന്നും ജെപിസിക്ക് വിട്ടതിൽ കേന്ദ്രസർക്കാരിനും നന്ദിയെന്നും ഫാ.മാത്യു കോയിക്കൽ പ്രതികരിച്ചു. അമേരിക്കൻ സമ്മർദ്ദം സർക്കാരിന് ഉള്ളതായി കരുതുന്നില്ല. […]
സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേടും മെസ്സി വരുമെന്ന വ്യാജ പ്രചാരണവും സർക്കാർ അന്വേഷിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ
സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേടും മെസ്സി വരുമെന്ന വ്യാജ പ്രചാരണവും സർക്കാർ അന്വേഷിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. യഥാർത്ഥ കാര്യങ്ങൾ വെളിച്ചത്തുവരുമെന്നും തെറ്റായ പ്രചാരണങ്ങളിൽ സർക്കാർ തളരില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രമക്കേട് നടത്തിയ ആരെങ്കിലും അത് നടത്തി എന്ന് സമ്മതിക്കുമോ എന്ന് ചോദിച്ച മന്ത്രി, വരാത്ത മെസ്സി വരുമെന്ന് പറഞ്ഞ സമയത്ത് ആരായിരുന്നു മുഖ്യമന്ത്രിയെന്നും അദ്ദേഹം ഇതിന് ഉത്തരം പറയേണ്ടിവരുമെന്നും വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ നടപടികൾ തങ്ങൾ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
