Posted inപുസ്തകങ്ങൾ

കന്യാകുമാരി മുതല്‍ കൈലാസം വരെ

2008 ല്‍ ആദ്യത്തെ ഹിമാലയയാത്ര. തുടര്‍ന്ന് യാത്രകളാണ് തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ ഒരു അപൂര്‍വ വ്യക്തിയുടെ എഴുത്തുജീവിതം. കേരളത്തില്‍നിന്ന് തുടങ്ങി കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, കാശ്മീര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, സിക്കിം, അസം, മേഘാലയ, പശ്ചിമബംഗാള്‍, ഒറീസ, പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, കൈലാസം വരെ എത്തിനില്‍ക്കുന്ന, ഭാരതം മുഴുവന്‍ സഞ്ചരിച്ച എഴുത്തുകാരി ഒരു ബൃഹദ്കര്‍മ്മമാണ് ഈ ഗ്രന്ഥത്തിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നത്. ഭാരതീയ സാംസ്‌കാരികപൈതൃകത്തിന്റെ നേര്‍ക്കണ്ണാടിയാകുന്ന കൃതി. […]

Posted inആരോഗ്യം

ഭക്ഷണം കഴിച്ചതിനുശേഷം പത്തുമിനിറ്റ് നടക്കുക

കാന്‍സറിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കവിയില്ലെങ്കിലും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ കാന്‍സര്‍ സാധ്യത കുറയ്ക്കാനാവുമെന്നു പറയുകയാണ് ഇന്റേര്‍ണല്‍ മെഡിസിന്‍ വിദഗ്ധനായ ഡോ.പ്രിയം ബൊര്‍ദൊലോയ്. അതില്‍ ആദ്യത്തേതായി അദ്ദേഹം പറയുന്നത് ഭക്ഷണം കഴിച്ചതിനുശേഷം പത്തുമിനിറ്റ് നടക്കുക എന്നതാണ്. ഇതിലൂടെ ഗ്ലൂക്കോസ് നില ഉയരുന്നത് തടയാനാവും. ഗ്ലൂക്കോസ് നില അമിതമായി ഉയരുന്നത് ഡിഎന്‍എ തകരാറിലാവാനും പ്രതിരോധശേഷി കുറയ്ക്കാനും കാന്‍സര്‍ സാധ്യത കൂട്ടാനും കാരണമാകും. മറ്റൊന്ന് ചൂടുചായയും കോഫിയും കുടിക്കുന്ന ശീലം ഒഴിവാക്കുക എന്നതാണ്. 65 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂടുള്ളവ […]

Posted inഷോർട് ന്യൂസ്

മദ്ധ്യഹ്ന വാർത്തകൾ

‎സംസ്ഥാനത്തെ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പ്രത്യേക കർമ്മ പദ്ധതി തയാറാക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. റോഡ് സുരക്ഷാ അതോറിറ്റി, പൊതുമരാമത്ത് ഫണ്ട് ബോർഡ്, ട്രാഫിക്, നാറ്റ്പാക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‎ ‎ശബരിമലയിൽ നടന്ന നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഹൈക്കോടതി നിർദ്ദേശ പ്രകാരം വിജലൻസിൻെറ പ്രത്യേക സംഘം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം

ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം. ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും എരുത്തേമ്പതി വണ്ണാമട സ്വദേശിയുമായ 13 വയസ്സുകാരി അശ്വിനിയാണ് മരിച്ചത്. തൃശൂരിലെ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു മരണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിക്ക് പനി ബാധിച്ചത്. തുടർന്ന് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി കടുക്കുകയായിരുന്നു. അവസ്ഥ ഗുരുതരമായതിനെ തുടർന്ന് ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂരിലെ സ്വകാര്യ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുതെന്നും യുവാക്കൾ അവർ ആരാധിക്കുന്ന ആരുടെയങ്കിലും ആത്മകഥ വായിക്കണമെന്നും ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളെപ്പറ്റി അതിൽ നിന്ന് അറിയാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. റാം നാഥ് കോവിന്ദിൻ്റെ ആത്മകഥാ പ്രകാശന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ തള്ളി മന്ത്രി ഒജെ ജെനീഷ്

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ തള്ളി കായികമന്ത്രി ഒജെ ജെനീഷ്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടൽ നടന്നുവെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് പണം നഷ്‌ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തല പരിശോധന നടന്നില്ല, മന്ത്രിയുടെ വിദേശയാത്രയിൽ സർക്കാർ പണം ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും, 14 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 126 കോടി നഷ്‌ടപ്പെട്ട സ്‌പോൺസർ അത് തിരിച്ചുകിട്ടാൻ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് കർമ്മ പദ്ധതിയെന്ന് മന്ത്രി സി പി ജോൺ

സംസ്ഥാനത്തെ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പ്രത്യേക കർമ്മ പദ്ധതി തയാറാക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. വാഹനങ്ങളുടെ ബാഹുല്യത്താൽ കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിന് ഏറെ പ്രയാസം അനുഭവിക്കേണ്ടി വരുന്ന സാഹചര്യത്തിൽ റോഡുകളിലെ സീബ്രാ ലൈനുകളുടെ വീതി അടിയന്തരമായി വർധിപ്പിക്കും.റോഡ് സുരക്ഷാ അതോറിറ്റി, പൊതുമരാമത്ത് ഫണ്ട് ബോർഡ്, ട്രാഫിക്, നാറ്റ്പാക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുകയാണ്. കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് തലേദിവസം ഒരിക്കല്‍ ആചരിച്ചാണ് വിശ്വാസികള്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്നത്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 12, ബുധന്‍

സംസ്ഥാനത്തിന്റെ ‘കേരള’ എന്ന പേര് ‘കേരളം’ എന്നു മാറ്റാനുള്ള ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടയിലാണ് ബില്‍ പാസായത്. രാജ്യസഭയുടെ അംഗീകാരം കൂടി ലഭിച്ച് രാഷ്ട്രപതി ഒപ്പുവക്കുന്നതോടെ പേരുമാറ്റം ഔദ്യോഗികമായി നിലവില്‍ വരും. മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്നു പ്രചരിപ്പിച്ച് എല്‍ഡിഎഫ് ഭരണകാലത്തു വന്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന് സ്പോര്‍ട്സ് മന്ത്രി ഒ.ജെ ജനീഷ്. മുന്‍ സ്പോര്‍ട്സ് മന്ത്രി വി അബ്ദുറഹിമാന്‍ നല്‍കിയ ഇ മെയിലുകളില്‍ അസ്വാഭാവികതയുണ്ട്. കായികവകുപ്പു നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് നിയമ വകുപ്പിനു കൈമാറിയിട്ടുണ്ട്. […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

  സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റാനുള്ള ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടയിലാണ് ബിൽ പാസായത്. രാജ്യസഭയുടെ അംഗീകാരം കൂടി ലഭിച്ച് രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പേരുമാറ്റം ഔദ്യോഗികമായി നിലവിൽ വരും   നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അപകടത്തിൽ ആദ്യഘട്ടത്തിൽ നടന്ന തിരച്ചിലിൽ കാലതാമസമുണ്ടായത് നിർഭാഗ്യകരമാണെന്നും അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.   ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ […]