Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

‎സെക്രട്ടേറിയറ്റിന് മുന്നിൽ 37 ദിവസം പിന്നിട്ട എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിൻ്റെ സമരം പിൻവലിച്ചു. വിദ്യാഭ്യാസമന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെയായിരുന്നു തീരുമാനം. ഇന്ന് പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ആയിരുന്നു ചർച്ച. സമര നേതാവ് വളര്‍മതിക്ക് മന്ത്രി എന്‍ ഷംസുദ്ദീന്‍ വെള്ളം നല്‍കി. ‎ ‎സെപ്റ്റംബർ 24നുള്ളിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടരുമെന്ന് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിൻ്റെ സമര നേതാവ് വളർമതി അറിയിച്ചു. എല്ലാ പോസ്റ്റുകളിലും ആളെ എടുക്കണം. ഗവൺമെന്റ് സെക്ടറിലും എയ്‌ഡഡ്‌ പോലെ സംരക്ഷണം നൽകുമെന്ന് സർക്കാർ […]

Posted inബിസിനസ്സ്

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 1,13,760 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 290 രൂപ കൂടി 14,220 രൂപയും പവന് 2,320 രൂപ കൂടി 1,13,760 രൂപയുമായി. ഇന്നലെ പവന് 290 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 240 രൂപ കൂടി 11,685 രൂപയും 14 കാരറ്റിന് ഗ്രാമിന് 185 രൂപ കൂടി 9,100 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 115 രൂപ കൂടി 5,865 രൂപയിലെത്തി. വെളളി വില ഗ്രാമിന് 255 രൂപയിലാണ് […]

Posted inടെക്നോളജി

ഗൂഗ്ള്‍ ഫോട്ടോസില്‍ ഓട്ടോമാറ്റിക്കായി ഇനി ഫോട്ടോ ബാക്കപ്പ് ഇല്ല

കമ്പ്യൂട്ടറിലെ ഫോട്ടോകളും വിഡിയോകളും ഗൂഗ്ള്‍ ഫോട്ടോസിലേക്ക് ഓട്ടോമാറ്റിക്കായി ബാക്കപ്പ് ചെയ്യുന്ന രീതി നിര്‍ത്തലാക്കി. ഇതിനോടകം ഈ രീതിയില്‍ ബാക്കപ്പ് ചെയ്ത ചിത്രങ്ങളും വിഡിയോകളും സുരക്ഷിതമായി തുടരും. തുടര്‍ന്നും ഓട്ടോമാറ്റിക്കായി ഫോട്ടോ ബാക്കപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരോട് ഗൂഗ്ള്‍ ഡ്രൈവിന് പകരം നേരിട്ട് ഗൂഗ്ള്‍ ഫോട്ടോസ് വഴി തന്നെ ബാക്കപ്പ് സജ്ജീകരിക്കാനാണ് കമ്പനി ആവശ്യപ്പെടുന്നത്. ഒന്നാമതായി, ഗൂഗ്ള്‍ ഫോട്ടോസ് വെബ്സൈറ്റിലെ ‘+’ ബട്ടണ്‍ ഉപയോഗിച്ച് ബാക്കപ്പ് ഫോള്‍ഡേഴ്‌സ് തിരഞ്ഞെടുത്ത് കമ്പ്യൂട്ടറിലെ ആവശ്യമായ ഫോള്‍ഡറുകള്‍ സെറ്റ് ചെയ്യാം. രണ്ടാമതായി, ഗൂഗ്ള്‍ ഡ്രൈവില്‍ […]

Posted inവിനോദം

‘ഏഴ് കടല്‍ ഏഴ് മലൈ’ ചിത്രത്തിലെ ഗാനം

നിവിന്‍ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം ‘ഏഴ് കടല്‍ ഏഴ് മലൈ’യിലെ ഗാനം പുറത്തെത്തി. നമക്കായ് ഒരു വാനം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മദന്‍ കാര്‍ക്കിയാണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയും ആന്‍ഡ്രിയ ജെറമിയയുമാണ് ആലപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 1 നാണ് ചിത്രത്തിന്റെ റിലീസ്. പൂര്‍ത്തിയായി രണ്ടര വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ചിത്രം തിയറ്റര്‍ റിലീസിന് എത്തുന്നത്. 2024 മെയ് 15 ന് റോട്ടര്‍ഡാം അന്തര്‍ദേശീയ […]

Posted inവിനോദം

‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’ ചിത്രത്തിലെ ഗാനം

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റെര്‍ടെയ്‌നര്‍ ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’ എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. കാലഭൈരവ സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കാലഭൈരവയും സര്‍ഷ്യംസും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നതും. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആര്‍ക്കാ മീഡിയ വര്‍ക്ക്‌സും, ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ എസ്. എസ്. രാജമൗലിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഡോണ്‍ട്ട് ട്രബിള്‍ ദ […]

Posted inഓട്ടോമോട്ടീവ്

സ്‌കോഡയുടെ കൈലാഖ് എസ്യുവി കടല്‍ കടക്കുന്നു

കൈലാഖ് എന്ന കുഞ്ഞന്‍ എസ്യുവി ഇന്ത്യയിലെ കുതിപ്പിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ വിദേശ രാജ്യത്തേക്കും ചേക്കേറാനുള്ള ഒരുക്കങ്ങളിലാണ്. ഫാബിയ എന്ന വാഹനത്തിന്റെ പകരക്കാരനായി യൂറോപ്യന്‍ വിപണികളിലേക്ക് പറക്കാനാണ് കൈലാഖ് ഒരുങ്ങുന്നത്. സ്‌കോഡ-ഫോക്സ്വാഗണ്‍ ഇന്ത്യ 2.0 എന്ന സ്ട്രാറ്റജിയുടെ ഭാഗമായി നിര്‍മിച്ച മൂന്നാമത്തെ മോഡലാണ് കൈലാഖ്. സ്‌കോഡ നിര്‍മിച്ചിട്ടുള്ളവയില്‍ വെച്ച് ഏറ്റവും ചെറിയ എസ്യുവിയുമാണ് ഈ ഇന്ത്യന്‍ നിര്‍മിതമായി ഒരുങ്ങിയിട്ടുള്ള കൈലാഖ് എസ്യുവി. സ്ലാവിയ, കുഷാഖ് എന്നീ മോഡലുകളില്‍ കരുത്തേകുന്ന 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമായായിരിക്കും […]

Posted inപുസ്തകങ്ങൾ

ഒടിയന്‍

‘സത്യത്തിന്റെയും മിഥ്യയുടെയും നേര്‍ത്ത ഒരു വെള്ളിനൂലിലൂടെയാണ് നമ്മള്‍ ഓരോരുത്തരും നമ്മുടെ ജീവിതം നടന്നുതീര്‍ക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. സത്യമാവണേ എന്നു കൊതിക്കുന്ന മിഥ്യകള്‍ക്കും, മിഥ്യയാവണേ എന്നു കൊതിക്കുന്ന സത്യങ്ങള്‍ക്കും ഇടയിലൂടെയുള്ള ഒരു കാല്‍പ്പനിക ജീവിതം. സത്യ മെന്താണെന്നും മിഥ്യയെന്താണെന്നും മനസ്സിലായി വരുമ്പോഴേക്കും ആ ദൂരമത്രയും നമ്മള്‍ പിന്നിട്ടുകഴിഞ്ഞിട്ടുണ്ടാകും. ജീവിതത്തിന്റെ വസന്തത്തില്‍ പകയും പ്രതികാരവും കൊണ്ട് നാമൊന്നും നേടുന്നില്ലെന്നും, എത്രകാലം ജീവിച്ചു എന്നതിലല്ല, എത്രമാത്രം ജീവിച്ചു എന്ന തിനാണ് നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടത് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍. വടക്കന്‍ കേരളത്തിലെ നാടോടിക്കഥകളിലെ […]

Posted inആരോഗ്യം

പ്രായത്തിന് റിവേഴ്‌സ് ഗിയറിടാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

പങ്കാളിക്കൊപ്പം അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തിയറ്ററില്‍ പോയി സിനിമ കാണുന്നതും മ്യൂസിയം സന്ദര്‍ശിക്കുന്നതൊക്കെ നമ്മുടെ പ്രായത്തിന് റിവേഴ്‌സ് ഗിയറിടുമെന്ന് ‘ജേണല്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്തില്‍’ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുഹൃത്തുകള്‍ക്കൊപ്പം സിനിമകള്‍ ആസ്വദിക്കുക, സംഗീതകച്ചേരികളില്‍ പോയി പാട്ട് കേള്‍ക്കുക, മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുക ഒക്കെ പ്രായമാകുന്നത് പതുക്കെയാക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. ഇത്തരക്കാരില്‍ ജീവശാസ്ത്രപരമായ പ്രായം കുറവായിരിക്കുമെന്ന് പുതിയ പഠനം. സാംസ്‌കാരികമായി ഇടപെടുന്നത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും സമ്മര്‍ദം കുറയ്ക്കുകയും ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രചോദനം നല്‍കുകയും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിൻ്റെ സമരം പിൻവലിച്ചു

‎സെക്രട്ടേറിയറ്റിന് മുന്നിൽ 37 ദിവസം പിന്നിട്ട എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിൻ്റെ സമരം പിൻവലിച്ചു. വിദ്യാഭ്യാസമന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെയായിരുന്നു തീരുമാനം. ഇന്ന് പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ആയിരുന്നു ചർച്ച. അതേസമയം  സെപ്റ്റംബർ 24നുള്ളിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടരുമെന്ന് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിൻ്റെ സമര നേതാവ് വളർമതി അറിയിച്ചു. എല്ലാ പോസ്റ്റുകളിലും ആളെ എടുക്കണം, ഗവൺമെന്റ് സെക്ടറിലും എയ്‌ഡഡ്‌ പോലെ സംരക്ഷണം നൽകുമെന്ന് സർക്കാർ അറിയിച്ചു, നോട്ടിഫിക്കേഷൻ നീട്ടിവെക്കുമെന്ന് ഉറപ്പ് നൽകി, നിരഹാരം അവസാനിപ്പിച്ചു എന്നാൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗൗതം അദാനിക്കെതിരായ കേസുകൾ യു എസ് കോടതി പൂ‍‌ർണമായി തള്ളി

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മരുമകൻ സാഗർ അദാനി, അദാനി ഗ്രീൻ മുൻ സി.ഇ.ഒ വിനീത് ജെയ്ൻ എന്നിവർക്കെതിരായ ക്രിമിനൽ കേസുകൾ തള്ളി ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതി. യു എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ഹർജി അംഗീകരിച്ച് ഭാവിയിൽ വീണ്ടും കേസ് ഫയൽ ചെയ്യാൻ സാധിക്കാത്ത വിധമാണ് റദ്ദാക്കിയത്. ഇന്ത്യയിൽ സൗരോർജ്ജ കരാറുകൾ ലഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 250 ദശലക്ഷം യു.എസ് ഡോളർ കൈക്കൂലി നൽകാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. ഇതിലൂടെ അടുത്ത […]