ഇന്ത്യന്‍ ലിസ്റ്റഡ് കമ്പനികളില്‍ അവകാശികളില്ലാതെ കിടക്കുന്ന ഡിവിഡന്റ് തുകയില്‍ വന്‍ വര്‍ധനവ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2,689 കോടി രൂപയായി ഉയര്‍ന്നതായി സെബിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തിലെ 2,324 കോടി രൂപയില്‍ നിന്ന് 15.7 ശതമാനത്തിന്റെ വര്‍ധനയാണിത്. അതേസമയം, മ്യൂച്വല്‍ ഫണ്ടുകളിലെ അവകാശികളില്ലാത്ത തുക കുറഞ്ഞു. സാമ്പത്തിക വര്‍ഷം 2024-25-ലെ 1,128 കോടി രൂപയില്‍ നിന്നും സാമ്പത്തിക വര്‍ഷം 2025-26-ല്‍ 1,122 കോടി രൂപയായി ഇത് താഴ്ന്നു. കമ്പനീസ് ആക്ട് പ്രകാരം, […]
യൂട്യൂബ് വരുമാനം നേടാനുള്ള മാനദണ്ഡം പുതുക്കി
പ്രമുഖ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ് ഇതിലൂടെ വരുമാനം നേടാന്‍ അര്‍ഹതയുള്ളവരുടെ മാനദണ്ഡം പുതുക്കി. യൂട്യൂബ് പ്രീമിയത്തില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും വരുമാനം ലഭിക്കുന്നതിന് കഴിഞ്ഞ വര്‍ഷം 8000 ക്വാളിഫൈഡ് വാച്ച് അവറുകളോ അല്ലെങ്കില്‍ 90 ദിവസത്തിനകം രണ്ടു കോടി ക്വാളിഫൈഡ് ഷോര്‍ട്സ് വ്യൂകളോ ആവശ്യമാണെന്ന് കമ്പനി അറിയിച്ചു. 2027 ഫെബ്രുവരി ഒന്നിനാണ് പുതിയ മാനദണ്ഡം പ്രാബല്യത്തില്‍ വരിക. നിലവില്‍ 4000 വാച്ച് അവറുകള്‍ അല്ലെങ്കില്‍ ഒരു കോടി ഷോര്‍ട്സ് വ്യൂ ആണ് മാനദണ്ഡം. ക്രിയേറ്റര്‍മാര്‍ക്ക് കുറഞ്ഞത് […]
‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ഗാനമെത്തി
ഗ്രാമീണ പശ്ചാത്തലത്തില്‍ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ കഥ പറയുന്ന നിവിന്‍ പോളി- മമിത ബൈജു ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ഗാനം പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തും. വിഷ്ണു വിജയ് ഈണമിട്ട് സുഹൈല്‍ കോയയുടെ വരികളുമായി എത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലനാണ്. ഗിരീഷ് എ.ഡിയാണ് സിനിമ ഒരുക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് […]
‘ഒറിജിനല്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി
വ്യത്യസ്തമായ ടൈറ്റിലിലൂടെ പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തിയ മലയാളം ടൈം ട്രാവല്‍ ത്രില്ലര്‍ ‘ഒറിജിനല്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ശ്രീനാഥ് ഭാസിയുടെ രണ്ട് വ്യത്യസ്ത രൂപങ്ങളെയാണ് ടീസറില്‍ കാണുന്നത്. ‘ഇനി നമ്മുടെ സമയാ’ എന്ന ശ്രീനാഥ് ഭാസിയുടെ ഡയലോഗും ടീസറിലെ ശ്രദ്ധേയമായ നിമിഷമാണ്. സമയവും യാഥാര്‍ഥ്യവും തമ്മിലുള്ള അതിരുകളെ ചോദ്യം ചെയ്യുന്ന അവതരണമാണ് ചിത്രത്തിന്റേത്. റമീസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. ശ്രീനാഥ് ഭാസിക്കൊപ്പം അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, സാഫ് ബോയ്, ബിനു […]
മഹീന്ദ്രയുടെ പുതിയ മോഡല്‍ ഇലക്ട്രിക് എസ്‌യുവി
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യുവിയുടെ പ്രൊഡക്ഷന്‍ റെഡി വേര്‍ഷന്‍ ഈയാഴ്ച അവതരിപ്പിക്കുമെന്ന് സൂചന. അതിനിടെ ബിഇ.07 എന്ന പേരിലുള്ള പുതിയ മോഡല്‍ ഇലക്ട്രിക് എസ് യുവിയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. എക്സ്ഇവി 9എസ്, എക്സ്ഇവി 9ഇ എന്നി മോഡലുകളിലുള്ള ട്രിപ്പിള്‍ സ്‌ക്രീന്‍ സജ്ജീകരണം ഇതിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യാത്രക്കാരനായുള്ള പ്രത്യേക സ്‌ക്രീന്‍ ആണ് ട്രിപ്പിള്‍ സ്‌ക്രീന്‍ സജ്ജീകരണം കൊണ്ട് ഉദ്ദേശിക്കുന്നത്. വരാനിരിക്കുന്ന ഈ എസ് യുവിയില്‍ എല്‍ഇഡി ഹെഡ് ലാമ്പുകളും […]
കറിവേപ്പിലക്കവിതകള്‍
പ്രണയം, പ്രണയ ഭംഗം, സന്തോഷം, ദുഃഖം, മരണം ഇത്യാദി മാനുഷിക വികാര, വിചാരങ്ങള്‍ക്കതീതമായി സമൂഹത്തെ ഗ്ര സിച്ചിട്ടുള്ള രാഷ്ട്രീയ, സാമൂഹ്യ ജീര്‍ണ്ണതകള്‍ക്കെതിരെ വിരല്‍ ചൂണ്ടുക കൂടിയാണ് കവിയുടെ ധര്‍മ്മം, കവിതയുടെയും എന്ന് അടിവരയിടുന്ന കവിതകള്‍. ആഴത്തിലുള്ള വായന തേടുന്ന ”എലിയും പൂച്ചയും, ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ, മാതൃഹത്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്” തുടങ്ങി കാലിക പ്രസക്തിയുള്ള കവിതകള്‍… ‘കറിവേപ്പിലക്കവിതകള്‍’. വിതുര വി. അശോക്. ഇന്‍സൈറ്റ് പബ്‌ളിക്ക്. വില 100 രൂപ.
കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ തക്കാളി
ദിവസവും തക്കാളി കഴിക്കുന്നത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാന്‍ സഹായിച്ചേക്കാമെന്ന് പഠനം. ദിവസവും പച്ച തക്കാളി കഴിച്ചവരില്‍, നിയന്ത്രണ വിഭാഗത്തെ അപേക്ഷിച്ച് ഹെപ്പാറ്റിക് സ്റ്റീറ്റോസിസില്‍ (കരള്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ) കൂടുതല്‍ കുറവുണ്ടായതായി ഗവേഷകര്‍ കണ്ടെത്തി. മെഡിറ്ററേനിയന്‍ ഭക്ഷണക്രമത്തിലെ വിഭവമായ തക്കാളി, കരള്‍ സ്റ്റീറ്റോസിസിനെ (കരള്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ) എങ്ങനെ കുറയ്ക്കുമെന്ന് ഗവേഷകര്‍ പരിശോധിച്ചു. 79 മുതിര്‍ന്നവരെയാണ് ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ഒരു ഗ്രൂപ്പ് തക്കാളി അടങ്ങിയിട്ടില്ലാത്ത ഒരു പ്രത്യേക ഭക്ഷണക്രമം പിന്തുടര്‍ന്നു. മറ്റേ ഗ്രൂപ്പ് […]
ഇറാന്‍റെ ഭാഗത്തുനിന്നുള്ള കടുത്ത ആക്രമണ ഭീഷണിയെ തുടർന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തുർക്കിയിൽ നിന്ന് രഹസ്യമായി കടന്നത് വിമാനത്താവളത്തിലെ കേറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചിരുന്നാണെന്ന് റിപ്പോർട്ട്
ഇറാന്‍റെ ഭാഗത്തുനിന്നുള്ള കടുത്ത ആക്രമണ ഭീഷണിയെ തുടർന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തുർക്കിയിൽ നിന്ന് രഹസ്യമായി കടന്നത് വിമാനത്താവളത്തിലെ കേറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചിരുന്നാണെന്ന് റിപ്പോർട്ട്. ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിൽ കയറിയതായി ലോകത്തെ തെറ്റിദ്ധരിപ്പിച്ച ശേഷം അതീവ രഹസ്യമായി മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറിയാണ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങിയത്. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റും സിഎൻഎന്നും പുറത്തുവിട്ട റിപ്പോർട്ടിലാണ് ട്രംപിന്‍റെ ജീവൻ രക്ഷിക്കാൻ യുഎസ് സുരക്ഷാ ഏജൻസികൾ നടത്തിയ ഈ നാടകീയ നീക്കങ്ങളുടെ വിവരങ്ങളുള്ളത്.
ഗാർഹിക പാചക വാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കണമെന്ന് അഭ്യർഥിച്ച് സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്
ഗാർഹിക പാചക വാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കണമെന്ന് അഭ്യർഥിച്ച് സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തയച്ചു. നിലവിൽ, ഗാർഹിക ഇന്ധനം ബുക്കിംഗിനുള്ള കാത്തിരിപ്പ് കാലയളവ് നഗരപ്രദേശത്ത് 25 ദിവസവും ഗ്രാമങ്ങളിൽ 45 ദിവസവുമാണ്.
എൻഎസ്എസ് നേതൃത്വത്തിനെതിരെ കെബി ഗണേഷ് കുമാർ
എൻഎസ്എസ് നേതൃത്വത്തിനെതിരെ കെബി ഗണേഷ് കുമാർ. ഇങ്ങനെയൊരു തരംതാഴ്ന്ന നേതൃത്വം എൻഎസ്എസിന് വേണോ എന്ന് സമുദായം ചിന്തിക്കണം. ദില്ലിയിലെ പാറ്റ സമരം പോലെ നായന്മാർ നേതൃത്വത്തിനെതിരെ ഉയരണം. എൻഎസ്എസിന്‍റെ എല്ലാ താലൂക്ക് യൂണിയന്‍റെയും അക്കൗണ്ടുകളിലെ പണം ഒറ്റ ദിവസം കൊണ്ട് പിൻവലിപ്പിച്ചതിൽ ദുരൂഹതയുണ്ട്. തിരുവനന്തപുരം മന്നം ക്ലബിൽ ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് എൻഎസ്എസ് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ പ്രസ് ക്ലബിൽ നടന്ന ചടങ്ങിലായിരുന്നു ഗണേഷിന്‍റെ വിമർശനം.
