ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ഐ ആം ഗെയിം’ലെ ആദ്യ ഗാനം പുറത്ത്. ജേക്‌സ് ബിജോയ് ഈണം നല്‍കിയ ‘മഴവില്ലായേ’ എന്ന ഗാനം ആലപിച്ചത് അര്‍മാന്‍ മാലിക് ആണ്. ഷര്‍ഫു ആണ് ഗാനത്തിന്റെ വരികള്‍ രചിച്ചത്. ചിത്രം ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ്. […]
‘സ്ലം ഡോഗ്’ ചിത്രത്തില്‍ തബുവിന്റെ ഗ്ലിമ്പ്‌സ് വീഡിയോ
വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘സ്ലം ഡോഗ്’ ല്‍ നടി തബു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗ്ലിമ്പ്‌സ് വീഡിയോ പുറത്ത്. ഗൗരി ഹെഗ്‌ഡെ എന്ന കഥാപാത്രമായാണ് തബു ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ’33 ടെംപിള്‍ റോഡ്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്ലൈന്‍. സംയുക്ത ആണ് ചിത്രത്തിലെ നായിക. ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ ആയാണ് തബു ഈ ചിത്രത്തിലെത്തുന്നത്. വിജയ് സേതുപതിയുടെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ആണ് […]
ഓണത്തിന് വമ്പന്‍ ഓഫറുമായി ടാറ്റ മോട്ടോഴ്സ്
ഓണത്തിന് കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹക്കുന്നവര്‍ക്ക് വമ്പന്‍ ഓഫറുമായി ടാറ്റ മോട്ടോഴ്സ്. വിവിധ കാറുകളുടെ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വേരിയന്റുകള്‍ക്ക് 2.25 ലക്ഷം രൂപ വരെയാണ് ഓഗസ്റ്റില്‍ ടാറ്റ ആനുകൂല്യം നല്‍കുന്നത്. നേരിട്ടുള്ള വിലക്കിഴിവിന് പുറമെ എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ബോണസ്, ലോയല്‍റ്റി അലവന്‍സ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍ എന്നിവയും വേഗത്തിലുള്ള ഡെലിവറിയും ആകര്‍ഷകമായ വായ്പാ പദ്ധതികളും കമ്പനി നല്‍കുന്നുണ്ട്. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പരമാവധി 77,500 രൂപ വരെയാണ് ഇളവ്. ടാറ്റ കര്‍വ്വ്: 77,500 രൂപ വരെ, ടാറ്റ […]
പ്ലാശ്ശേരിയിലെ കടവ് മറ്റു കഥകളും
എഴുത്തിനെ രാഷ്ട്രീയ വായനയാക്കുന്ന പ്രതിബദ്ധതയുടെ രസതന്ത്രമാണ് അശോകന്‍ ചരുവിലിന്റെ കഥകള്‍. പിന്നിട്ട ഓര്‍മ്മച്ചിത്രങ്ങളുടെ ഹൃദ്യതകള്‍ സമകാലിക യാഥാര്‍ത്ഥ്യങ്ങളുമായി ഇടകലര്‍ത്തിക്കൊണ്ടുള്ള രചന. ശുദ്ധീകരണവും ആവിഷ്‌കരണവും ആക്ടിവിസവുമായി രൂപാന്തരപ്പെടുന്ന എഴുത്ത്. ദുരുഹത ഇല്ലാത്ത ആഖ്യാനചാരുത. ജീവിതത്തെ സംബന്ധിക്കുന്ന വെളിപാടുകള്‍. ആസ്വാദകന്‍ വൈകാരികതലത്തിലേക്ക് കടന്നുചെല്ലുന്ന കുറേ കഥകള്‍. കണ്ണുകള്‍ അടയുന്നില്ല, പലതരം വീടുകള്‍, രണ്ടു നൂല്‍പുകാര്‍, ഒരു പത്രവാര്‍ത്തയും പരേതാത്മാവിന്റെ നിവേദനവും, മരിച്ചവരുടെ കടല്‍, രണ്ടു പുസ്തകങ്ങള്‍, പ്ലാശ്ശേരിയിലെ കടവ്, സവാരിവണ്ടി, ആത്മകഥയ്ക്ക് ഒരാമുഖം. ‘പ്ലാശ്ശേരിയിലെ കടവ് – മറ്റു കഥകളും’. […]
ആറുമണിക്കൂറില്‍ കുറവ് ഉറങ്ങുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കും
സ്ഥിരമായി ആറുമണിക്കൂറില്‍ കുറവ് ഉറങ്ങുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുള്‍പ്പെടെ ഹൃദയ സംബന്ധമായ നിരവധി അസുഖങ്ങളുമായി ഉറക്കക്കുറവ് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഉറക്കമില്ലായ്മ മൂലം സമ്മര്‍ദ്ദം, ശാരീരിക പ്രവര്‍ത്തനങ്ങളോടുള്ള താത്പര്യക്കുറവ്, മോശം ഭക്ഷണശീലം എന്നിങ്ങനെ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അനാരോഗ്യകരമായ ശീലങ്ങളിലേക്ക് നയിച്ചേക്കാം. മാത്രമല്ല ഏഴ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവര്‍ക്ക് ഹൃദയാഘാതവും വിഷാദവും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. മുതിര്‍ന്നവര്‍ക്ക് […]
ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോറും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി
ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോറും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അവരോടൊപ്പം ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്‌കാരം, നിക്ഷേപം, തീരദേശ-തുറമുഖ വികസനം തുടങ്ങിയ മേഖലകളിൽ കേരളവും അമേരിക്കയും തമ്മിലുള്ള പരസ്പര സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. കേരളത്തിലെയും അമേരിക്കയിലെയും സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത ഗവേഷണം, അധ്യാപക-വിദ്യാർത്ഥി ആശയവിനിമയം, നൂതന സാങ്കേതികവിദ്യ എന്നിവയിലെ പങ്കാളിത്തത്തിൻ്റെ സാധ്യതകൾ മുഖ്യമന്ത്രി […]
2 ജില്ലകളിലെ ദുരിതാശ്വാസ ക്യാപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ശക്തമായ നടപടി വേണമെന്ന് ബി ജെ പി കോർ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ട് വി മുരളീധരൻ എം എൽ എ
തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ശക്തമായ നടപടി വേണമെന്ന് ബി ജെ പി കോർ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ട് വി മുരളീധരൻ എം എൽ എ. കുറ്റക്കാർക്കെതിരെ മാതൃകാപരമായ അച്ചടക്കനടപടി വേണമെന്നായിരുന്നു ആവശ്യം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ് സുരേഷിനും വൈസ് പ്രസിഡണ്ട് കെ സോമനെതിരെയും കോർ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. ഉപ്പ് തിന്നവരായാലും ശക്തമായ നടപടി ഉണ്ടാകുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി. അതേസമയം പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ ശക്തമായ […]
വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു
ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗാർത്ഥിയുടെ അപേക്ഷയിൽ, പരീക്ഷയുടെ ഉത്തരക്കടലാസിന്റെയും ഇന്റർവ്യൂ മാർക്ക് ലിസ്റ്റിന്റെയും മുഴുവൻ രേഖകളും ലഭ്യമാക്കാൻ വിവരാവകാശ കമ്മീഷണർ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ പി എസ് സി തയ്യാറായിരുന്നില്ല. തുടർന്ന് വിഷയത്തിൽ പി എസ് സിയുടെ നിലപാടിനെതിരെ വിവരാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് […]
ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം വാസ്തവമല്ലെന്ന് ഭക്ഷ്യവകുപ്പ്
ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം വാസ്തവമല്ലെന്ന് ഭക്ഷ്യവകുപ്പ്. ഒരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. 33,294 മെട്രിക് ടണ്‍ അരി ലഭിച്ചിരുന്നത് ഇപ്പോള്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ്. കഴിഞ്ഞ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രം […]
